
വിവരണം
ജമ്മു കാശ്മീർ മുൻ മുഖ്യമന്ത്രി ഗുലാം നബി ആസാദിന്റെ മകൾ നജ്മ ആസാദ് ബിജെപി യിലേയ്ക്ക് …. എന്ന വിവരണവുമായി സുദർശനം എന്ന ഫേസ്‌ബുക്ക് പേജിൽനിന്നും പ്രചരിക്കുന്ന പോസ്റ്റിന് 7000 ത്തിനു മുകളിൽ ഷെയറുകൾ ആയിക്കഴിഞ്ഞു. മരിച്ചാലും ഇനി കോൺഗ്രസ്സ് ആകില്ലെന്നും ബിജെപിക്കു മാത്രമേ ഇന്ത്യയെ രക്ഷിക്കാൻ കഴിയൂ എന്നും നജ്‌മ പറഞ്ഞതായുംപോസ്റ്റിൽ വിവരിക്കുന്നു. നജ്‌മയുടെ ഈ വാക്കുകൾ ബി.ജെ.പ്പിയുടെ ജമ്മുകാശ്മീര്‍ ഭരണം അട്ടിമറിച്ച കോണ്‍ഗ്രസ്സ് ,സുഡാപ്പി, കമ്മികള്‍ക്ക് സമര്‍പ്പിക്കുന്നു… എന്നാണ് പോസ്റ്റിന്റെ പൂർണ ഉള്ളടക്കം.ഗുലാം നബി ആസാദിന്റെ മകളുടെത് എന്ന പേരിൽ ഒരു ചിത്രവുമായി പ്രചരിക്കുന്ന പോസ്റ്റിന്റെ വിശുദ്ധ നമുക്ക് പരിശോധിച്ച് നോക്കാം
വസ്തുതാ വിശകലനം
ആദ്യം നമുക്ക് ഗുലാം നബി ആസാദിന്റെ മകളുടെ ചിത്രത്തിന്റെ യാഥാർഥ്യം തിരയാം. ഈ പോസ്റ്റിനൊപ്പം നൽകിയിരിക്കുന്ന ചിത്രം പാകിസ്ഥാൻ മുൻ പ്രധാന മന്ത്രി ബേനസീർ ഭൂട്ടോയുടേതാണ്.ബേനസീറിന്റെ ചിത്രം വായനക്കാരിൽ ഭൂരിഭാഗം പേർക്കും സുപരിചിതമായിരിക്കും. താഴെ കൊടുത്തിരിക്കുന്ന സ്‌ക്രീൻ ഷോട്ടിൽ നിന്നും ലിങ്കുകളിൽ നിന്നും ബേനസീർ ഭൂട്ടോയുടെ വിശദ വിവരങ്ങൾ ലഭ്യമാണ്.

അടുത്തതായി ഗുലാം നബിയുടെ മകളുടെ പേരെന്താണെന്നും ചിത്രം ലഭ്യമാണോ എന്നും നമുക്ക് അന്വേഷിക്കാം.

archived link | wikipedia |
archived link | ahmedabad mirror |
archived link | indiatoday magazine |

ഗുലാം നബി ആസാദിന്റെ മകളുടെ പേര് സോഫിയ ആസാദ് എന്നാണ്. വിക്കിപീഡിയയിലെ മറ്റുചില വെബ്‌സൈറ്റുകളിലും വിവരങ്ങൾ ലഭ്യമാണ്. ജേർണലിസം ബിരുദധാരിയായ സോഫിയ രാഷ്ട്രീയത്തിൽ ഇതേവരെ രംഗപ്രവേശനം ചെയ്തിട്ടില്ല. അവർ ഇത്തരത്തിൽ ഒരു അഭിപ്രായ പ്രകടനം നടത്തിയതായി യാതൊരു വിവരങ്ങളും പ്രമുഖ മാധ്യമങ്ങളിലോ സൈബർ മാധ്യമങ്ങളിലോ ഇതുവരെ വന്നിട്ടില്ല എന്നാണു ഞങ്ങളുടെ അന്വേഷണത്തിൽ നിന്നും അറിയാൻ കഴിയുന്നത്.
നിഗമനം
ഈ വാർത്ത വ്യാജമാണ്. ഗുലാം നബി ആസാദിന്റെ മകളുടെ പേര് തെറ്റായി നൽകിയിയശേഷം ബേനസിർ ഭൂട്ടോയുടെ ചിത്രവും വ്യാജ വിവരണവും ചേർത്താണ് വാർത്ത സൃഷ്ടിച്ചിരിക്കുന്നത്. മുകളിൽ കൊടുത്തിട്ടുള്ള ലിങ്കുകളിൽ നിന്ന് സത്യം മനസ്സിലാക്കിയ ശേഷം മാത്രം മാന്യ വായനക്കാർ ഈ വാർത്തയോട് പ്രതികരിക്കുക
ചിത്രങ്ങൾ കടപ്പാട് ഗൂഗിൾ, ടൈംസ് ഇമേജസ്
