
കോവിഡ്-19ന്റെ വാക്സിന് നിറഞ്ഞ ട്രക്കുകള്‍ രാജ്യത്ത് വാക്സിന് വിതരണം ചെയ്യാന്‍ പോകുന്നതിന്റെ ദൃശ്യം കാണിക്കുന്ന ഒരു ചിത്രം സാമുഹ്യ മാധ്യമങ്ങളില്‍ ഈ അടുത്ത കാലത്ത് വൈറല്‍ ആയിരുന്നു.
ഈ ചിത്രം പൂനെയിലെ സീറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ ഓക്സ്ഫോര്‍ഡ് യുണിവേഴ്സിറ്റിയും ആസ്റ്റ്രസെനെക കമ്പനിയും ചേര്‍ന്ന് നിര്‍മിക്കുന്ന കോവിഷീല്‍ഡ് വാക്സിന് കൊണ്ട് പോകുന്നതിന്റെതാണ്.
പക്ഷെ ചിലര്‍ ഈ ചിത്രം ഗുജറാത്തിലേതാണ് എന്ന് വാദിച്ച് പ്രചരണം നടത്തുന്നുണ്ട്. പക്ഷെ ഞങ്ങളുടെ അന്വേഷണത്തില്‍ ഈ വാദം തെറ്റാണ് എന്ന് കണ്ടെത്തിയിട്ടുണ്ട്. എന്താണ് സാമുഹ്യ മാധ്യമങ്ങളിലെ പ്രചരണവും പ്രചരണത്തിന്റെ യഥാര്‍ത്ഥ്യവും നമുക്ക് നോക്കാം.
പ്രചരണം
Screenshot: Facebook Post claiming the picture is from Gujarat.
മുകളില്‍ കാണുന്ന പോസ്റ്റില്‍ നമുക്ക് പോലീസ്സുകാര് വാക്സിന് കൊണ്ട് പോകുന്ന ട്രക്കിനെ പൂജിക്കുന്നതായി കാണാം. ഈ ചിത്രത്തിന്റെ ഒപ്പം പ്രചരിപ്പിക്കുന്ന അടികുറിപ്പ് ഇങ്ങനെയാണ്:
“ഇന്ത്യയുടെ കോവിഡ് വാക്സിന്… ഗുജറാത്തില്‍ നിന്നും പൂജ കഴിഞ്ഞ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് പുറപ്പെടുന്നു…
സര്‍വേ സന്തു നിരാമയഃ”
ഈ ചിത്രത്തിന്റെ സത്യാവസ്ഥ എന്താണെന്ന് നമുക്ക് അന്വേഷിക്കാം.
വസ്തുത അന്വേഷണം
ചിത്രത്തിനെ ഗൂഗിളില്‍ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചപ്പോള്‍ ഈ ചിത്രം ഞങ്ങള്‍ക്ക് ഈ അടുത്ത കാലത്ത് എന്‍.ഡി.ടി.വി. പ്രസിദ്ധികരിച്ച ഒരു ലേഖനത്തില്‍ ലഭിച്ചു. പൂനെയില്‍ നിന്ന് രാജ്യത്തിലെ പല നഗരങ്ങളിലേക്ക് വാക്സിന് കൊണ്ട് പോകുന്ന സീറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ ട്രക്കുകള്‍ ആണ് നമ്മള് ചിത്രത്തില്‍ കാണുന്നത് എന്ന് ലേഖനത്തില്‍ നിന്ന് വ്യക്തമാക്കുന്നുണ്ട്.
Screenshot: NDTV article dated: Jan 12, 2021 Titled: “Stand By, India”: Serum Institute Sends Out Vaccines, 1st Batch In Delhi.
ഈ സംഭവത്തിന്റെ വീഡിയോയും നമുക്ക് താഴെ നല്കിയ എന്‍.ഡി.ടി.വിയുടെ വാര്‍ത്തയില്‍ കാണാം.
Embed Tweet
എ.ബി.പി. ന്യുസും ഈ സംഭവത്തിനെ കുറിച്ച് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അവരുടെ വീഡിയോയില്‍ ട്രക്കിന്റെ നമ്പര്‍ വ്യക്തമായി കാണാം. ട്രക്കിന്റെ നമ്പര്‍ എം.എച്ച്. 12 പൂനെയുടെതാണ്.
ഭാരത് ബയോടെക്കാണ് ഐ.സി.എം.ആറിനോടൊപ്പം ചേര്‍ന്ന് സ്വദേശി കോവിഡ് വാക്സിന് കോവാക്സിന് (COVAXIN) നിര്‍മിക്കുന്നത്. ഇവരുടെ മാനുഫാക്ചറിംഗ് യുണിറ്റ് ഹൈദരാബാദിലാണ്. ഈ കാര്യം ഭാരത് ബയോടെക് അവരുടെ വെബ്സൈറ്റില്‍ വ്യക്തമാക്കുന്നുണ്ട്.
Bacteriology Lab | Virology Lab in India | Bharat Biotech
ഗുജറാത്തിലെ അഹമദാബാദില്‍ സായ്ഡ്സ്-കാഡില്ല കമ്പനിയുടെ സായ്കോവ്-ഡി (ZycovD) വാക്സിന് നിര്‍മിക്കുന്നുണ്ട്. പക്ഷെ ഈ വാക്സിന്റെ പരീക്ഷണം ഇത് വരെ പൂര്‍ത്തിയിട്ടില്ല.
Screenshot: Business Standard article, dated: 12 Dec 2021, titled: “ZyCoV-D shot can remain stable at room temperature: Zydus Cadila chairman”
നിഗമനം
ചിത്രത്തില്‍ കാണുന്നത് പൂനെയിലെ സീറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ നിര്‍മിച്ച കോവിഷീല്‍ഡ് വാക്സിന് കൊണ്ട് പോകുന്ന ട്രക്കുകളെ പൂജിക്കുന്ന പോലീസുകാരുടെ ചിത്രമാണ്. ഈ ചിത്രം ഗുജറാത്തിലെതല്ല.

Title:കോവിഡ് വാക്സിനുകളുമായി പുറപ്പെടുന്ന ട്രക്കുകളുടെ ഈ ചിത്രം ഗുജറാത്തിലേതല്ല; സത്യാവസ്ഥ ഇങ്ങനെ…
Fact Check By: Mukundan KResult: False
