
വിവരണം
Ajith Krishnan Kutty എന്ന ഫേസ്‌ബുക്ക് പ്രൊഫൈലിൽ നിന്നും 2019 ജൂൺ 25 മുതൽ പ്രചരിച്ചു തുടങ്ങിയ ഒരു പോസ്റ്റിന് 17 മണിക്കൂറുകൾ കൊണ്ടുതന്നെ 2000 ത്തോളം ഷെയറുകൾ ലഭിച്ചിട്ടുണ്ട്. പോസ്റ്റ് വൈറലാകാൻ കാരണമിതാണ്. ഇന്ത്യൻ സിനിമയുടെ ജീവിച്ചിരിക്കുന്ന ഇതിഹാസം എന്ന് വിശേഷിപ്പിക്കാവുന്ന ഹിന്ദി ചലച്ചിത്ര നടൻ അമിതാഭ് ബച്ചൻ അദ്ദേഹത്തിന്റെ മകനും ഹിന്ദി ചലച്ചിത്ര താരവുമായ അഭിഷേക് ബച്ചനൊപ്പം ഒരു ശവമഞ്ചത്തിന്റെ ശിരോഭാഗത്ത് പിടിച്ചുകൊണ്ട് നടന്നു വരുന്ന ചിതമാണ് പോസ്റ്റിൽ നൽകിയിരിക്കുന്നത്. പോസ്റ്റിനു അടിക്കുറിപ്പായി ഇഗ്ളീഷ് ഭാഷയിൽ Servant who worked for 40years in Amitabh’s house passed away yesterday. His body is carried by both Amitabh (Super Star ? ?? Bollywood ?) & Abhishek …money isn’t everthing… few people stand for human values.? ഇങ്ങനെ എഴുതിയിട്ടുണ്ട്. ഇതിന്റെ പരിഭാഷ ഇങ്ങനെയാണ്, ” അമിതാഭ് ബച്ചന്റെ വീട്ടിൽ കഴിഞ്ഞ 40 വർഷമായി ജോലിക്കു നിന്ന വേലക്കാരൻ ഇന്നലെ നിര്യാതനായി. ബോളീവുഡിലെ സൂപ്പർ സ്റ്റാറുകളായ അമിതാഭ് ബച്ചനും അഭിഷേക് ബച്ചനും വേലക്കാരന്‍റെ മൃതദേഹം ചുമക്കുന്നു. പണം എല്ലാത്തിനും മീതെയല്ല. ചിലർ മാനുഷിക മൂല്യങ്ങൾക്കായി നിലകൊള്ളും “

archived link | FB post |
ഇന്ത്യയുടെ മഹാനടനായ അമിതാഭ് ബച്ചന്റെ സഹാനുഭൂതിയെയും ഉദാര മനസ്കതയെയും പറ്റി നിരവധി വാർത്തകൾ നാം കേട്ടിട്ടുണ്ട്. അദ്ദേഹം സാധുക്കളായ കർഷകരുടെ കടം വീട്ടാൻ കോടികൾ നൽകിയത് ഈയടുത്ത കാലത്ത് മാധ്യമങ്ങളിൽ വാർത്തയായിരുന്നു. എങ്കിലും ഈ വാർത്ത സത്യമാണോ..? അമിതാഭ് ബച്ചനും മകൻ അഭിഷേകും തങ്ങളുടെ വേലക്കാരന്‍റെ മൃതദേഹാം കിടത്തിയ ശവമഞ്ചലാണോ പിടിച്ചിരിക്കുന്നത്..? നമുക്ക് അന്വേഷിച്ചു നോക്കാം.
വസ്തുതാ വിശകലനം
ഞങ്ങൾ ഇതേ ഛിത്രം google reverse image ഉപയോഗിച്ച് പരിശോധിച്ച് നോക്കി. ഇതേ ചിതവും സമാന ചിത്രങ്ങളുമായി പ്രസിദ്ധീകരിക്കപ്പെട്ട ചില വാർത്തകൾ നൽകിയ മാധ്യമങ്ങളുടെ ലിങ്കുകൾ ഞങ്ങൾക്ക് ലഭിച്ചു.
വാർത്തയുടെ സ്ക്രീൻഷോട്ടുകൾ താഴെ കൊടുക്കുന്നു.

archived link | indiatoday |
hindusthan times പ്രസിദ്ധീകരിച്ച വാർത്തയുടെ പരിഭാഷ ഇപ്രകാരമാണ്. തന്റെ സെക്രട്ടറി ശീതൾ ജയിന്റെ നിര്യാണത്തെ തുടർന്ന് അമിതാഭ് ബച്ചൻ ബ്ലോഗ്ഗിൽ വികാരനിർഭരമായ എഴുതുന്നു : “എന്റെ ജോലിസ്ഥലം ശൂന്യമായി” ദീർഘകാലം സെക്രട്ടറിയായിരുന്ന ശീതൾ ജയിന്റെ വേർപാടിനെ തുടർന്ന് അമിതാഭ് ബച്ചൻ ഇങ്ങനെ എഴുതുന്നു. അദ്ദേഹത്തെപ്പോലെ ഇനിയാരുമില്ല. “ഞങ്ങളുടെ ശൂന്യത നിറഞ്ഞ ജോലിസ്ഥലവും പ്രവർത്തനങ്ങളും”

archived link | hindustan times |
വേർപാടിന്റെ പിറ്റേദിവസമാണ് വികാരഭരിതമായ കുറിപ്പ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. കുറിപ്പ് ഇങ്ങനെ:
“ദീർഘ കാലം സെക്രട്ടറിയായിരുന്ന ശീതൾ ജെയിൻ മുംബൈയിൽ നിര്യാതനായി. അദ്ദേഹത്തിൻറെ കഠിനാദ്ധ്വാനവും മര്യാദ നിറഞ്ഞ പെരുമാറ്റവും പ്രത്യേകം പറയണം. ഏകദേശം ൪൦ വർഷമായി എന്റെ ജോലി ബാധ്യത അദ്ദേഹം ചുമക്കുന്നു. വിനയം, മര്യാദ, സത്യസന്ധത, ആത്മാർഥത എല്ലാത്തിന്റെയും മിഴിവാർന്ന ചിത്രമായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ അവസാന യാത്രയിൽ ഞാൻ അദ്ദേഹത്തെ താങ്ങിയെടുത്തു. മരണവുമായി കുറച്ചു ദിവസങ്ങൾ ആശുപതി കിടക്കയിൽ മല്ലയുദ്ധം നടത്തിയാണ് അദ്ദേഹം പിരിഞ്ഞു പോയത്. 40 വർഷത്തെ സഹവർത്തിത്വത്തിന്‍റെ ഓർമകളെ, ഒരു കുടുംബ അംഗത്തിന്റെ സ്നേഹത്തെ എങ്ങനെയാണ് മായ്ക്കുക..? അദ്ദേഹത്തിന്റെ വിനയം നിറഞ്ഞ പെരുമാറ്റം എല്ലാവരെയും ആകർഷിച്ചിരുന്നു. ജോലിക്കാര്യങ്ങളിൽ പുലർത്തിപ്പോന്നിരുന്ന സമർപ്പണവും ഭക്തിയും… അതിന് പകരമായി മറ്റൊന്നുമില്ല.”
വാർത്ത പ്രസിദ്ധീകരിച്ചിരിക്കുന്നത് 2019 ജൂൺ 9 നാണ്.
അമിതാഭ് ബച്ചന്റെ ബ്ലോഗ് താഴെ വായിക്കാം
archived link | Bachan BLOG |
നിരവധി മാധ്യമങ്ങൾ വാർത്ത പ്രസിദ്ധീകരിച്ചിട്ടുണ്ട്.

archived link | mathrubhumi |
archived link | news 18 |
ഞങ്ങളുടെ വിശകലനത്തിൽ നിന്നും മനസ്സിലാക്കാൻ സാധിക്കുന്നത് ഈ പോസ്റ്റിൽ നൽകിയിരിക്കുന്ന വാർത്ത തെറ്റാണ് എന്നാണ്. അമിതാഭ് ബച്ചനും മകൻ അഭിഷേക് ബച്ചനും ചുമക്കുന്ന ശവമഞ്ചം അവരുടെ വേലക്കാരന്റേതല്ല, അവരുടെ മാനേജരായിരുന്ന ശീതൾ ജയിന്‍റെതാണ്.
നിഗമനം
ഈ പോസ്റ്റിൽ നൽകിയിരിക്കുന്നത് തെറ്റായ വിവരമാണ്. ബോളിവുഡ് സിനിമയിലെ മുതിർന്ന നടനായ അമിതാഭ് ബച്ചൻ തന്‍റെ മകനും ബോളിവുഡ് നടനുമായ അഭിഷേക് ബച്ചനോടൊപ്പം ചുമക്കുന്ന ശവമഞ്ചം അദ്ദേഹത്തിന്‍റെ മാനേജരുടേതാണ്. ശീതൾ ജെയിൻ അമിതാഭ് സിനിമയുടെ നിർമാതാവായിരുന്നിട്ടുണ്ട്. ജൂൺ 7 നാണ് ശീതൾ ജെയിൻ നിര്യാതനായത്. 2019 ജൂൺ 25 ന് പ്രസിദ്ധീകരിച്ചിട്ടുള്ള പോസ്റ്റിൽ നൽകിയിരിക്കുന്നത് തലേദിവസമാണ് അതായത് ജൂൺ 24 നാണ് അദ്ദേഹം നിര്യാതനായത് എന്നാണ്. ഈ രണ്ടു കാര്യങ്ങളും ശരിയല്ല. അതായത് അമിതാഭ് ബച്ചൻ ചുമക്കുന്നത് തന്‍റെ വേലക്കാരന്റെ ശവമഞ്ചമാണ് എന്നതും അദ്ദേഹം പോസ്റ്റ് പ്രസിദ്ധീകരിച്ചതിന് തലേ ദിവസമാണ് നിര്യാതനായത് എന്നതും. അതിനാൽ തെറ്റായ വിവരങ്ങളുള്ള ഈ പോസ്റ്റ് പ്രചരിപ്പിക്കാതിരിക്കാൻ മാന്യ വായനക്കാർ ശ്രമിക്കുക
