
എൽദോസ് കുന്നപ്പള്ളി എംഎൽഎക്കെതിരെ ഒരു യുവതി കഴിഞ്ഞ ദിവസം പീഡന പരാതി നൽകിയിരുന്നു. തുടർന്ന് എംഎൽഎ ഒളിവിൽപോയി. കഴിഞ്ഞദിവസം ചില ഉപാധികളോടെ മുൻകൂർ ജാമ്യം ലഭിച്ചതായി വാർത്തകൾ വന്നു. എൽദോസ് കുന്നപ്പള്ളി യുവതിയെ ദേഹോപദ്രവം ചെയ്തതായും പരാതിയില്‍ പറയുന്നു. ഈ വാർത്തയ്ക്ക് പിന്നാലെ ഒരു യുവതിയുടെ ചിത്രം സാമൂഹ്യമാധ്യമങ്ങളില്‍ പരക്കെ പ്രചരിക്കാൻ തുടങ്ങി. എല്‍ദോസ് കുന്നപ്പള്ളിക്കെതിരെ പരാതി നൽകിയ യുവതി ആണിത് എന്ന് സൂചിപ്പിച്ചാണ് ചിത്രം നല്‍കിയിട്ടുള്ളത്.
പ്രചരണം
അന്വേഷിച്ച ശേഷം അറിയിക്കണമെന്ന് അഭ്യര്‍ത്ഥിച്ച് ഇത്തരത്തിൽ ഒരു സന്ദേശം ഞങ്ങളുടെ വാട്സാപ്പിൽ ലഭിച്ചത് താഴെ കാണാം.

എന്നാൽ ഇത് മലയാളത്തിലെ ഒരു യുവ നടിയാണ് എന്നും കുന്നപ്പള്ളി കേസുമായി യാതൊരു ബന്ധവുമില്ലെന്നും അന്വേഷണത്തിൽ ഞങ്ങൾ കണ്ടെത്തി.
വസ്തുത ഇങ്ങനെ
ഞങ്ങൾ വിശദമായി അന്വേഷണം നടത്തിയപ്പോൾ അവതാരക, റേഡിയോ ജോക്കി, ടെലിവിഷൻ–വെബ് സീരിസ് അഭിനേത്രി, ഡബ്ബിങ് ആർട്ടിസ്റ്റ് എന്നീങ്ങനെ വ്യത്യസ്ത മേഖലകളില്‍ തന്‍റെ മികവ് കാഴ്ച വച്ച ദിവ്യ എം നായർ എന്ന യുവ നടിയാണ് ഇതെന്ന സ്ഥിരീകരിക്കാനായി. ദിവ്യ തന്‍റെ ഇൻസ്റ്റാഗ്രാം പേജില്‍ ഒരു വീഡിയോ പങ്കുവെച്ചിട്ടുണ്ട്.
തനിക്കെതിരെ നടക്കുന്ന വ്യാജ പ്രചരണം ശ്രദ്ധയിൽപ്പെട്ടുവെന്നും ഇതിനെതിരെ നിയമ നടപടികൾ സ്വീകരിക്കാന്‍ സൈബർസെല്ലിൽ പരാതി നൽകിയിട്ടുണ്ടെന്നും താരം വ്യക്തമാക്കുന്നു:
“കഴിഞ്ഞദിവസം എന്‍റെ വാട്സാപ്പിൽ എന്‍റെ തന്നെ ചിത്രം ഉപയോഗിച്ച് വ്യാജ വാർത്ത പ്രചരിപ്പിക്കുന്നത് കാണുവാനിടയായി. അതുകണ്ട ഉടൻതന്നെ സൈബർ സെല്ലിലും കമ്മീഷണർക്കും എസ്എച്ച്ഒയ്ക്കും നേരിട്ട് ചെന്ന് പരാതി നൽകുകയുണ്ടായി. ഇതൊരു വ്യാജ വാർത്തയാണെന്ന് കണ്ടപ്പോൾ തന്നെ പോലീസിന് മനസ്സിലായി. ഇനിയും ഈ ചിത്രങ്ങൾ പ്രചരിക്കുകയാണെങ്കിൽ തീർച്ചയായും അവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് പോലീസ് പറഞ്ഞിട്ടുണ്ട്. ഞാൻ ഇപ്പോൾ ഈ വീഡിയോ ചെയ്യാൻ കാരണം തന്നെ ഈ വാർത്തയുമായി എനിക്ക് യാതൊരു ബന്ധവുമില്ല എന്നുള്ളത്തു കൊണ്ടാണ്. മനപ്പൂർവം അപകീർത്തിപ്പെടുത്തുന്നതിനായി ചെയ്ത ഒരു കാര്യമാണിത്. അതുപോലെ, സ്ഥിരീകരിക്കാത്ത വാർത്തകൾ കിട്ടുമ്പോൾ അത് എല്ലാവർക്കും അയച്ചു കൊടുക്കുന്ന രീതി ഒഴിവാക്കുക. അവരവർക്ക് വരുമ്പോഴേ അതിന്‍റെ ബുദ്ധിമുട്ട് തിരിച്ചറിയാൻ കഴിയൂ. നിങ്ങളുടെ ഈ പ്രവർത്തി കാരണം മറ്റുള്ളവരുടെ കുടുംബത്തിനുണ്ടാകുന്ന മാനസിക വിഷമങ്ങളും തിരിച്ചറിയണം. എന്‍റെ ചിത്രം വെച്ചുള്ള ഈ വ്യാജവാർത്ത നിങ്ങളുടെ കയ്യിൽ കിട്ടുകയാണെങ്കിൽ ദയവു ചെയ്ത് പ്രചരിപ്പിക്കരുത് നമ്മൾ രണ്ടുപേർക്കും ബുദ്ധിമുട്ടുണ്ടാക്കും”. ദിവ്യയുടെ വിശദീകരണം ഇങ്ങനെയാണ്.
മറ്റൊരു പ്രസക്തമായ കാര്യം, ലൈംഗിക അതിക്രമങ്ങൾക്ക് അല്ലെങ്കിൽ ഇത്തരത്തിലുള്ള മറ്റു കേസുകളിൽ അകപ്പെടുന്ന ഇരകളുടെ പേരോ മറ്റു വിവരങ്ങളോ ചിത്രങ്ങളോ വെളിപ്പെടുത്തുന്നത് ഇന്ത്യൻ പീനല്‍ കോഡ് 228 A പ്രകാരം ശിക്ഷാർഹമാണ്. പോലീസ് ഇതുവരെ എൽദോസ് കുന്നപ്പള്ളിക്ക് എതിരെ പരാതി നൽകിയ സ്ത്രീയുടെ പേരോ മറ്റ് വിവരങ്ങളോ വെളിപ്പെടുത്തിയിട്ടില്ല. പരാതിക്കാരി കഴിഞ്ഞ ദിവസം പത്ര സമ്മേളനം നടത്തിയിരുന്നു. തുണി ഉപയോഗിച്ച് തല മറച്ചു കൊണ്ടാണ് അവര്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ പ്രത്യക്ഷപ്പെട്ടത്.
<iframe src=”https://www.facebook.com/plugins/video.php?height=476&href=https%3A%2F%2Fwww.facebook.com%2Freporterlive%2Fvideos%2F662213665222172%2F&show_text=true&width=380&t=0″ width=”380″ height=”591″ style=”border:none;overflow:hidden” scrolling=”no” frameborder=”0″ allowfullscreen=”true” allow=”autoplay; clipboard-write; encrypted-media; picture-in-picture; web-share” allowFullScreen=”true”></iframe>
നിഗമനം
പോസ്റ്റിൽ നൽകിയിരിക്കുന്ന എല്‍ദോസ് കുന്നപ്പള്ളി പീഡിപ്പിച്ച സ്ത്രീയുടെ ചിത്രം എന്ന നിലയിൽ പ്രചരിപ്പിക്കുന്നത് യുവനടി ആയ ദിവ്യ എം നായരുടെ ചിത്രമാണ്. തനിക്ക് എൽദോസ് കുന്നപ്പള്ളി കേസുമായി യാതൊരു ബന്ധവുമില്ലെന്ന് അവർ ഇൻസ്റ്റഗ്രാം ലൈവിലൂടെ വന്ന് അറിയിച്ചിട്ടുണ്ട്. തെറ്റായ വാർത്തകൾ ദയവായി പങ്കുവയ്ക്കാതിരിക്കുക.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalamഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.
Facebook | Twitter | Instagram | WhatsApp (9049053770)

Title:‘എല്‍ദോസ് കുന്നപ്പള്ളി കേസിലെ പരാതിക്കാരി’ എന്നു പ്രചരിപ്പിക്കുന്ന ചിത്രം ദിവ്യ എം നായര്‍ എന്ന അഭിനേത്രിയുടെതാണ്…
Fact Check By: Vasuki SResult: False
