ഈ വർഷത്തെ വിനായക ചതുര്‍ത്ഥി ആഘോഷങ്ങൾ സെപ്റ്റംബര്‍ 18 മുതല്‍ ആരംഭിച്ചു. പലയിടത്തും ഏകദേശം ഒരാഴ്ച ആഘോഷങ്ങൾ നീണ്ടുനിൽക്കും വിനായക ചതുര്‍ത്ഥിയുമായി ബന്ധപ്പെട്ട ഹിന്ദു മുന്നണി പ്രവർത്തകർ തമിഴ്നാട്ടിൽ ചെറിയ തോതില്‍ സംഘർഷം ഉണ്ടാക്കി എന്ന് ആരോപിച്ച് ഒരു ചിത്രം പ്രചരിക്കുന്നത് ഞങ്ങളുടെ ശ്രദ്ധയിൽപ്പെട്ടു.

പ്രചരണം

വിനായക ചതുര്‍ത്ഥി ദിനത്തില്‍ തമിഴ്നാട്ടിൽ ഗണപതി പൂജയുടെ വിഗ്രഹങ്ങൾ പ്രതിഷ്ഠിക്കേണ്ട സ്ഥലങ്ങളുടെ ലിസ്റ്റ് സർക്കാർ പബ്ലിഷ് ചെയ്തിരുന്നുവെന്നും അത് വകവയ്ക്കാതെ ഹിന്ദുമുന്നണി പ്രവർത്തകർ ഇഷ്ടമുള്ളയിടത്ത് വിഗ്രഹം പ്രതിഷ്ഠിച്ചപ്പോള്‍ പോലീസ് തടഞ്ഞുവെന്നും പിന്നാലെ ഹിന്ദു മുന്നണി പ്രവർത്തകർ ആത്മഹത്യ ഭീഷണി മുഴുകി വാട്ടർ ടാങ്കിന് മുകളിൽ കയറി എന്നും ആരോപിച്ച് രണ്ടുപേർ വാട്ടർ ടാങ്കിന് മുകളിൽ നിൽക്കുന്ന ചിത്രമാണ് പ്രചരിക്കുന്നത്. ഒപ്പമുള്ള വിവരണം ഇങ്ങനെ: “തമിഴ്‌നാട്ടിൽ ഗണപതി പൂജക്ക്‌ വിഗ്രഹം പ്രതിഷ്ഠിക്കേണ്ട സ്ഥലങ്ങളുടെ ലിസ്റ്റ് സർക്കാർ പബ്ലിഷ് ചെയ്തിരുന്നു.

അത് വകവെക്കാതെ ഹിന്ദുമുന്നണി പ്രവർത്തകർ അവർക്ക് ഇഷ്ടമുള്ളിടത്ത് വിഗ്രഹം പ്രതിഷ്ടിച്ചു.

പോലീസ് അത് എടുത്തുമാറ്റി.

അതിൽ പ്രതിഷേധിച്ച് രണ്ട് വീരന്മാർ വെള്ളത്തിന്റെ ടാങ്കിൽ കയറി, വിഗ്രഹം തിരികെ വെച്ചില്ലെങ്കിൽ താഴേക്ക് ചാടി ആത്മഹത്യ നടത്തുമെന്ന് ഭീഷണി മുഴക്കി.

മണിക്കൂറുകൾ കഴിഞ്ഞിട്ടും ആരും അവരെ മൈൻഡ് ചെയ്തില്ല. എത്ര നേരം പൊരി വെയിലത്ത് ടാങ്കിന്റെ മുകളിൽ നിൽക്കാൻ കഴിയും?

പാവത്തുങ്ങൾ ആത്മഹത്യ ക്യാൻസൽ ചെയ്ത് ഇറങ്ങിപ്പോയി.

രാജ്യത്തിന് വലിയ നഷ്ടം.. 🤧🤧🤧”

FB postarchived link

എന്നാൽ ഈ ചിത്രം ഇപ്പോഴത്തേതല്ലെന്നും 2020 കോവിഡ് നിയന്ത്രണമുള്ള സമയത്തെതാണെന്നും അന്വേഷണത്തിൽ ഞങ്ങൾ കണ്ടെത്തി.

വസ്തുത ഇങ്ങനെ

ഞങ്ങൾ ചിത്രത്തിന്‍റെ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി നോക്കിയപ്പോൾ ഇതേ ചിത്രം ഉൾപ്പെടുത്തി മാധ്യമങ്ങൾ 2020 ഓഗസ്റ്റ് 22ന് പ്രസിദ്ധീകരിച്ച ചില റിപ്പോർട്ടുകൾ ലഭ്യമായി.

റിപ്പോർട്ടുകൾ പ്രകാരം ട്രിച്ചി ജില്ലയിലെ മുസിരിയിൽ നിരോധനാജ്ഞ ലംഘിച്ച് പൊതുസ്ഥലത്ത് സ്ഥാപിച്ച ഗണേശ വിഗ്രഹം പോലീസ് നീക്കം ചെയ്തതിനെ തുടർന്ന് ഹിന്ദുമുന്നണി സംഘടനാ പ്രവർത്തകർ 50 അടി ഉയരമുള്ള വാട്ടർ ടാങ്കിൽ കയറി പ്രതിഷേധം തുടങ്ങി.

കൊറോണ വൈറസ് വ്യാപനം തടയുന്നതിനായി തമിഴ്‌നാട്ടിൽ പൊതു അടച്ചുപൂട്ടൽ പ്രഖ്യാപിച്ചതിനാൽ, ഗണേശ ചതുര്‍ത്ഥിയോടനുബന്ധിച്ച് പൊതുസ്ഥലങ്ങളിൽ വിഗ്രഹങ്ങളെ ആരാധിക്കുന്നതിനും ഘോഷയാത്രകൾക്കും നിരോധനമുണ്ട്. ഈ സാഹചര്യത്തിൽ ട്രിച്ചി ജില്ലയിലെ മുസിരിക്ക് സമീപം കൊളക്കുടി ഗ്രാമത്തിൽ നിരോധനാജ്ഞ ലംഘിച്ച് സൂക്ഷിച്ചിരുന്ന 11 ഗണപതി വിഗ്രഹങ്ങൾ പൊലീസ് നീക്കം ചെയ്തു.

ഇതിനെ അപലപിച്ചും കൊണ്ടുപോയ വിഗ്രഹങ്ങൾ തിരികെ നൽകണമെന്ന് ആവശ്യപ്പെട്ട് ഹിന്ദുമുന്നണി ഭാരവാഹികൾ ഓവർഹെഡ് കുടിവെള്ള സംഭരണിക്ക് മുകളിൽ കയറി സമരം തുടങ്ങി. ഹിന്ദുമുന്നണി സംഘടനാ അംഗങ്ങളായ കണ്ണനും തിരുപ്പതിയും 50 അടി ഉയരമുള്ള ഓവർഹെഡ് ഡ്രിങ്ക് ടാങ്കിന് മുകളിൽ നിന്നുകൊണ്ട് ഗണേശ വിഗ്രഹങ്ങൾ തിരികെ നൽകണമെന്നാവശ്യപ്പെട്ട് മുദ്രാവാക്യം വിളിച്ചു.

വാട്ടർ ടാങ്കിൽ ചാടി ആത്മഹത്യ ചെയ്യുമെന്നും ഭീഷണിപ്പെടുത്തി. തുടർന്ന് മുസിരി ജില്ലാ കലക്ടർ ദുരൈമുരുഗൻ, ഡിഎസ്പി ബ്രഹ്മനാഥൻ, തനിയം ജില്ലാ കലക്ടർ മലർ തുടങ്ങിയവർ സംഭവസ്ഥലത്ത് സമരക്കാരുമായി ചർച്ച നടത്തി.”

ഇതാണ് ചിത്രവുമായി ബന്ധപ്പെട്ട വാർത്തയുടെ ഉള്ളടക്കം. പല മാധ്യമങ്ങൾ തിരഞ്ഞപ്പോഴും ഇതേ വാർത്ത തന്നെയാണ് ഞങ്ങൾക്ക് ലഭ്യമായത്. വിനായ ചതുർത്ഥി ഘോഷയാത്ര റൂട്ടുകളിലും നിമജ്ജന കേന്ദ്രങ്ങളിലും പടക്കം പൊട്ടിക്കുന്നത് ചെന്നൈ പോലീസ് നിരോധിച്ചു.

കോവിഡ് നിയന്ത്രണമുണ്ടായിരുന്ന അക്കാലത്ത് വിനായ ചതുർത്ഥി ഘോഷയാത്ര റൂട്ടുകളിലും നിമജ്ജന കേന്ദ്രങ്ങളിലും പടക്കം പൊട്ടിക്കുന്നത് ചെന്നൈ പോലീസ് നിരോധിച്ചു കൊണ്ട് സംഘാടകർക്ക് നിർദേശം നൽകി എന്ന് വിശദമാക്കുന്ന വാർത്തകൾ ലഭ്യമാണ്. പോസ്റ്റിലെ പ്രചരണം തെറ്റാണെന്ന് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.

നിഗമനം

പോസ്റ്റിലെ പ്രചരണം തെറ്റിദ്ധാരണ ഉണ്ടാക്കുന്നതാണ്. തമിഴ്നാട്ടിലെ ട്രിച്ചിയില്‍ രണ്ട് ഹിന്ദു മുന്നണി പ്രവര്‍ത്തകര്‍ വാട്ടര്‍ ടാങ്കിനു മുകളില്‍ കയറി പ്രതിഷേധിച്ച സംഭവം 2020 ഓഗസ്റ്റില്‍ കോവിഡ് നിയന്ത്രണ സമയത്ത് നടന്നതാണ്. 2023ലെ വിനായക ചതുര്‍ത്ഥി ആഘോഷങ്ങളുമായി ഈ സംഭവത്തിന് യാതൊരു ബന്ധവുമില്ല.

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalamഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.Facebook | Twitter | Instagram | WhatsApp (9049053770)

Avatar

Title:ഹിന്ദു മുന്നണി പ്രവർത്തകർ വാട്ടർ ടാങ്കിന് മുകളിൽ കയറി പ്രതിഷേധിച്ച ചിത്രത്തിന് ഇക്കൊല്ലത്തെ വിനായക ചതുര്‍ത്ഥി ആഘോഷവുമായി ബന്ധമില്ല... വസ്തുത ഇങ്ങനെ...

Written By: Vasuki S

Result: Partly False