
തൃശൂര്‍ പുള്ള് കാർത്യായനി ക്ഷേത്രത്തിന് മുന്നിലെ ആൽത്തറയിൽ വികസനം ചർച്ച ചെയ്യാൻ കേന്ദ്രമന്ത്രി സുരേഷ് ഗോപി തുടക്കമിട്ട കലുങ്ക് സൗഹൃദ സംഗമത്തില്‍ വീട് നിർമ്മിച്ചു നൽകുന്നതിനായി വയോധികനായ കൊച്ചു വേലായുധന്‍ നൽകിയ അപേക്ഷ കൈപ്പറ്റാതേ സുരേഷ് ഗോപി നിരസിക്കുന്ന വീഡിയോ വൈറലാവുകയും പിന്നീട് വിവാദമാവുകയുമുണ്ടായി.
പിന്നീട് സിപിഎം തൃശൂര്‍ ജില്ലാ നേതൃത്വം കൊച്ചുവേലായുധന് വീട് വച്ച് നല്‍കാന്‍ സന്നദ്ധത അറിയിച്ചു. കൊച്ചു വേലായുധന്‍ സിപിഎം പ്രവര്‍ത്തകനാണെന്നും സിപിഎം സഹായിക്കാന്‍ മുന്നോട്ട് വന്നത് അതിനാലാണെന്നും സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരണം ആരംഭിച്ചു. കൊച്ചു വേലായുധന്‍റെ നിലവിലെ വീട് എന്നാ തരത്തില്‍ ഒരു ചിത്രം സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
പ്രചരണം
സിപിഎമ്മിന്‍റെ ചുവന്ന നിറത്തിലുള്ള കൊടി നാട്ടിയ ഒരു കുടിലിന്‍റെ ചിത്രമാണ് പ്രചരിക്കുന്നത്. ഇത് കൊച്ചു വേലായുധന്‍റെ ഇപ്പോഴത്തെ വീടാണ് എന്ന് സൂചിപ്പിച്ച് ഒപ്പമുള്ള വിവരണം ഇങ്ങനെ: “കൊച്ചു വേലായുധന്റെ വീട്
സുരേഷ് ഗോപി വീട് വച്ചു കൊടുക്കണം പോലും… ഈ വർഗ്ഗം ഗതി പിടിക്കാത്തതിന്റ കാരണം… ഈ ചുവന്ന കോണകം കെട്ടിവച്ചിരിക്കുന്നത് തന്നെയാണ്..”

എന്നാല്‍ ചിത്രത്തിലുള്ളത് കൊച്ചുവേലായുധന്‍റെ വീടല്ലെന്നും അദ്ദേഹം സിപിഎം പ്രവര്‍ത്തകനുമല്ലെന്നും അന്വേഷണത്തില്‍ ഞങ്ങള്‍ കണ്ടെത്തി.
വസ്തുത ഇങ്ങനെ
കൊച്ചുവേലായുധന്‍ സുരേഷ് ഗോപിക്ക് നിവേദനം നല്‍കാനെത്തിയതുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ടര്‍ ടിവിയും കൈരളിയും നല്‍കിയ വാര്‍ത്തകളില്‍ കൊച്ചുവേലായുധന്‍റെ വീടിന്‍റെ ദൃശ്യങ്ങള്‍ കാണാം. മേല്‍ക്കൂര പൊളിച്ചുമാറ്റിയ നിലയിലുള്ള ഒരു ചെറിയ വീടും അതിനു സമീപം അദ്ദേഹം താമസിക്കുന്ന ഷെഡും കാണാം. പോസ്റ്റിലെ സിപിഎം പതാകയുള്ള കുടിലും വേലായുധന്‍റെ യഥാര്‍ത്ഥ വീടും തമ്മില്‍ യാതൊരു ബന്ധവുമില്ല.
വാര്‍ത്തകള്‍ പ്രകാരം രണ്ട് വര്‍ഷം മുന്‍പ് മഴക്കെടുതിയില്‍ തെങ്ങുവീണ് മേല്‍ക്കൂര തകര്‍ന്ന വീടിന്‍റെ പുനരുദ്ധാരണത്തിനായാണ് കൊച്ചുവേലായുധന്‍ കലുങ്ക് സംവാദത്തില്‍ സഹായം ചോദിച്ചാന്‍ എത്തിയത്. ബിജെപിയുടെ പ്രദേശിക നേതാക്കളുടെ നിര്‍ദ്ദേശ പ്രകാരം എത്തിയ കൊച്ച്ചുവേലായുധന്‍റെ അപേക്ഷ സുരേഷ് ഗോപി നിരസിച്ചു. തുടര്‍ന്ന് വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി.
കൊച്ചുവേലായുധന്‍റെ തകര്‍ന്ന വീടിന്‍റെയും ഇപ്പോള്‍ താമസിക്കുന്ന ഷെഡിന്‍റെയും ചിത്രങ്ങള്‍ 2025 സെപ്റ്റംബര്‍ 16ന് മാതൃഭൂമി ഓണ്‍ലൈന്‍ നല്‍കിയ റിപ്പോര്‍ട്ടിലുണ്ട്. വാര്‍ത്ത അനുസരിച്ച് 2023 ജൂണിലെ മഴയിലാണ് കൊച്ചുവേലായുധന്റെ വീട് മരം വീണ് തകര്‍ന്നത്. വില്ലേജില്‍ നിന്ന് ചെറിയ ധനസഹായം ലഭിച്ചിരുന്നെങ്കിലും താമസയോഗ്യമാക്കാന്‍ പര്യാപ്തമായിരുന്നില്ല. സംസ്ഥാന സര്‍ക്കാരിന്‍റെ ലൈഫ് പദ്ധതിയില്‍ അപേക്ഷ സമര്‍പ്പിക്കാന്‍ കാത്തിരിക്കുന്നതിനിടെയാണ് വീടിന് സമീപം കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ പരിപാടി നടന്നത്. കൊച്ചു വേലായുധന്‍ ഐഎന്‍ടിയുസി പ്രവര്‍ത്തകനായിരുന്നുവെന്നും വാര്‍ത്തയിലുണ്ട്.

ഭവന നിര്‍മാണം സംസ്ഥാനത്തിന്‍റെ പരിധിയിലായത് കൊണ്ടാണ് ഇടപെടാതിരുന്നതെന്നും പൊള്ളയായ വാഗ്ദാനം നല്‍കാതിരിക്കാനാണ് അപേക്ഷ നിരസിച്ചതെന്നും വ്യക്തമാക്കി അപേക്ഷ നിരസിച്ചതിന്‍റെ വിശദീകരണം സുരേഷ് ഗോപി നല്‍കിയിരുന്നു.
കൊച്ചുവേലായുധന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനാണ് എന്ന ചില റിപ്പോര്‍ട്ടുകള്‍ ഇതിനിടെ വന്നത് കൊണ്ട് അദ്ദേഹത്തിന്‍റെ രാഷ്ട്രീയ പശ്ചാത്തലം അറിയാനായി ഞങ്ങള്‍ തൃശൂര്‍ കോണ്‍ഗ്രസ് നേതൃത്വവുമായി ബന്ധപ്പെട്ടു. തൃശൂര്‍ ഡിസിസി പ്രസിഡന്‍റ് ജോസഫ് ടാജറ്റ് നല്‍കിയ വിശദീകരണം ഇങ്ങനെ: “കൊച്ചു വേലായുധന്‍ മുമ്പ് കൊച്ചുവേലായുധന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്നു. അദ്ദേഹം ബൂത്ത് കമ്മറ്റി പ്രസിഡന്‍റ് ചുമതല വഹിച്ചിരുന്നു. നിലവില്‍ അനുഭാവിയാണ്. അദ്ദേഹത്തിന് ഉമ്മന്‍ ചാണ്ടിയുടെ സ്മരണാര്‍ത്ഥം ആരംഭിച്ച കാരുണ്യം പെന്‍ഷന്‍ നല്‍കുന്നുണ്ട്. ലൈഫ് മിഷനില്‍ വീടിനു അപേക്ഷ നല്‍കിയിരുന്നു, എന്നാല്‍ ലൈഫ് പദ്ധതിയുടെ ഗുണഭോക്താവ് ആകാനുള്ള മാനദണ്ഡങ്ങൾ കൃത്യമല്ല എന്ന് പറഞ്ഞ് അപേക്ഷ നിരസിക്കപ്പെട്ടു. പിന്നീടാണ് കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ ജനസമ്പര്‍ക്ക പരിപാടിയില്‍ അപേക്ഷ കൊടുക്കാന്‍ എത്തിയത്.”
കോണ്‍ഗ്രസ് പുള്ള് മണ്ഡലം കമ്മറ്റി പ്രസിഡന്‍റ് ഷൈജു സായ്‌റാം ഇതേ വിവരങ്ങള്‍ ശരിവച്ചു. “കോണ്‍ഗ്രസ് പ്രവര്‍ത്തകനും ബൂത്ത് കമ്മറ്റിയുടെ പ്രസിഡന്റുമായിരുന്നു കൊച്ചുവേലായുധന്‍. “ സഹായം ചെയ്യുന്ന കാര്യത്തില്‍ കൊടിയുടെ നിറം നോക്കരുത്. കേന്ദ്രമന്ത്രിയെ കാണാന്‍ പോയത് അതുകൊണ്ടാണ്. ഇപ്പോള്‍ സിപിഎം വീട് വച്ച് നല്‍കുമെന്ന് പറയുന്നതിനെ ഞങ്ങള്‍ പോസിറ്റിവായി കാണുന്നു.”
ചിത്രത്തില്‍ കാണുന്ന വീട് സുരേഷ് ഗോപിക്ക് വീടിനുള്ള അപേക്ഷ നല്‍കാന്‍ എത്തിയ കൊച്ചു വേലായുധന്‍റെതല്ല എന്ന് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.
നിഗമനം
തൃശൂരില്‍ സുരേഷ് ഗോപിക്ക് വീടിനുള്ള നിവേദനം നല്‍കാനെത്തിയ കൊച്ചു വേലായുധന്റെ വീട് എന്ന തരത്തില്‍ പ്രചരിപ്പിക്കുന്നത് മറ്റൊരു ചിത്രമാണ്. അദ്ദേഹത്തിന്‍റെ വീടിന്‍റെ ദൃശ്യങ്ങള്‍ മാധ്യമങ്ങളില്‍ വന്നിരുന്നു. അദ്ദേഹം മുന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്നു.
ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.
വ്യാജ വാര്‍ത്തയ്ക്കെതിരെയുള്ള പോരാട്ടത്തില്‍ ഞങ്ങളോടൊപ്പം ചേരൂ:
Facebook | Twitter | Instagram | WhatsApp (9049053770)
Title:സുരേഷ് ഗോപിയുടെ അടുത്ത് വീടിനു അപേക്ഷ നല്‍കാന്‍ എത്തിയ കൊച്ചു വേലായുധന്റെ വീട്..? പ്രചരിക്കുന്ന ചിത്രത്തിന്‍റെ യാഥാര്‍ഥ്യമറിയൂ…
Fact Check By: Vasuki SResult: False


