ഹെറോൺ ഡ്രോൺ – ഇന്ത്യ ഇസ്രയേൽ കരാർ കഴിഞ്ഞ വർഷമായിരുന്നു

അന്തര്‍ദേശീയ
Janamtv.comArchived Links

വിവരണം

“35,000 അടി ഉയരത്തിൽ പറന്ന് അക്രമിക്കുന്ന ഹെറോൺ ഡ്രോണുകൾ ഇന്ത്യയ്ക്ക് നൽകാം; ഇസ്രായേൽ” എന്ന തലക്കെട്ടോടെ ജനം ടീവി ഓൺലൈൻ പോർട്ടൽ പ്രസിദ്ധീകരിച്ച വാർത്തയ്ക്ക് 3000 ഷെയറുകൾ ആയിട്ടുണ്ട് അതിർത്തിയിലെ സൈനിക നടപടികൾക്ക് ഏറെ ഉപകരിക്കുന്ന ആളില്ലാ വിമാനങ്ങളാണ് ഇസ്രയേൽ വികസിപ്പിച്ചെടുത്ത ഹെറോൺ ഡ്രോണുകൾ. അടുത്തിടെ നടന്ന ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഈ വാർത്തകൾക്ക്  എത്രമാത്രം പ്രാധാന്യം ഉണ്ടെന്നു നോക്കാം.

വസ്തുതാ വിശകലനം

50 കോടി ഡോളറിന്റെ ഡ്രോണുകളാണ് ഇന്ത്യ വാങ്ങുന്നത്. 35,000 അടി ഉയരത്തിൽ വരെ പറന്ന് ആക്രമണം നടത്താനും ഹെറോണിന് കഴിയും. ഇസ്രായേൽ എയ്റോസ്പേസ് ഇൻഡസ്ട്രീസാണ് ഈ ഡ്രോണുകൾ നിർമ്മിക്കുന്നത്. ഇങ്ങനെയാണ് ജനം ടിവിയുടെ വിവരണം.  400 മില്യൻ ഡോളറാണ് ഇതിന്റെ വില. ഈ വാർത്ത  ദി ഇക്കണോമിക്സ് ടൈംസിന്റെ വെബ്സൈറ്റിൽ 2018 ജൂലൈ 14 ന് പ്രസിദ്ധീകരിച്ചിട്ടുണ്ട്. കൂടാതെ അമേരിക്കന് – ഇസ്രയേലി കോ- ഓപ്പറേറ്റീവ് എന്റർപ്രൈസസ്  (AICE) കീഴിൽ  പ്രവർത്തിക്കുന്ന ജ്യൂവിഷ് വിർച്വൽ  ലൈബ്രറിയുടെ വെബ്സൈറ്റിലും ഇക്കാര്യം പങ്കുവച്ചിട്ടുണ്ട്.

Virtuallibrary.com  Archived Link

400 മില്യൻ, ഇന്ത്യൻ രൂപ 40 കോടിരൂപയാണ്. ജനം വാർത്തയിൽ  പറയുന്നതു പോലെ 50 കോടി ഡോളറല്ല. ഇസ്രയേൽ  എയ്റോസ്പേസ് ഇന്ഡസ്ട്രീസ് വികസിപ്പിച്ചെടുത്ത ഹെറോൺ  ഡ്രോണുകൾക്ക്  35,000 അടി അഥവാ 10.5 കി.മീ. ഉയരെ പറക്കാൻ  സാധിക്കും. 12 ഡ്രോണുകൾ ഇന്ത്യക്ക് നേരത്തെതന്നെ ഉണ്ടായിരുന്നു. 2004 ൽ സുനാമി വന്നപ്പോൾ രക്ഷാപ്രവർത്തനങ്ങൾക്ക് ഇവ ഉപയോഗിച്ചിരുന്നു.

നിഗമനം

ജനം ടിവിയുടെ വാർത്ത  സത്യമാണ്. എന്നാൽ ഇപ്പോൾ  നടന്ന ഭീകരാക്രമണവുമായോ സൈനിക നടപടികളുമായോ ഈ വാർത്തയ്ക്ക് യാതൊരു ബന്ധവുമില്ല. ഇത് ഏറെനാൾ  പഴക്കംചെന്ന വാർത്തയാണ്.

ചിത്രങ്ങൾ  കടപ്പാട് ഗൂഗിൾ

Avatar

Title:ഹെറോൺ ഡ്രോൺ – ഇന്ത്യ ഇസ്രയേൽ കരാർ കഴിഞ്ഞ വർഷമായിരുന്നു

Fact Check By: Deepa M 

Result: True