പ്രധാനമന്ത്രി ചാണകവരളി ഉണ്ടാക്കുന്നതായി കാണിക്കുന്ന ഈ ചിത്രം എഡിറ്റഡാണ്… 

ദേശീയം | National രാഷ്ട്രീയം | Politics

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഒരു ചിത്രം ഇപ്പോൾ സാമൂഹ്യമാധ്യമങ്ങളിൽ പരിഹാസരൂപേണ പ്രചരിച്ചു തുടങ്ങിയിട്ടുണ്ട്.  

പ്രചരണം 

പ്രധാനമന്ത്രി ചാണകവരളി നിർമ്മിക്കുന്നുവെന്ന രീതിയിലുള്ള ഒരു ചിത്രമാണ് പ്രചരിക്കുന്നത്. നരേന്ദ്ര മോദി ചാണകവരളികൾ ഉണ്ടാക്കി  ഉണങ്ങാനായി ഭിത്തിയില്‍ പതിപ്പിച്ചു വെക്കുന്ന ചിത്രമാണ് പ്രചരിക്കുന്നത്. ചിത്രത്തോടൊപ്പമുഉള്ള അടിക്കുറിപ്പ് ഇങ്ങനെയാണ്:  ജീ ചാണകം കൊണ്ട് വീട് പണിയുകയാണ്… മിത്രങ്ങളെ.. 😂😂” 

archived linkFB post

എന്നാൽ ഞങ്ങൾ അന്വേഷിച്ചപ്പോൾ ഇതൊരു എഡിറ്റഡ് ചിത്രം ആണെന്ന് കണ്ടെത്തി.  

വസ്തുത ഇതാണ്

ഞങ്ങൾ ചിത്രത്തിന്‍റെ റിവേഴ്സ് ഇമേജ് അന്വേഷണംനടത്തി നോക്കിയപ്പോൾ പ്രധാനമന്ത്രിയുടെ ചിത്രവും പിന്നിലുള്ള ചാണകവരളി ഉണക്കാൻ വച്ചിരിക്കുന്ന ചിത്രവും രണ്ടും രണ്ടാണെന്ന് വ്യക്തമാക്കുന്ന സൂചനകൾ ലഭിച്ചു. പോസ്റ്റില്‍ നല്‍കിയ ചാണകവരളിയുടെ ചിത്രം 2016 മുതൽ ഇന്‍റർനെറ്റിൽ ലഭ്യമാണ്. 

“കൽക്കരി ഉപയോഗിച്ചുള്ള ഇഷ്ടിക അടുപ്പിന്‍റെ ചുമരിൽ ചാണക വരളികൾ ഉണങ്ങുന്നു. അവ വരളികളാക്കി ഉരുട്ടി, കൈകൊണ്ട് ഭിത്തിയിൽ ഒട്ടിച്ചു, ഒരു മുദ്ര പതിപ്പിക്കുന്നു.” എന്ന അടിക്കുറിപ്പോടെ ഒരു ബ്ലോഗിൽ ഇതേ നൽകിയിട്ടുണ്ട് ആർക്കും വേണ്ടാതെ കിടന്ന ചാണകം ഇപ്പോൾ ആമസോൺ വഴി പോലും വിപണിയിലുണ്ട് എന്ന് വിശദമാക്കി ചാണകത്തിന്‍റെ പ്രാധാന്യത്തെ കുറിച്ചുള്ളതാണ് ലേഖനം

 താഴെ കൊടുത്തിരിക്കുന്ന ചിത്രം ശ്രദ്ധിക്കുക:  

ഈ ചിത്രത്തോടൊപ്പമാണ് പ്രധാനമന്ത്രിയുടെ ചിത്രം എഡിറ്റ് ചെയ്ത് ചേർത്തിരിക്കുന്നത്. പ്രധാനമന്ത്രിയുടെ ഇതേ ചിത്രവുമായി “സ്വച്ഛ് ഭാരത്: പ്രധാനമന്ത്രി നരേന്ദ്ര മോദി പുതുതായി തുറന്ന പ്രഗതി മൈതാന  തുരങ്കത്തിൽ മാലിന്യം ശേഖരിക്കുന്നു” എന്ന തലക്കെട്ടിൽ ഒരു വാർത്ത റിപ്പോർട്ട് ഞങ്ങൾക്ക് ലഭിച്ചു.

 “പ്രഗതി മൈതാൻ വികസന നടപടിയുടെ അവിഭാജ്യ ഘടകമായ പ്രഗതി മൈതാൻ ഇന്റഗ്രേറ്റഡ് ട്രാൻസിറ്റ് കോറിഡോർ പദ്ധതിയുടെ പ്രധാന തുരങ്കവും അഞ്ച് അടിപ്പാതകളും പ്രധാനമന്ത്രി നരേന്ദ്ര മോദി ഞായറാഴ്ച ഉദ്ഘാടനം ചെയ്തു. ഉദ്ഘാടന ചടങ്ങിന് ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി പുതുതായി തുറന്ന തുരങ്കത്തിൽ മാലിന്യം ശേഖരിക്കുന്നത് കാണാമായിരുന്നു. തുരങ്കം പരിശോധിക്കുന്നതിനിടയിൽ പ്രധാനമന്ത്രി കുറച്ച് മാലിന്യവും ഒരു ഒഴിഞ്ഞ പ്ലാസ്റ്റിക് കുപ്പിയും എടുക്കുന്നത് കണ്ടു”  എന്ന വാർത്തയുടെ ഉള്ളടക്കം അറിയിക്കുന്നു.

സംഭവത്തെ കുറിച്ച് എഎന്‍ഐ ഒരു വീഡിയോ റിപ്പോർട്ട്  പ്രസിദ്ധീകരിച്ചിട്ടുണ്ട്. 

ഈ രണ്ടു ചിത്രങ്ങളും കൂട്ടിച്ചേർത്ത് പ്രധാനമന്ത്രിയുടെ പേരിൽ വ്യാജ പ്രചരണം നടത്തുകയാണ്.  

നിഗമനം 

പോസ്റ്റിലെ ചിത്രം എഡിറ്റഡാണ്. രണ്ട് വ്യത്യസ്ത സന്ദര്‍ഭത്തിലെ ചിത്രങ്ങൾ കൂട്ടിച്ചേർത്ത് അത് മറ്റൊരു ആശയമാക്കി  പ്രധാനമന്ത്രിക്കെതിരെ ദുഷ്പ്രചരണം നടത്താന്‍ ഉപയോഗിക്കുകയാണ് എന്ന് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalamഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Facebook | Twitter | Instagram | WhatsApp (9049053770)

Avatar

Title:പ്രധാനമന്ത്രി ചാണകവരളി ഉണ്ടാക്കുന്നതായി കാണിക്കുന്ന ഈ ചിത്രം എഡിറ്റഡാണ്…

Fact Check By: Vasuki S 

Result: Altered