
വിവരണം
Your Choice, Ethnic Beauty Court, Kerala Cafe, Healthy Keralam എന്നീ ഫേസ്ബുക്ക് പേജുകളിൽ നിന്നും 2019 ഏപ്രിൽ 28 മുതൽ പ്രചരിപ്പിച്ചു തുടങ്ങിയ ഒരു പോസ്റ്റിന് 1600 ലേറെ ഷെയറുകളായിട്ടുണ്ട്.” ?ആഫ്രിക്കൻ നാടായ ടോക്കോയിൽ ഇന്നലെ ഉണ്ടായ മഹാത്ഭുതം !!!?
ആകാശജലപാതം ഭൂമിയിലേക്ക് ഒഴുകിവീണു. തൽക്ഷണം ഭൂമി വായ്പൊളിച്ചു ഒരുതുള്ളിപോലും പുറത്തേക്കൊഴുക്കാതെ ഉള്ളിലാക്കി. ??” എന്ന വിവരണത്തോടെ ഒരു വീഡിയോയാണ് പോസ്റ്റിലുള്ളത്.
ആഫ്രിക്കൻ നാടായ ടോക്യോയിൽ ഇങ്ങനെയൊരു ആകാശ ജലപാതം ഭൂമിയിൽ പതിച്ചോ..? ഇത് ശരിക്കുമുള്ള പ്രതിഭാസമാണോ..? അതോ വെറും വ്യാജ വീഡിയോയാണോ..? നമുക്ക് തിരഞ്ഞു നോക്കാം.
വസ്തുതാ പരിശോധന
ഈ വീഡിയോയ്ക്ക് ലഭിച്ച കമന്റുകളിൽ PG Modayil എന്ന പ്രൊഫൈലിൽ നിന്നും ലഭിച്ച കമന്റ് മറ്റുള്ളവയിൽ നിന്നും വ്യത്യസ്തമായി വീഡിയോയിൽ പ്രതിപാദിക്കുന്ന പ്രതിഭാസത്തിലേയ്ക്ക് സൂചന നല്കുന്നതായിരുന്നു. പ്രകൃതിയിലെ ഗീസർ ആണ് ഇതെന്ന് അതിലുണ്ട് . അതായത് പ്രകൃതിയിൽ അപൂർവം ചിലയിടത്തു മാത്രം സംഭവിക്കാറുള്ള ഒരു വിസ്മയ പ്രതിഭാസമാണ് ഗീസറുകൾ. കൂടാതെ ഞങ്ങൾ വീഡിയോയുടെ സ്ക്രീൻഷോട്ട് എടുത്ത് ഗൂഗിൾ reverse image ചെയ്തു നോക്കി.

ഗീസറുകളെപ്പറ്റി കൂടുതൽ വ്യക്തതയുള്ള വിവരങ്ങൾ അവിടെ നിന്നും ലഭിച്ചു. ഗീസർ എന്താണെന്ന് നമുക്ക് അന്വേഷിച്ചു നോക്കാം. ഗൂഗിളിൽ ഗീസറുകളെപ്പറ്റി നിറയെ വിവരണമുണ്ട്.
archived link | wikipedia Geyser |
ഭൂമിയുടെ അകവശത്തെ പാളികൾ കടന്നു ചെല്ലുമ്പോൾ താപനില വർദ്ധിച്ചു വരുമെന്ന് നാം പഠിച്ചിട്ടുണ്ട്. ഉൾവശത്തെ പാളികളെ പൊതിഞ്ഞു സൂക്ഷിക്കുന്ന ഏറ്റവും പുറമെയുള്ള പാളിയാണ് മാഗ്മാ. 800 മുതൽ 1300 ഡിഗ്രി സെൽഷ്യസിൽ ഉരുകിയ പാറ കൊണ്ടാണ് ഇത് രൂപപ്പെട്ടിട്ടുള്ളത്. എന്തെങ്കിലും കാരണങ്ങൾ കൊണ്ട് അകവശത്തെ പാളികളിൽ ചില പൊട്ടലുകളോ കൂട്ടിമുട്ടലുകളോ നടന്നാൽ വൻതോതിൽ താപം മാഗ്മയിൽ നിന്നും ചുറ്റുമുള്ള പാറയിലേയ്ക്ക് കൈമാറ്റം ചെയ്യപ്പെടും.
അപ്പോൾ ആ പാറകളിൽ നിന്നും താപോർജ്ജം ബഹിർഗമിക്കുകയും അത് ചുറ്റുമുള്ള ജലത്തിലേയ്ക്ക് പകരുകയും ചെയ്യപ്പെടുന്നു. അങ്ങനെ ജലത്തിന്റെ താപനില വർദ്ധിക്കുകയും അതിന്റെ സ്വാഭാവിക പരിണാമം എന്നവണ്ണം ജലം ഉപരിതലത്തിലേയ്ക്ക് നീരാവിയോടൊപ്പം മനോഹരമായ അലംകൃത ജലധാര പോലെ ഉയർന്നു പൊങ്ങുകയും ചെയ്യുന്നു. ഇങ്ങനെയാണ് പ്രകൃതിയിലെ ഗീസർ രൂപപ്പെടുന്നത്. ഇങ്ങനെ മുകളിയ്ക്കുയർന്ന ജലം താഴേയ്ക്ക് തന്നെ വീഴും. അല്ലാതെ ആകാശത്തു നിന്നും ജലം ഭൂമിയിലേയ്ക്ക് പതിക്കുന്നതല്ല.
ഇങ്ങനെ പുറന്തള്ളപ്പെടുന്ന ജലത്തിൽ ഭൂമിയുടെ ഉൾവശത്തുള്ള ധാതുക്കൾ കലർന്നിട്ടുണ്ടാകും. പ്രധാനമായും സൾഫർ. ഈ ജലത്തിന് ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ അനുസരിച്ച് 60 മുതൽ 800 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉണ്ടായിരിക്കും.
പോസ്റ്റിൽ നൽകിയ വീഡിയോയിലുള്ള ഗീസറിനെപ്പറ്റി കൂടുതൽ വിവരങ്ങൾക്ക് താഴെയുള്ള ലിങ്കുകൾ സന്ദർശിക്കുക.
archived link | outdoors360 |
archived link | dailymotion |
archived link | liputan 6 |
archived link | anehdunianyata |
ഭാരതത്തിൽ ഹിമാചൽ പ്രദേശിലെ കുളുവിന് സമീപം സ്ഥിതി ചെയ്യുന്ന മണികരൺ ഗീസർ ഇതിനുദാഹരണമാണ്. അതിനെക്കുറിച്ച ലഭിച്ച വീഡിയോയും ലിങ്കുകളും താഴെ കൊടുത്തിട്ടുണ്ട്.
ഫേസ്ബുക്കിൽ ഗീസറിനെപ്പറ്റി ലഭ്യമായ മറ്റൊരു പോസ്റ്റ് :
അമേരിക്കയിലെ പ്രശസ്തമായ Old Faithful Geyser ന്റെ വീഡിയോ താഴെ നൽകിയിരിക്കുന്നു. ഇത് അപകടകരമായ രീതിയിൽ ഉയർന്ന താപനിലയുള്ള ഗീസറാണ്.
archived link | britannica |
hoaxorfact എന്ന വസ്തുതാ പരിശോധന വെബ്സൈറ്റ് സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായ ഘാനയിലെ മറ്റൊരു ഗീസറിനെക്കുറിച്ച് നടത്തിയ പഠനത്തിന്റെ ലിങ്ക് താഴെ നൽകുന്നു.
archived link | hoaxorfact |
എന്നാൽ ആകാശത്തു നിന്നും അതിശക്തമായ മഴയുടെ രൂപത്തിൽ മഴ ഭൂമിയിലേയ്ക്ക് പതിക്കുന്ന ഒരു പ്രതിഭാസം ഭൂമിയിലുണ്ട്. അതിനു മേഖ വിസ്ഫോടനം അഥവാ cloud burst എന്ന് പറയും. മഴമേഘങ്ങളായ കുമുലോ നിംബസ് മേഘങ്ങളാണ്, മേഘസ്ഫോടനങ്ങൾക്കും കാരണമാകുന്നത്. മേഘങ്ങളുടെ കൂട്ടത്തിൽ ഏറ്റവും വലിപ്പമേറിയ ഇനം ഇതാണ്. എന്നാൽ മേഘസ്ഫോടനങ്ങൾക്ക് കാരണമാകുന്ന രീതിയിൽ രൂപപ്പെടുന്ന കുമുലോ നിംബസ് മേഘങ്ങൾ ചില പ്രത്യേകതകളുള്ളവയായിരിക്കും.

ഭൗമോപരിതലത്തിൽ നിന്ന് ഈർപ്പം നിറഞ്ഞ ഒരു വായൂപ്രവാഹം അന്തരീക്ഷത്തിന്റെ മുകൾതട്ടിലേക്ക് ഉയർന്ന് ഘനീഭവിക്കുമ്പോഴാണ് മഴമേഘങ്ങൾ രൂപപ്പെടുന്നത്. സാധാരണയായി കുമുലോനിംബസ് മേഘങ്ങൾ രൂപപ്പെടുമ്പോൾ, അവ അന്തരീക്ഷത്തിന്റെ താഴേത്തട്ടിൽനിന്നാരംഭിച്ച് പതിനഞ്ചുകിലോമീറ്റർ ഉയരത്തിലുള്ള സീറസ് മേഖലവരെയെത്താം. ഇവ മുകളറ്റം വളരെ ഉയരത്തിൽ പടർന്നുകയറുന്ന ശക്തമായ കാറ്റായി കാണാവുന്നതാണ്. കേരളത്തിൽ തുലാമഴയുടെ സമയത്തും, കാലവർഷത്തിൽ വലിയ കാറ്റോടുകൂടിയ മഴയുണ്ടാകുമ്പോഴും ഇത്തരം മേഘങ്ങളെ കാണാം.
കൂറ്റൻ കുമുലോനിംബസ് മേഘങ്ങളാണ് മേഘസ്ഫോടനത്തിനു കാരണമാകുന്നത്
ശക്തമായ മഴയും,കാറ്റും, ഇടിയും, ചിലപ്പോഴൊക്കെ ആലിപ്പഴ വർഷവും ഈ മേഘങ്ങളുടെ പ്രത്യേകതയാണ് ഈ ഇനത്തിൽപ്പെട്ട മേഘത്തിനുള്ളിൽ, ശക്തിയേറിയ വായുപ്രവാഹം വലിയ ചാംക്രമണരീതിയിൽ രൂപപ്പെടുന്നു. മേഘത്തിന്റെ നടുഭാഗത്തുകൂടി അടിയിൽനിന്നു മുകളിലേക്കുയരുന്ന വായു പ്രവാഹത്തെ updraft എന്നും, മേഘത്തിന്റെ വശങ്ങളിലൂടെ താഴേക്ക് പതിക്കുന്ന വായുപ്രവാഹത്തെ down draftഎന്നും വിളിക്കുന്നു.
ഈ മേഘങ്ങളുടെ താഴെത്തട്ടിൽ ജലകണങ്ങളും, മുകളറ്റത്ത് ഐസ് ക്രിസ്റ്റലുകളുമാണുണ്ടാവുക. 2013 ൽ ഉത്തരാഖണ്ഡിലുണ്ടായ പ്രളയത്തിന് കാരണം മേഘവിസ്ഫോടമായിരുന്നു. ഗൂഗിളിൽ നിന്നും ലഭിച്ച മേഘവിസ്ഫോടനത്തിന്റെ വീഡിയോ താഴെ കൊടുക്കുന്നു
archived link | twistedsifter |
archived link | indiatoday |
archived link | britannica |
ഞങ്ങൾ നടത്തിയ പരിശോധയിൽ നിന്നും വ്യക്തമാകുന്നത് ചിത്രത്തിലുള്ളത് ഭൂമിയുടെ വിസ്മയ പ്രതിഭാസമായ ഗീസറുകളിലൊന്നിന്റെ വീഡിയോയാണ് പോസ്റ്റിൽ നൽകിയിരിക്കുന്നത് എന്നാണ്.
നിഗമനം
പോസ്റ്റിൽ വീഡിയോയുടെ ഒപ്പം നൽകിയിരിക്കുന്നത് തെറ്റായ വിവരങ്ങളാണ്. പോസ്റ്റിൽ ആരോപിക്കുന്നതു പോലെ ആകാശത്തു നിന്നും ജലം ഭൂമിയിലേയ്ക്ക് വീഴുന്നതിന്റെ വീഡിയോ അല്ല ഇത്. പ്രകൃതിയുടെ പ്രതിഭാസമായ ഗീസറിന്റേതാണ്. അതിനാൽ പോസ്റ്റിന്റെ വസ്തുത അറിഞ്ഞശേഷം മാത്രം ഇതിനോട് പ്രതികരിക്കാൻ വായനക്കാർ ശ്രദ്ധിക്കുക.
ചിത്രങ്ങൾ കടപ്പാട് ഗൂഗിൾ
