FACT CHECK: തമിഴ്നാട്ടിലെ ബിജെപി വനിതാ നേതാവിന്‍റെ ചിത്രം വ്യാജ പ്രചരണത്തിന് ഉപയോഗിക്കുന്നു…

രാഷ്ട്രീയം | Politics

തമിഴ്നാട്ടിലെ ഒരു അധ്യാപികയെ പറ്റി ഒരു പോസ്റ്റ് സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ബിരുദം ലഭിക്കാനായി കുട്ടികളോട് വഴിവിട്ട രീതിയിലുള്ള ഉള്ള ആവശ്യങ്ങൾ ഉന്നയിച്ചു എന്നാണ് പോസ്റ്റിൽ അവകാശപ്പെടുന്നത്.  

 പ്രചരണം 

അധ്യാപിക  ബിരുദം ലഭിക്കാൻ  ഉദ്യോഗസ്ഥർക്ക് ലൈംഗിക  സേവനം നൽകാൻ വിദ്യാർത്ഥികളോട് ആവശ്യപ്പെട്ട കോളേജ് അധ്യാപിക അറസ്റ്റിൽ  എന്ന  വാചകങ്ങളാണ് പോസ്റ്റ് നൽകിയിട്ടുള്ളത്. ഒപ്പം പ്രസ്തുത അധ്യാപികയുടെ ചിത്രവുമുണ്ട്. അധ്യാപിക ബിജെപി പ്രവർത്തക  ആണെന്ന് തെളിയിക്കാൻ ബിജെപിയുടെ മഹിളാ പ്രവർത്തകരുടെ ഒരു ചിത്രവും നൽകിയിട്ടുണ്ട്. ചിത്രത്തിൽ അധ്യാപികയെ വൃത്തത്തിൽ അടയാളപ്പെടുത്തിയിട്ടുണ്ട്. 

archived linkFB post

ഒപ്പം ഇങ്ങനെ അടിക്കുറിപ്പും പോസ്റ്ററിന് നൽകിയിട്ടുണ്ട്: “ഇങ്ങനെ ഒക്കെ പലതും നടക്കുന്നു അത് വാർത്തയിൽ വരില്ല…

കൊടിച്ചിപ്പട്ടി മദ്യമങ്ങൾ റിപ്പോർട്ട് ചെയ്യാറില്ല” ഞങ്ങൾ വാർത്തയെ കുറിച്ച് കൂടുതൽ തിരഞ്ഞപ്പോൾ പ്രചരണത്തെ കുറിച്ചുള്ള  വിശദാംശങ്ങൾ ലഭിച്ചു അത് ഇവിടെ പങ്കു വയ്ക്കാം.

വസ്തുത ഇങ്ങനെ 

 ഞങ്ങൾ ചിത്രത്തിന്‍റെ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി നോക്കിയപ്പോൾ പ്രചരണം തെറ്റാണെന്ന് തെളിയിക്കുന്ന  ചില ട്വീറ്റുകളും തമിഴ് മാധ്യമങ്ങൾ പ്രസിദ്ധീകരിച്ച ചില വാർത്തകളും ലഭിച്ചു. തമിഴ് മാധ്യമമായ ദിനതന്തി 2018 ഏപ്രില്‍ 19 ന്  പ്രസിദ്ധീകരിച്ച വാർത്ത ഇങ്ങനെ: “ബിജെപിയുടെ സംസ്ഥാന കമ്മിറ്റി അംഗം ജെസ്സി  മുരളീധരൻ  ചെന്നൈ പോലീസ് കമ്മീഷണർക്ക്  പരാതി നൽകി. അറുപ്പുക്കോട്ടൈ എന്ന സ്ഥലത്തുനിന്നും നിർമ്മല ദേവി എന്ന കോളേജ് പ്രൊഫസറെ പോലീസ്  അറസ്റ്റ് ചെയ്തു. വഴിവിട്ട കാര്യങ്ങൾ കോളേജ് വിദ്യാർത്ഥികളോട് ആവശ്യപ്പെട്ടു എന്നതിന്‍റെ പേരിലാണിത്. 

 എന്നാൽ എന്നാൽ ചില ആളുകൾ എന്‍റെ ചിത്രം നിർമല ദേവിയുടെ എന്ന പേരിൽ പ്രചരിപ്പിക്കുന്നുണ്ട്. ഞാൻ ബിജെപിയുടെ വനിത നേതാക്കൾക്കൊപ്പം നിൽക്കുന്ന ഒരു ഫോട്ടോയാണ് അപകീർത്തികരമായ രീതിയിൽ പ്രചരിപ്പിക്കുന്നത്. ചില സാമൂഹ്യവിരുദ്ധർ രാഷ്ട്രീയമായി എനിക്കെതിരെയും പാർട്ടിക്കെതിരെയും ഇത് ഉപയോഗിക്കുന്നുണ്ട്. പ്രതികള്‍ക്കെതിരെ  എത്രയും വേഗം നിയമപരമായി നടപടി എടുക്കണമെന്ന് അപേക്ഷിക്കുന്നു എന്നാണ് അവർ പോലീസ് കമ്മീഷണർക്ക് നൽകിയ പരാതി.” ഇങ്ങനെയാണ് വാര്‍ത്തയുടെ വിവരണം.

“ബിജെപിയുടെ ജെസ്സി മുരളീധരനെ ഫെയ്സ്ബുക്കിലും ട്വിറ്ററിലുമുള്ള പ്രൊഫൈലുകളില്‍ നിന്നും  നാണംകെടുത്താന്‍  ശ്രമിക്കുന്നു. തന്‍റെ  സ്ഥാനത്ത് മറ്റാരെങ്കിലും ആയിരുന്നെങ്കില്‍ ആത്മഹത്യ ചെയ്യുമായിരുന്നുവെന്ന് അവൾ എന്നോട് പറഞ്ഞു. ഈ FB പോസ്റ്റ് നീക്കം ചെയ്യുന്നതിന് ശ്രീലങ്കയിൽ നിന്നുള്ള ഈ FB പേജ് പ്രതിഫലം ആവശ്യപ്പെട്ടത്  5 ലക്ഷം രൂപയാണ്” എന്ന് തമിഴ്നാട്  ബിജെപി വക്താവ് എസ് ജി സൂര്യ ട്വീറ്റ്  ചെയ്തത് ഞങ്ങൾക്ക് ലഭിച്ചു. 

കൂടാതെ ജെസ്സി മുരളീധരൻ തന്‍റെ ഫേസ്ബുക്ക് പേജിൽ തനിക്കെതിരെ നടക്കുന്ന എന്ന വ്യാജ പ്രചരണത്തെ അപലപിച്ചുകൊണ്ട് കൊണ്ട് ഒരു ഫേസ്ബുക്ക് പോസ്റ്റ് പ്രസിദ്ധീകരിച്ചിരിക്കുന്നത് ഞങ്ങളുടെ ശ്രദ്ധയിൽപെട്ടു. ഇതര രാഷ്ട്രീയ പാര്‍ട്ടികള്‍ അവര്‍ക്കെതിരെ അപവാദ പ്രചരണം നടത്തുകയാണ് എന്ന് കുറ്റപ്പെടുത്തി കുറിപ്പ് നൽകിയിട്ടുണ്ട്. 

https://www.facebook.com/permalink.php?story_fbid=1442421349427665&id=100009794412549&__cft__[0]=AZVzb1zwoXzXIVXtzXuFxA1S1moJMJ87T_kjPUy2hwDpcrG0GcXXMheyVi9OJXjnT5SSfqt8REhSsCvAbqK6_QhXghZzDNUA89qgy0PsvNnwwNSxl5h8N-84Mlhp_LgHd8k&__tn__=%2CO%2CP-R

 ബിജെപി മഹിളാ മോര്‍ച്ച സംസ്ഥാന ഉപാധ്യക്ഷയാണ് ഇപ്പോള്‍  ജെസ്സി മുരളീധരൻ

‘നിർമ്മല ദേവി എന്ന പ്രൊഫസറെ അറസ്റ്റ് ചെയ്തു’ എന്ന വാർത്ത തിരഞ്ഞപ്പോൾ ടൈംസ് ഓഫ് ഇന്ത്യ 2018 ൽ പ്രസിദ്ധീകരിച്ച ഒരു വാർത്ത ലഭിച്ചു. “, അരുപ്പുക്കോട്ടൈ കോളേജ് അസിസ്റ്റന്റ് പ്രൊഫസർ നിർമ്മലാ ദേവി മധുര കാമരാജ് സർവകലാശാലയിലെ ഉന്നത ഉദ്യോഗസ്ഥർക്ക് ലൈംഗിക സഹായം വാഗ്ദാനം ചെയ്യാൻ നാല് പെൺകുട്ടികളെ പ്രേരിപ്പിച്ചു, വൈകുന്നേരം ദേവിയെ വീട്ടിൽ നിന്ന് അറസ്റ്റ് ചെയ്തു.

ഏഴ് മണിക്കൂർ നീണ്ട നാടകീയതയ്ക്ക് ശേഷം അറുപ്പുക്കോട്ടൈ ടൗൺ പോലീസ് അവളുടെ വീട് കുത്തിത്തുറന്ന് അറസ്റ്റ് ചെയ്തു. കോളേജ് സെക്രട്ടറി ആർ രാമസ്വാമി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ അറുപ്പുകോട്ടയിലെ ദേവാംഗ ആർട്സ് കോളേജിൽ അസിസ്റ്റന്റ് പ്രൊഫസറായ ദേവിയെ അറസ്റ്റ് ചെയ്യാൻ പോലീസ് സംഘം എത്തിയപ്പോൾ വീട് പൂട്ടിയിരുന്നു. തമിഴ്‌നാട് ഗവർണർ ബൻവാരിലാൽ പുരോഹിത് തിങ്കളാഴ്ച റിട്ടയേർഡ് ഐഎഎസ് ഓഫീസർ ആർ.സന്താനത്തെ അന്വേഷണത്തിനായി നിയോഗിച്ചു “

അറസ്റ്റിന് ശേഷം 11 മാസങ്ങള്‍ക്ക് ശേഷം പുറത്തിറങ്ങിയ നിര്‍മ്മലാ ദേവി വിചിത്രമായി പെരുമാറുന്നുവെന്നും മാനസികമായി നല്ല അവസ്ഥയിലല്ല എന്നും പോലീസ് അറിയിച്ചതായി ഇന്ത്യന്‍ എക്സ്പ്രസ്  2019 ജൂലൈയില്‍ വാര്‍ത്ത നല്‍കിയിട്ടുണ്ട്.  

നിര്‍മ്മല ദേവിയുടെ ചിത്രം വാര്‍ത്തയോടൊപ്പം മാധ്യമങ്ങള്‍ നല്‍കിയിട്ടുണ്ട്. ജെസ്സി മുരളീധരനും നിര്‍മ്മല ദേവിയും തമ്മില്‍ കാഴ്ചയില്‍ ചില സാമ്യങ്ങള്‍ തോന്നും. എന്നാല്‍ രണ്ടുപേരും രണ്ടു വ്യക്തികളാണെന്ന് താഴെയുള്ള താരതമ്യ ചിത്രം കണ്ടാല്‍ ബോധ്യമാകും.

പോസ്റ്ററില്‍ ആദ്യം നല്‍കിയിരിക്കുന്നത് അറസ്റ്റിലായ പ്രൊഫസര്‍ നിര്‍മ്മലാ ദേവിയുടെ ചിത്രമാണ്. എന്നാല്‍ താഴെ കൊടുത്തിട്ടുള്ളത് തമിഴ്നാട് ബിജെപി മഹിളാമോര്‍ച്ച നേതാവ് ജെസ്സി മുരളീധരന്‍റെ ചിത്രമാണ്.

നിഗമനം

പോസ്റ്റിലെ പ്രചരണം തെറ്റാണ്.  പരീക്ഷയില്‍ ഉയര്‍ന്ന മാര്‍ക്ക് ലഭിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് ‘വഴങ്ങണമെന്ന്’ തമിഴ്നാട്ടില്‍ വിദ്യാര്‍ഥിനികളോട് ആവശ്യപ്പെട്ട പ്രൊഫസര്‍ നിര്‍മ്മല ദേവിയുടെ ചിത്രത്തിന് പകരം തമിഴ്നാട് ബിജെപി മഹിളാ മോര്‍ച്ച നേതാവ് ജെസ്സി മുരളീധരന്‍റെ ചിത്രം പ്രചരിപ്പിക്കുകയാണ്. നിര്‍മലാ ദേവി ബിജെപി പ്രവര്‍ത്തകയല്ല.  

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalamഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Avatar

Title:തമിഴ്നാട്ടിലെ ബിജെപി വനിതാ നേതാവിന്‍റെ ചിത്രം വ്യാജ പ്രചരണത്തിന് ഉപയോഗിക്കുന്നു…

Fact Check By: Vasuki S 

Result: False