ഡല്‍ഹിയില്‍ നിന്ന് ഗുജറാത്തിലേക്കുള്ള ദ്വാരക എക്സ്പ്രസ്സ്‌വേ എന്ന തരത്തില്‍ ഒരു ചിത്രം സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നുണ്ട്.

പക്ഷെ ഈ ചിത്രം ദ്വാരക എക്സ്പ്രസ്സ്‌വേയുടെതല്ല, കൂടാതെ ചിത്രം ഇന്ത്യയിലെതുമല്ല. ഈ റോഡ്‌ എവിടെയാണ് സ്ഥിതി ചെയ്യുന്നത് നമുക്ക് നോക്കാം.

പ്രചരണം

FacebookArchived Link

മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് ഒരു എക്സ്പ്രസ്സ്‌വേയുടെ ചിത്രം കാണാം. പോസ്റ്റിന്‍റെ അടികുറിപ്പ് പ്രകാരം ഈ ചിത്രം 14 ലൈനുകളുള്ള ഡല്‍ഹി-ഗുജറാത്ത് ദ്വാരക എക്സ്പ്രസ്സ്‌വേയുടെതാണ്. എന്നാല്‍ ഈ ചിത്രത്തിന് ലഭിച്ച കമന്‍റുകള്‍ ഈ ചിത്രം ദ്വാരക എക്സ്പ്രസ്സ്‌വേയുടെതല്ല എന്ന് പറയുന്നു. കുടാതെ ദ്വാരക എക്സ്പ്രസ്സ്‌വേ ഡല്‍ഹിയില്‍ നിന്ന് ഗുജറാത്ത് വരെയുള്ളതല്ല എന്നും പലര്‍ കമന്‍റുകളില്‍ വ്യക്തമാക്കുന്നു.

എന്നാല്‍ ഈ റോഡ്‌ യഥാര്‍ത്ഥത്തില്‍ എവിടെയുള്ളതാണ് എന്ന് നമുക്ക് അന്വേഷിക്കാം.

വസ്തുത അന്വേഷണം

ചിത്രത്തിനെ ഗൂഗിളില്‍ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചപ്പോള്‍ ഞങ്ങള്‍ക്ക് യുട്യൂബില്‍ ഒരു വീഡിയോ ലഭിച്ചു. ഈ വീഡിയോയില്‍ നിന്ന് സ്ക്രീന്‍ഷോട്ട് എടുത്ത് ആകാം ചിത്രം പ്രചരിപ്പിക്കുന്നത്. വീഡിയോ നമുക്ക് താഴെ കാണാം.

Embed Video

ഈ വീഡിയോയെ സൂക്ഷ്മമായി പരിശോധിച്ചപ്പോള്‍ ഞങ്ങള്‍ക്ക് വീഡിയോയില്‍ ചുവന്ന നിറത്തിലുള്ള ഒരു ഹോര്‍ഡിംഗ് കണ്ടെത്തി.

ഈ ഹോര്‍ഡിംഗ് ദുബായിലെ ഹോം സെന്‍റര്‍ എന്ന ഗൃഹോപകരണ ഷോറൂമിന്‍റെതാണ്.

Home Centre

ഈ ചിത്രത്തിനെ ഞങ്ങള്‍ ഓണ്‍ലൈന്‍ അന്വേഷിച്ചപ്പോള്‍ ഈ ചിത്രം ദുബായിലെ ഷെയ്ഖ്‌ സായെദ് റോഡ്‌ ആണ് എന്ന് പറയുന്നുണ്ട്.

ഈ റോഡ്‌ ദുബായിലേതാണ് എന്ന് വ്യക്തമാണ്. ഷെയ്ഖ് സായെദ് റോഡിനും 14 ലെനുകളുണ്ട്. പക്ഷെ ഈ റോഡ്‌ ഷെയ്ഖ് സായെദ് റോഡ്‌ തന്നെയാണോ ഇല്ലയോ എന്ന് വ്യക്തമായി പറയാന്‍ പറ്റില്ല.

പോസ്റ്റില്‍ പറയുന്ന പോലെ ദ്വാരക എക്സ്പ്രസ്സ്‌വേ ഡല്‍ഹിയില്‍ നിന്ന് ഗുജറാത്ത്‌ വരെ പോകുന്ന റോഡ്‌ അല്ല. ഡല്‍ഹിയിലെ ദ്വാരകയെ ഗുരുഗ്രാമിലെ ഖേര്‍ക്കി ദോല ടോള്‍ പ്ലാസയുമായി ബന്ധിപ്പിക്കുന്ന 27.6 കിലോമീറ്റര്‍ നീളമുള്ള റോഡ്‌ ആണ് ദ്വാരക എക്സ്പ്രസ്സ്‌വേ. ഈ എക്സ്പ്രസ്സ്‌വേക്ക് മൊത്തത്തില്‍ 16 ലൈനുകളാണുള്ളത്. ഇത് ഇന്ത്യയുടെ ആദ്യത്തെ എലെവേറ്റഡ് എക്സ്പ്രസ്സ്‌വേയാണ്. കഴിഞ്ഞ ആഴ്ചയാണ് ഈ എക്സ്പ്രസ്സ്‌വേയുടെ ഹരിയാനയിലെ ഭാഗം പ്രധാനമന്ത്രി മോദി ഉത്ഘാടനം ചെയ്തത്.

Embed Video

നിഗമനം

സമൂഹ മാധ്യമങ്ങളില്‍ ദ്വാരക എക്സ്പ്രസ്സ്‌വേയുടെ പേരില്‍ പ്രചരിപ്പിക്കുന്ന ചിത്രം ദുബായിലെ റോഡിന്‍റെതാണ് അന്വേഷണത്തില്‍ നിന്ന് വ്യക്തമാകുന്നു.

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.

ഞങ്ങളെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുക:

Facebook | Twitter | Instagram | Telegram | WhatsApp (9049053770)

Avatar

Title:ദുബായിലെ റോഡ്‌ ദ്വാരക എക്സ്പ്രസ്സ്‌വേ എന്ന തരത്തില്‍ പ്രചരിപ്പിക്കുന്നു...

Written By: Mukundan K

Result: False