റോഡിന്‍റെ നടുവില്‍ കുഴി നിര്‍മ്മിച്ചിട്ട് നില്‍ക്കുന്ന പോലീസ് ഉദ്യോഗസ്ഥരുടെ ഒരു ചിത്രം സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നുണ്ട്.

പക്ഷെ ഈ ചിത്രത്തിനെ കുറിച്ച് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ ചിത്രം മൂന്ന് വര്‍ഷം പഴയതാണെന്ന് കണ്ടെത്തി. എന്താണ് ചിത്രത്തിന്‍റെ യഥാര്‍ത്ഥ്യം നമുക്ക് നോക്കാം.

പ്രചരണം

FacebookArchived Link

മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് കുഴിച്ചിട്ട റോഡിന്‍റെ ഒരു ചിത്രം കാണാം. ചിത്രത്തിന്‍റെ മുകളില്‍ എഴുതിയ വാചകം ഇപ്രകാരമാണ്: “പഞ്ചാബില്‍ നിന്നും ഹരിയാനയില്‍ നിന്ന് വരുന്ന കര്‍ഷകരെ തടയാന്‍ ഹരിയാന ഡല്‍ഹി ഹൈവേ റോഡുകള്‍ വെട്ടിപ്പൊളിച്ചു, ഇതാണ് കേന്ദ്രസര്‍ക്കാരിന്‍റെ കര്‍ഷകസ്നേഹം.”

നിലവില്‍ ഡല്‍ഹിയുടെയും ഹരിയാനയുടെയും അതിര്‍ത്തിയില്‍ കര്‍ഷകര്‍ സമരം ചെയ്യുകയാണ്. ഡല്‍ഹിയില്‍ വരാന്‍ ആഗ്രഹിക്കുന്ന ഈ സമരക്കാരെ ഹരിയാന സര്‍ക്കാര്‍ ശംഭു അതിര്‍ത്തിയില്‍ തടഞ്ഞു വെച്ചിരിക്കുകയാണ്. ചിത്രത്തിന് നിലവിലെ കര്‍ഷക സമരവുമായി എന്തെങ്കിലും ബന്ധമുണ്ടോ എന്ന് നമുക്ക് അന്വേഷിക്കാം.

വസ്തുത അന്വേഷണം

ചിത്രത്തിനെ ഗൂഗിളില്‍ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചപ്പോള്‍ ഞങ്ങള്‍ക്ക് 29 നവംബര്‍ 2020ല്‍ പോസ്റ്റ്‌ ചെയ്ത ഒരു ഫെസ്ബൂക്ക് പോസ്റ്റ്‌ കിട്ടി. കോണ്‍ഗ്രസ്‌ നേതാവ് ഗൌരവ് പന്‍ദ്ധിയാണ് പോസ്റ്റ്‌ ചെയ്തിട്ടുള്ളത്. ഈ പോസ്റ്റില്‍ നമുക്ക് പ്രസ്തുത ചിത്രം കാണാം. അങ്ങനെ ഈ ചിത്രത്തിന് നിലവിലെ കര്‍ഷക സമരവുമായി യാതൊരു ബന്ധവുമില്ല എന്ന് വ്യക്തമാണ്.

FacebookArchived Link

പോസ്റ്റിന്‍റെ പ്രകാരം ഡല്‍ഹിയില്‍ കര്‍ഷകര്‍ എത്താതിരിക്കാന്‍ സര്‍ക്കാര്‍ റോഡ്‌ കുഴിച്ചിട്ടു. ജൂണ്‍ 2020ല്‍ സര്‍ക്കാര്‍ കൃഷിയുമായി ബന്ധപെട്ട മൂന്ന് പ്രധാനപെട്ട ഓര്‍ഡിനന്‍സുകള്‍ ഇറക്കിയിരുന്നു. സെപ്റ്റംബര്‍ 2020ല്‍ കേന്ദ്ര സര്‍ക്കാര്‍ ഈ ഓര്‍ഡിനന്‍സുകള്‍ ബില്ലിന്‍റെ രൂപത്തില്‍ ലോകസഭയിലും രാജ്യസഭയിലും അവതരിപ്പിച്ചിരുന്നു. 17 സെപ്റ്റംബറിന് ലോകസഭയും 20 സെപ്റ്റംബറിന് രാജ്യസഭയില്‍ പാസായതിന് ശേഷം 27 സെപ്റ്റംബര്‍ 2020ല്‍ ഈ പുതിയ കൃഷി നിയമങ്ങള്‍ നിലവില്‍ വന്നിരുന്നു.

ഈ നിയമങ്ങള്‍ കര്‍ഷകരുടെ എതിരെയാണ് എന്ന് ആരോപ്പിച്ച് കര്‍ഷക സംഘടനകള്‍ നവംബര്‍ 2020ല്‍ ഡല്‍ഹിയില്‍ പോയി സമരം ചെയ്യാന്‍ തിരുമാനിച്ചു. ആ സമയത്ത് കര്‍ഷകരെ ഡല്‍ഹിയില്‍ എത്തുന്നതിന് മുമ്പ് തടയാന്‍ ഹരിയാന പോലീസ് ഇത് പോലെ റോഡുകള്‍ വെട്ടിപ്പൊളിച്ചിരുന്നു.

വാര്‍ത്ത‍ വായിക്കാന്‍ - NDTV | Archived

ഏകദേശം ഒരു വര്‍ഷം നീണ്ട് നിന്ന സമരത്തിന്‌ ശേഷം സര്‍ക്കാര്‍ വഴങ്ങി. നവംബര്‍ 19, 2021ന് ഈ മൂന്ന് പുതിയ കൃഷി നിയമങ്ങള്‍ പിന്‍‌വലിക്കുന്നു എന്ന് പ്രധാനമന്ത്രി മോദി പ്രഖ്യാപിച്ചിരുന്നു. നിലവിലെ കര്‍ഷക സമരം കുറഞ്ഞ താങ്ങുവില (MSP)യെ നിയമമുണ്ടാക്കി നിര്‍ബന്ധമാക്കണം തുടങ്ങിയ ചില ആവശ്യങ്ങള്‍ക്ക് വേണ്ടിയാണുള്ളത്.

നിഗമനം

സമൂഹ മാധ്യമങ്ങളില്‍ നിലവിലെ കര്‍ഷക സമരവുമായി ബന്ധപെടുത്തി പ്രചരിപ്പിക്കുന്ന ചിത്രം മൂന്ന് വര്‍ഷം പഴയതാണെന്ന് അന്വേഷണത്തില്‍ നിന്ന് വ്യക്തമാകുന്നു.

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.

ഞങ്ങളെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുക:Facebook | Twitter | Instagram | Telegram | WhatsApp (9049053770)

Avatar

Title:കര്‍ഷകരെ തടയാന്‍ റോഡ്‌ കുഴിച്ചിട്ട ഈ ചിത്രം നിലവിലെ കര്‍ഷക സമരത്തിന്‍റെതല്ല...

Written By: Mukundan K

Result: Misleading