ഇസ്രയേൽ പാലസ്തീൻ പ്രശ്നം രണ്ട് രാജ്യങ്ങൾ തമ്മിലുള്ളത് എന്നതിനേക്കാളുപരി രണ്ടു സംസ്കാരങ്ങൾ തമ്മിലുള്ള യുദ്ധമാണ്. യുദ്ധത്തിൽ ഏത് രാജ്യം വിജയം കൈവരിച്ചാലും തോറ്റു പോകുന്ന നിരപരാധികളുണ്ട്. നാടും വീടും പിറന്ന മണ്ണും ബന്ധുക്കളും സ്വന്തം ജീവനും നഷ്ടപ്പെടുന്ന സാധാരണ ജനങ്ങള്‍... ഇവരുടെ എണ്ണം ഇരു രാജ്യങ്ങളിലും ഏതാണ്ട് തുല്യമായിരിക്കും. ആക്രമണങ്ങളിൽ ജീവൻ നഷ്ടപ്പെട്ട കുട്ടികളാണ് സാമൂഹ്യ മാധ്യമങ്ങളിൽ ചർച്ചകളില്‍ കൂടുതലും നിറയുന്നത്. ഇരു വിഭാഗത്തിലും ഏറെ കുട്ടികൾക്ക് ജീവൻ നഷ്ടപ്പെട്ടതായാണ് ഔദ്യോഗികമല്ലാത്ത കണക്കുകൾ സൂചിപ്പിക്കുന്നത്.

യുദ്ധത്തിന് ഇരകളായ ജൂത കുട്ടികൾ എന്ന പേരിൽ ഒരു ചിത്രം പ്രചരിക്കുന്നത് ഞങ്ങളുടെ ശ്രദ്ധയിൽപ്പെട്ടു

പ്രചരണം

ഏതാനും കുട്ടികൾ കരയുന്ന മുഖവുമായി ദയനീയമായി നോക്കിയിരിക്കുന്ന ചിത്രമാണ് പ്രചരിക്കുന്നത്. ഇവർ ഇസ്രയേലിൽ നിന്നുള്ള ജൂത കുട്ടികളാണെന്ന് സൂചിപ്പിച്ച് ഒപ്പമുള്ള വിവരണം ഇങ്ങനെ: “ജൂതകുട്ടികളുടെ കാലിൽ ചവിട്ടിപിടിച്ചു കഴുത്തറക്കുമ്പോൾ അതുകണ്ടുനിൽക്കുന്ന മറ്റു ജൂതക്കുട്ടികളുടെ അവസ്ഥയാണിത്. ഇപ്പോൾ ഇവന്റെയൊക്കെ കോണാത്തിൽ മിസൈൽ പൊട്ടുമ്പോൾ വിലപിക്കുന്ന M. സ്വരാജ് എന്ന ഹുങ്കനെ... നിങ്ങൾ എന്ത് പേരിട്ടുവിളിക്കും.....”

archived linkFB post

എന്നാൽ ഞങ്ങളുടെ അന്വേഷണത്തിൽ വിവരണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് കണ്ടെത്തി

വസ്തുത ഇതാണ്

ഞങ്ങൾ ചിത്രത്തിന്‍റെ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി നോക്കിയപ്പോൾ ഈ ചിത്രം 2014 ജൂലൈ മുതൽ പ്രചരിക്കുന്നുണ്ട് എന്ന് കാണാൻ കഴിഞ്ഞു.

ചിത്രം കൂടുതലും ഉപയോഗിച്ചിരിക്കുന്നത് യുദ്ധം മൂലം ഗാസയിലെ ചെറിയ കുട്ടികൾ അനുഭവിക്കേണ്ടിവരുന്ന ദുരവസ്ഥകളെ കുറിച്ചുള്ള ലേഖനങ്ങളിലാണ്.

പിന്നീട് പലരും ഗാസയിലെ കുട്ടികളുടെ ദുരവസ്ഥയെ കുറിച്ച് പറയുമ്പോൾ ഈ ചിത്രം പ്രതീകാത്മകമായി ഉപയോഗിച്ചിട്ടുണ്ട്.

X പോലെയുള്ള സാമൂഹ്യ മാധ്യമങ്ങളിലും ഈ ചിത്രം 2014 മുതൽ പ്രചരിക്കുന്നുണ്ട്.

ഏതായാലും നിലവിൽ പാലസ്തീനും ഇസ്രയേലും തമ്മിൽ നിലനിൽക്കുന്ന സംഘർഷവുമായി ചിത്രത്തിന് യാതൊരു ബന്ധവുമില്ല. ഈ കുട്ടികൾ ഇസ്രയേലിൽ നിന്നുള്ളവരാണോ അതോ ഗാസയില്‍ നിന്നുള്ളവരാണോ എന്ന് സ്വതന്ത്രമായി ഞങ്ങള്‍ക്ക് കണ്ടെത്താന്‍ സാധിച്ചില്ല. കുട്ടികൾ ഗാസയിൽ നിന്നുള്ളവരാണ് എന്ന നിഗമനത്തില്‍ എത്താവുന്ന തെളിവുകൾ നിരവധി ലഭ്യമാണ്. ഗാസ അധിനിവേശ ചരിത്രത്തെ കുറിച്ച് കൂടുതല്‍ അറിയാന്‍:

britannica ലിങ്ക് ഉപയോഗിക്കുക

നിഗമനം

പോസ്റ്റിലെ പ്രചരണം തെറ്റിദ്ധരിപ്പിക്കുന്നതാണ്. ഇസ്രയേലിൽ നിന്നുള്ള കുട്ടികളല്ല ചിത്രത്തിൽ കാണുന്നത്. 2014 മുതൽ പ്രചരിക്കുന്ന ഈ ചിത്രം ഗാസയിലെ കുട്ടികളുടേതാണ് എന്ന് അനുമാനിക്കുന്നു. നിലവില്‍ ഈസ്രായേലും പലസ്തീനുമായി നിലനില്‍ക്കുന്ന സംഘര്‍ഷവുമായി ചിത്രത്തിന് പ്രത്യക്ഷത്തില്‍ ബന്ധമില്ല.

ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.

വ്യാജ വാര്‍ത്തയ്ക്കെതിരെയുള്ള പോരാട്ടത്തില്‍ ഞങ്ങളോടൊപ്പം ചേരൂ:

Facebook | Twitter | Instagram | WhatsApp (9049053770)

Avatar

Title:‘യുദ്ധത്തിന് ഇരകളായ ജൂത കുട്ടികൾ’ എന്ന പേരില്‍ പ്രചരിക്കുന്ന ചിത്രത്തിന്‍റെ യാഥാര്‍ത്ഥ്യമറിയൂ...

Written By: Vasuki S

Result: MISLEADING