
ചിത്രം കടപ്പാട്: Elavenil valarivan ഫെസ്ബൂക്ക് അക്കൗണ്ട്
വിവരണം

| Archived Link |
“നമ്മുടെ ആർമിയിൽ സേവനം അനുഷ്ഠിക്കുന്ന ഈ മാതൃക ദമ്പതികൾക് ഒരു സല്യൂട്ട്.” എന്ന അടിക്കുറിപ്പോടെ സെപ്റ്റംബര്‍ 3, 2019 മുതല്‍ ഒരു ചിത്രം Vijay Media എന്ന ഫെസ്ബൂക്ക് പേജിലൂടെ പ്രച്ചരിപ്പിക്കുകയാണ്. വെറും ഒരു ദിവസം പഴക്കമുള്ള ഈ പോസ്റ്റിന് ഇത് വരെ ലഭിച്ചിരിക്കുന്നത് 14000 കാലും അധികം പ്രതികരണവും ഏകദേശം ഒരു 550ഓളം ഷെയറുകളുമാണ്. ചിത്രം ഇന്ത്യന്‍ സൈന്യത്തില്‍ സേവനം അനുഷ്ടിക്കുന്ന ഒരു മാതൃക ദമ്പതികളുടേതാണ് എന്നാണ് പോസ്റ്റിലൂടെ ഉന്നയിക്കുന്ന അവകാശവാദം. പോസ്റ്റില്‍ ഇത് അല്ലാതെ മറ്റൊരു വിവരവും നല്കിയിട്ടില്ല. ഈ ദമ്പതികള്‍ ആരാണ്, എവിടുത്തേതാണ് ഒന്നും പോസ്റ്റില്‍ അറിയിക്കുന്നില്ല. എന്നാല്‍ യഥാര്‍ത്ഥത്തില്‍ ചിത്രത്തില്‍ കാന്നുന്നവര്‍ ഇന്ത്യന്‍ സൈന്യത്തില്‍ സേവനം അനുസ്ഥിക്കുന്ന ദമ്പതികളാണോ? ചിത്രത്തില്‍ നാം കാണുന്നവര്‍ ആരാണ് എന്ന് നമുക്ക് അന്വേഷിച്ചു അറിയാന്‍ ശ്രമിക്കാം.
വസ്തുത അന്വേഷണം
ചിത്രത്തില്‍ കാണുന്നവരെ കുറിച്ച് കൂടതല്‍ അറിയാനായി ഞങ്ങള്‍ ചിത്രം ഗൂഗിളില്‍ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചു. റിവേഴ്സ് ഇമേജ് അന്വേഷണത്തില്‍ നിന്ന് ലഭിച്ച പരിനാമങ്ങളുടെ സ്ക്രീന്ഷോട്ട് താഴെ നല്‍കിട്ടുണ്ട്.

മുകളില്‍ നല്‍കിയ സ്ക്രീന്ശോട്ടില്‍ കാന്നുന്ന പോലെ ഞങ്ങള്‍ക്ക് ചിത്രം ഉപയോഗിച്ച് പ്രസിദ്ധികരിച്ച ചില തമിഴ് ലേഖനങ്കല്‍ ലഭിച്ചു. വികടന്‍ എന്ന തമിഴ് വെബ്സൈറ്റ് പ്രസിദ്ധികരിച്ച വാര്‍ത്ത പരിശോധിച്ചപ്പോള്‍ ചിത്രത്തില്‍ കാന്നുന്ന പെണ്‍കുട്ടി നാഷണല്‍ ലെവല്‍ ഷൂട്ടിംഗ് താരമായ എലവെണ്ണില്‍ വാളറിവന്‍ ആണ് എന്ന് ഞങ്ങള്‍ക്ക് അറിയാന്‍ സാധിച്ചു.

കഴിഞ്ഞ കൊല്ലം നടന്ന ഐഎസ്എസ്എഫ് ജൂനിയര്‍ വേള്‍ഡ് കപ്പില്‍ എലവെണ്ണില്‍ ഗോള്‍ഡ് മെടല്‍ സ്വന്തമാക്കി ചരിത്ര പ്രകടനം കാഴ്ച വെച്ചിരുന്നു. അതിനു ശേഷം ഈ കൊല്ലം നടന്ന വേള്‍ഡ് യൂണിവേര്‍സിറ്റി ഗെയിംസില്‍ എലവെണ്ണില്‍ വെങ്കലം നേടിയിരുന്നു. ഷൂട്ടിംഗ് താരമായ ഈ പെണ്‍കുട്ടി ഇപ്പോള്‍ ഡിഗ്രിക്ക് പഠിച്ചു കൊണ്ടിരിക്കുകയാണ്. പ്രസ്തുത പോസ്റ്റില്‍ ഉപയോഗിച്ച ചിത്രം എലവെണ്ണിലിന്‍റെ ഫെസ്ബൂക്ക് പ്രൊഫൈലില്‍ ലഭ്യമാണ്. ചിത്രത്തില്‍ കാന്നുന്ന വ്യക്തി എലവെണ്ണിലിന്‍റെ സഹോദരന്‍ ഇരൈവന്‍ വാലരിവന്‍ ആണ്. വികടന്‍, mrchenews എന്നി വെബ്സൈറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. കുടാതെ എലവെണ്ണിലിന്‍റെ പ്രൊഫൈലില്‍ പ്രസിദ്ധികരിച്ച പോസ്റ്റിന്‍റെ കമന്റ് ബോക്സില്‍ ഇവരെ അറിയാവുന്നവര്‍ എഴുതിയ കമന്റുകളുടെയും വ്യക്തമാക്കുന്നു.

| Archived Link |
| Vikatan | Archived Link |
| Mr.Che | Archived Link |
നിഗമനം
പോസ്റ്റില്‍ പ്രചരിപ്പിക്കുന്നത് തെറ്റാണ്. ചിത്രത്തില്‍ കാണുന്ന പെണ്‍കുട്ടി നാഷണല്‍ ഷൂട്ടിംഗ് താരമായ എലവെണ്ണില്‍ വാളറിവന്‍ ആണ്. എലവെണ്ണിലും സഹോദരന്‍റെയും ചിത്രമാണ് തെറ്റായ വിവരണവും ചേര്‍ത്തി പ്രചരിപ്പിക്കുന്നത്. എലവെണ്ണില്‍ സൈന്യത്തിലില്ല, നിലവില്‍ ഡിഗ്രിക്ക് പഠിക്കുകയാണ്. അവര്‍ ദമ്പതികളല്ല, സഹോദരീ-സഹോദരരാണ്.
Title:ഇന്ത്യന്‍ ആര്‍മിയില്‍ സേവനം അനുഷ്ടിക്കുന്ന ദമ്പതികളുടെ ചിത്രമാണോ ഇത്….?
Fact Check By: Mukundan KResult: False


