
ഇറാനില്‍ ശരിയ നിയമ പ്രകാരം ശിക്ഷിക്കപെട്ട ഒരു സ്ത്രീയെ കൊല്ലുന്നതിനു മുമ്പേ ഭുമിയില്‍ തല വരെ കുഴിച്ചിട്ടതിന്‍റെ ചിത്രം എന്ന തരത്തിലാണ് ഫെസ്ബൂക്കില്‍ ചില പോസ്റ്റുകള്‍പ്രചരിപ്പിക്കുന്നത്. കല്ലെറിഞ്ഞു കൊല്ലുന്നതിനെ മുന്നേ ഇറാനിലെ ഒരു സ്ത്രിയെ വെള്ളം കുടിപ്പിക്കുന്നു എന്നാണ് ചിത്രത്തില്‍ കാണുന്നത്. ചില രാജ്യങ്ങളില്‍ സ്ത്രികള്‍ക്ക് മരിക്കുന്നതിനെ മുമ്പ് വെറും ഒരു സ്പൂണ്‍ നിറയെ വെള്ളമേ കിട്ടുന്നുള്ളൂ എന്ന അഭിപ്രായം ചിത്രത്തിന്‍റെ താഴെ നല്‍കിയ വാചകത്തില്‍ നിന്ന് അറിയിക്കുന്നു. എന്നാല്‍ ഞങ്ങള്‍ ഈ ചിത്രത്തിനെ കുറിച്ച് അന്വേഷണം നടത്തിയപ്പോള്‍ ഈ ചിത്രത്തിന് പോസ്റ്റില്‍ വാദിക്കുന്ന സംഭവത്തിനോട് യാതൊരു ബന്ധവുമില്ല എന്ന് മനസിലാവുന്നു. എന്താണ് ചിത്രത്തില്‍ നാം കാണുന്ന സംഭവത്തിന്‍റെ യഥാര്‍ത്ഥ്യം എന്ന് നമുക്ക് നോക്കാം.
വിവരണം

Archived Link |
പോസ്റ്റില്‍ നല്‍കിയ അടികുറിപ്പ് ഇപ്രകാരമാണ്: “അല്ലാഹു വലിയവനും കാരുണ്യം ഉള്ളവനും ആകുന്നു ….ആമേൻ 😢😢😢😢😢😢😢.”
എന്താണ് ഈ ചിത്രത്തില്‍ കാണുന്ന സംഭവം നമുക്ക് അറിയാം.
വസ്തുത അന്വേഷണം
ചിത്രത്തിനെ ഞങ്ങള്‍ Bingല്‍ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചപ്പോള്‍ ലഭിച്ച ഫലങ്ങളില്‍ ഈ ചിത്രം ഞങ്ങള്‍ക്ക് ലഭിച്ചു. ചിത്രം ഗെറ്റി ഇമേജസ് എന്ന ചിത്രങ്ങള്‍ ശേഖരിക്കുന്ന വെബ്‌സൈറ്റില്‍ ഈ ചിത്രം ലഭ്യമാണ്. വെബ്‌സൈറ്റിന്‍റെ സ്ക്രീന്‍ഷോട്ടും ലിങ്കും താഴെ നല്‍കിട്ടുണ്ട്.

Getty Images | Archived Link |
4, ജൂലൈ 2003ല്‍ കൊളംബിയയിലെ കാലി നഗരത്തില്‍ നിന്ന് പുറത്താക്കപെട്ട ഒരു സ്ത്രി സ്വയം ഭുമിയില്‍ തല വരെ കുഴിച്ചു പ്രതിഷേധിക്കുമ്പോള്‍ അവരുടെ പേരക്കുട്ടി തലയില്‍ തലോടി ലാളിക്കുന്നു. വേറെ സ്ഥലം കൊടുക്കാതെ വിട്ടില്‍ നിന്ന് തന്നെ പുറത്താക്കിയ ഭരണകൂടത്തിനെതിരെ പ്രതിഷേധിക്കുന്നവരുടെ ചിത്രമാണിത് എന്ന് വെബ്സൈറ്റില്‍ നല്‍കിയ വിവരണം കൊണ്ട് മനസിലാക്കുന്നു. ഞങ്ങള്‍ ഈ സംഭവത്തിനെ കുറിച്ച് അന്വേഷിച്ചപ്പോള്‍ ഞങ്ങള്‍ക്ക് അഡോബി സ്റ്റോക്ക് ഇമേജസിലും ഇതേ ചിത്രം ലഭിച്ചു. അഡോബി വെബ്സൈറ്റില്‍ നല്‍കിയ വിവരം പ്രകാരം ചിത്രത്തില്‍ കാണുന്ന സ്ത്രിയുടെ പേര് മറിയ ഗാബ്രിയേല്ല ലുവിസ് എന്നാണ്. കൊളംബിയ സര്‍ക്കാര്‍ വീട്ടില്‍ നിന്ന് പുറത്താക്കി താമസിക്കാന്‍ വേറെ സ്ഥലം നല്‍കാത്തതിനാല്‍ ശരിരം ഭുമിയില്‍ കുഴിച്ച് മുഖം മാത്രം ഭുമിയുടെ മുകളില്‍ വെച്ച് ഗബ്രിയേലയും രണ്ട് പേരും പ്രതിഷേധം നടത്തി. ഇതിനെ ഇടയില്‍ ഗബ്രിയേലയെ ഒരു സ്ത്രി വെള്ളം കുടിപ്പിക്കുന്നതിന്‍റെ ചിത്രമാണ് തെറ്റായ വിവരണം ചേര്‍ത്ത് പ്രചരിപ്പിക്കുന്നത്.

Adobe Stock | Archived Link |
ഈ ചിത്രത്തിന് കടപ്പാട് പറഞ്ഞിരിക്കുന്നത് റോയിട്ടേഴ്സ് എന്ന പ്രമുഖ അന്താരാഷ്ട്ര മാധ്യമത്തിനാണ്. ഞങ്ങള്‍ റോയിട്ടേഴ്സിന്‍റെ വെബ്സൈറ്റ് പരിശോധിച്ചപ്പോള്‍ അവിടെയും ഈ ചിത്രം ഞങ്ങള്‍ക്ക് ലഭിച്ചു. അഡോബിയില്‍ നല്‍കിയ വിവരണം തന്നെയാണ് റോയിട്ടേഴ്സിലും നല്‍കിയിരിക്കുന്നത്.

ഇതിനെ മുമ്പേയും നിരവധി പേര് ഈ ചിത്രത്തിനെ കുറിച്ച് വസ്തുത അന്വേഷണം നടത്തിയിട്ടുണ്ട്. വിവിധ ദേശിയ, അന്താരാഷ്ട്ര മാധ്യമങ്ങള്‍ നടത്തിയ അന്വേഷണം വിശദമായി വായിക്കാന്‍ താഴെ നല്‍കിയ ലിങ്കുകള്‍ ഉപയോഗിക്കുക.
Snopes | AFP | Altnews |
Check Your Fact | PolitiFact | Africa Check |
നിഗമനം
കൊളംബിയയില്‍ ഭുമിയില്‍ ശരീരം കുഴിച്ചിട്ടു പ്രതിഷേധിക്കുന്ന വൃദ്ധയുടെ ചിത്രമാണ് ഇറാനില്‍ ശരിയ നിയമം പ്രകാരം ശിക്ഷിക്കപെട്ട സ്ത്രീയുടെ ചിത്രം എന്ന് തരത്തില്‍ തെറ്റായി പ്രചരിപ്പിക്കുന്നത്.

Title:FACT CHECK: കൊളംബിയയിലെ പ്രതിഷേധത്തിന്‍റെ ചിത്രം ഇറാനില്‍ വധശിക്ഷ നേരിടുന്ന സ്ത്രീയുടേത് എന്ന തരത്തില്‍ പ്രചരിപ്പിക്കുന്നു…
Fact Check By: Mukundan KResult: False
