
വിവരണം

Archived Link |
“,,,,,,,ഡിജിറ്റൽ ഇന്ത്യ സ്മാർട്ട് സിറ്റി,,,,’
ബിഹാറിലെ മധുബാണിയിലെ നാഷണൽ ഹൈവേ 57 ന്റെ ഇരുവശത്തും താമസിച്ചിരുന്ന പാവപ്പെട്ട ജനങ്ങൾക്ക് മോഹനവാഗ്ദാനങ്ങൾ നൽകി അവരുടെ ഭൂമി യും വീടും എല്ലാം കവർന്നെടുത്ത ഭരണകൂട ഉദ്യോഗസ്ഥ രാഷ്ട്രീയക്കാർ ആ പാവങ്ങളെ തെരുവിലിറക്കി നഷ്ടപരിഹാരമായി ഒന്നും കൊടുത്തില്ല ഇന്ന് ആ പാവങ്ങളുടെ സ്ഥിതി ഇതാണ് ,, വൈഡറിൽ താമസിക്കുന്ന ഭൂമി നഷ്ടപെട്ട ഇരകൾ…..
ലക്ഷക്കണക്കിന് ഏക്കർ ഭൂമി വെറുതെ കിടക്കുന്ന ഒരു സ്റ്റേറ്റ് ആണ് ബിഹാർ അടക്കമുള്ള ഹിന്ദി മേഖല അവിടുത്തെ സ്ഥിതി ഇതാണെങ്കിൽ ജനങ്ങൾ തിങ്ങി നിറഞ്ഞ കേരളത്തിലെ സ്ഥിതി ഒന്നാലോചിച്ചുനോക്കൂ !!
നാം ജീവിക്കുന്ന സ്വന്തം മണ്ണും ജനിച്ച വീടും വിട്ടുകൊടുക്കരുത് മരിക്കേണ്ടി വന്നാലും ശരി ഒരിഞ്ചു മണ്ണ് ഈ കാട്ടാളൻ മാർക്ക് വിട്ടുകൊടുക്കരുത്” എന്ന അടിക്കുറിപ്പോടെ ഒരു ചിത്രം MP Usman Andathode എന്ന പ്രൊഫൈലിലിൽ നിന്നും BCF EXPRESS എന്ന ഫെസ്ബൂക്ക് ഗ്രൂപ്പിലൂടെ ഓഗസ്റ്റ് 05, 2019 മുതല്‍ പ്രചരിപ്പിക്കുകയാണ്. പോസ്റ്റില്‍ ദേശിയ പാതയുടെ ഡിവൈഡറിന്റെ മുകളില്‍ ടെന്റ് ഉണ്ടാക്കി താമസിക്കുന്ന പാവങ്ങളെ കാണാന്‍ സാധിക്കുന്നു. ബീഹാറില്‍ മധുബാണിയില്‍ ദേശിയ പാത 57ന്റെ ഇരുവശത്തുമുള്ള ഭുമി കൈയേറ്റം നടത്തിയ സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കാതെ ഇവരെ ഈ അവസ്ഥയിലേക്ക് സര്‍ക്കാര്‍ എത്തിച്ചു എന്നതാണ് പോസ്റ്റില്‍ ആരോപിക്കുന്നത്. എന്നാല്‍ ബീഹാറിലെ മധുബാണിയില്‍ ദേശിയ പാത 57ന്റെ ഡിവൈഡരിന്റെ മുകളില്‍ ടെന്റ് ഉണ്ടാക്കി താമസിക്കുന്ന പാവപെട്ട ജനങ്ങളുടെ ചിത്രമാണോ ഇത്? ചിത്രത്തിന്റെ പിന്നിലുള്ള യഥാര്‍ത്ഥ്യം എന്താണെന്ന് നമുക്ക് അന്വേഷിക്കാം.
വസ്തുത അന്വേഷണം
ചിത്രത്തിനെ പറ്റി കൂടതല്‍ അറിയാനായി ഞങ്ങള്‍ ചിത്രത്തിനെ ഗൂഗിളില്‍ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചു. അതിലുടെ ലഭിച്ച പരിണാമങ്ങളുടെ സ്ക്രീന്‍ഷോട്ട് താഴെ നല്കിട്ടുണ്ട്.

മുകളില്‍ സ്ക്രീന്ശോട്ടില്‍ കാണുന്ന ഭാസ്കറിന്റെ ലിങ്ക് പരിശോധിച്ചപ്പോള്‍. ഭാസ്കാരില് നല്കിയ വാര്‍ത്ത പ്രകാരം ബീഹാറിലെ മധുബാണിയില്‍ ജലപ്രലയത്തിനെ തുടർന്ന് വീട് നഷ്ടപെട്ട 1500 പാവങ്ങള്‍ ദേശിയ പാത 57 ന്റെ മുകളിലുള്ള ഡിവൈഡറിന്റെ മുകളില്‍ ടെന്റ് ഉണ്ടാക്കി താമസിക്കുന്നു. നാലു ലൈനുകളുള്ള ഈ പാതയില്‍ ഇപ്പോഴും വണ്ടികൾ അതിവേഗത്തില്‍ സഞ്ചരിക്കുന്നതാണ്. അതിനാല്‍ ദേശിയ പാത 57ല്‍ അപകടസാധ്യതകള്‍ ഏറെ വര്‍ധിച്ചിട്ടുണ്ട് എന്ന് വാര്‍ത്തയില്‍ അറിയിക്കുന്നു. 5കിലോമീറ്ററോളമാണ് ദേശിയ പാത 57ന്റെ ഡിവൈഡരിന്റെ മുകളില്‍ ടെന്റ് ഉണ്ടാക്കി വെള്ളപൊക്കം ബാധിച്ച പ്രദേശത്തിലെ ഈ ജനങ്ങള്‍ താമസിക്കുന്നത് എന്ന് വാര്‍ത്തയില്‍ പറയുന്നു. ബീഹാറിലെ സംസ്ഥാന മന്ത്രിയോട് ഇതിനെ കുറിച്ച് ചോദിച്ചപ്പോള്‍ ദേശിയ പാത കേന്ദ്ര സര്‍ക്കാരിന്റെ പരിധിയിലാണ് ഞങ്ങള്‍ക്ക് ഇതില്‍ ഒന്നും ചെയ്യാന്‍ കഴിയില്ല എന്ന് മന്ത്രി ലക്ഷ്മണ് റായ് പറഞ്ഞതായി വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇത് പോലെ തന്നെ പല പ്രാദേശിക മാധ്യമങ്ങള്‍ ഈ സംഭവം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതേ ചിത്രം ഉപയോഗിച്ച് തന്നെയാണ് ഈ മാധ്യമങ്ങള്‍ അവരുടെ വെബ്സൈറ്റില്‍ വാര്‍ത്ത പ്രസിദ്ധികരിച്ചത്.

സംഭവത്തിനെ കുറിച്ച് കൂടുതല്‍ അറിയാനായി താഴെ നല്കിയ ലിങ്കുകള്‍ ഉപയോഗിച്ച് പ്രാദേശിക മാധ്യമങ്ങള്‍ പ്രസിദ്ധികരിച്ച വാര്‍ത്ത വായിക്കാം.
Bhaskar | Archived Link |
Saamna | Archived Link |
Samachar 24 | Archived Link |
ഞങ്ങള്‍ ദേശിയ പാത 57ന്റെ അടുത്ത് നഷ്ടപരിഹാരം നല്‍കാതെ ഭുമി കൈയേറ്റം നടത്തി എന്ന വാര്‍ത്ത ഓണ്‍ലൈന്‍ അന്വേഷിച്ചപ്പോള്‍ ഇതിനോട് ബന്ധപെട്ട യാതൊരു വാര്‍ത്തയും ഞങ്ങള്‍ക്ക് ലഭിച്ചില്ല.
നിഗമനം
ബീഹാറിലെ മധുബാണിയില്‍ ജലപ്രളയം ബാധിച്ച് ദേശിയ പാത 57ന്റെ ഡിവൈഡറിന്റെ മുകളില്‍ ടെന്റ് ഉണ്ടാക്കി താമസിക്കുന്ന ജനങ്ങളുടെ ചിത്രം സര്‍കാര്‍ ഭുമി കൈയേറ്റം നടത്തി നഷ്ടപരിഹാരം നല്‍കാതെ തെരുവിലാക്കിയവരുടെതാണ് എന്നാരോപിച്ച് തെറ്റായ പ്രചരണം നടത്തുകയാണ് പോസ്റ്റില്‍ ചെയ്യുന്നത്. അതിനാല്‍ വസ്തുത അറിയാതെ പോസ്റ്റ് ഷെയര്‍ ചെയ്യരുതെന്ന് ഞങ്ങള്‍ പ്രിയ വായനക്കാരോട് അഭ്യർത്ഥിക്കുന്നു.

Title:ബീഹാറിലെ മധുബാണിയില്‍ സര്‍ക്കാര്‍ നാഷണല്‍ ഹൈവേ 57ന്റെ ഇരുവശത്തുമുള്ള ഭുമി കയ്യേറ്റം നടത്തി പാവങ്ങളെ തെരുവിലാക്കിയത്തിന്റെ ചിത്രമാണോ ഇത്…?
Fact Check By: Mukundan KResult: False
