
പാകിസ്ഥാനിൽ പീഡനത്തിനിരയായ ഒരു ബെൽജിയൻ സ്ത്രീയുടെ ചിത്രം എന്ന തരത്തിൽ ഒരു ചിത്രം സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നുണ്ട്.
പക്ഷെ ഞങ്ങൾ ഈ ചിത്രത്തെ കുറിച്ച് അന്വേഷണം നടത്തിയപ്പോൾ ഈ പ്രചരണം തെറ്റാണെന്ന് കണ്ടെത്തി. എന്താണ് ഈ പ്രചരണത്തിൻ്റെ യാഥാർഥ്യം നമുക്ക് നോക്കാം.
പ്രചരണം

മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു ചിത്രം കാണാം. ഈ ചിത്രത്തിനെ കുറിച്ച് പോസ്റ്റിൻ്റെ അടുക്കിക്കുറിപ്പിൽ പറയുന്നത് ഇങ്ങനെയാണ് : “#പാകിസ്ഥാനിൽ മുസ്ലീങ്ങൾ ഒരു ബെൽജിയൻ പെൺകുട്ടിയെ 5 ദിവസം പൂട്ടിയിട്ട് ലൈംഗികമായി പീഡിപ്പിച്ചു. സെക്ടർ ജി-6 ൽ കൈകൾ കെട്ടിയ നിലയിലാണ് പെൺകുട്ടിയെ കണ്ടെത്തിയത് . ഇസ്ലാമാബാദിലെ പ്രദേശവാസിയായ ഒരു ഹിന്ദുവാണ് തനിക്ക് പരിചയമുള്ള ഒരു ഹിന്ദു പോലീസ് ഉദ്യോഗസ്ഥനെ വിവരമറിയിച്ചത് തുടർന്ന് പ്രാദേശിക പോലീസ് എത്തിയാണ് യുവതിയെ രക്ഷപ്പെടുത്തിയത്. മറിച്ചായിരുന്നെങ്കിൽ വാദി പ്രതിയാകുമായിരുന്നു… ജിഹാദികൾ സുരക്ഷിതരും. 👌👌👌 🙏🕉️🚩”
എന്നാൽ എന്താണ് ഈ പ്രചരണത്തിൻ്റെ യാഥാർഥ്യം നമുക്ക് നോക്കാം.
വസ്തുത അന്വേഷണം
ഞങ്ങൾ ഗൂഗിളിൽ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചപ്പോൾ ഈ ചിത്രം തെറ്റായ വിവരണം ചേർത്ത് പ്രചരിപ്പിക്കുകയാണെന്ന് കണ്ടെത്തി. 21 മാർച്ച് 2019ന് വോയിസ് ഓഫ് അമേരിക്ക പ്രസിദ്ധികരിച്ച വാർത്തയുടെ സ്ക്രീൻഷോട്ട് നമുക്ക് താഴെ കാണാം.

പോസ്റ്റ് കാണാൻ – VOA | Archived
വാർത്ത പ്രകാരം ചിത്രത്തിൽ കാണുന്നത് തെരേസ ലുസ്‌കോവ എന്ന ചെക്ക് മോഡലാണ്. ജനുവരി 2018ൽ പാകിസ്ഥാനിൽ നിന്ന് ദുബായ് വഴി അയർലണ്ട് പോകുന്നത്തിനിടെ പാക്കിസ്ഥാൻ സുരക്ഷാ ഉദ്യോഗസ്ഥർ ഇവരെ അറസ്റ്റ് ചെയ്തു. ലാഹോർ പോലീസ് പ്രകാരം ഇവരുടെ പക്കത്തിൽ നിന്ന് 8.5 കിലോ ഹെറോയിൻ പിടികൂടിയിരുന്നു. മാർച്ച് 2019ൽ പാകിസ്താനിലെ ഒരു കോടതി ഇവരെ 8 കൊല്ലം തടവ് പ്രഖ്യാപിച്ചു. ഈ ശിക്ഷ പ്രഖ്യാപിച്ചതിനെ തുടർന്ന് കോടതിയിൽ നിന്ന് പുറത്തു വരുമ്പോൾ എടുത്ത ചിത്രമാണിത്.

വാർത്ത വായിക്കാൻ – The Sun | Archived
ദി സൺ പ്രസിദ്ധികരിച്ച വാർത്ത പ്രകാരം പാകിസ്ഥാനിൽ തടവിൽ 4 കൊല്ലം കഴിഞ്ഞത്തിന് ശേഷം 2022ലാണ് തെരേസയെ വിട്ടത്. തെരേസ അറസ്റ്റിലായപ്പോൾ അവരുടെ പ്രായം വെറും 22 വയസായിരുന്നു.

വാർത്ത വായിക്കാൻ – Gulf News |Archived
ഗൾഫ് ന്യൂസ് പ്രസിദ്ധികരിച്ച വാർത്ത അനുസരിച്ച് നവംബർ 2021ന് തെരേസയെ കോടതി കുറ്റവിമുക്തരാക്കിയിരുന്നു. ഇതിനെ തുടർന്നാണ് 2022ൽ അവരെ തടവിൽ നിന്ന് മോചനം ലഭിച്ചത്.
നിഗമനം
മയക്കുമരുന്ന് കേസിൽ പാകിസ്ഥാനിൽ അറസ്റ്റ് ആയ ഒരു ചെക്ക് മോഡലുടെ ചിത്രം തെറ്റായ വിവരണത്തോടെ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നതാണെന്ന് അന്വേഷണത്തിൽ നിന്ന് വ്യക്തമാകുന്നു. ഹെറോയിൻ കൈവശം വെച്ചത്തിൻ്റെ ആരോപണം നേരിട്ട ഒരു ചെക്ക് വനിതയുടെ ചിത്രമാണ് തെറ്റായ വിവരണത്തോടെ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നത്.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.
ഞങ്ങളെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുക:
Facebook | Twitter | Instagram | Telegram | WhatsApp (9049053770)

Title:മയക്കുമരുന്ന് കേസിൽ പാകിസ്ഥാനിൽ അറസ്റ്റ് ആയ ഒരു ചെക്ക് മോഡലിന്‍റെ ചിത്രം തെറ്റായ വിവരണത്തോടെ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നു
Fact Check By: Mukundan KResult: False



