സുരേഷ് ഗോപി ജി 7 ഇറ്റാലിയ 2024 ഉച്ചകോടിയില്‍ പങ്കെടുത്തപ്പോഴുള്ള ചിത്രം ഉപയോഗിച്ച് തെറ്റിദ്ധരിപ്പിക്കുന്ന പ്രചരണം…

വര്‍ഗീയം സാമൂഹികം

കേന്ദ്രമന്ത്രി സുരേഷ് ഗോപി വ്യക്തിഗത സുരക്ഷയ്ക്കായി ഇറ്റലിയിൽ നിന്നും ഗാർഡുകളെ നിയമിച്ചിരിക്കുന്നു എന്ന് അവകാശപ്പെട്ട് ഒരു ചിത്രം പ്രചരിക്കുന്നുണ്ട്. 

പ്രചരണം 

സുരേഷ് ഗോപിയുടെ ഇരുവശവും യൂണിഫോം ധരിച്ച 2 വ്യക്തികളെ കാണാം ഇവരെ വ്യക്തിഗത സുരക്ഷയ്ക്കായി സുരേഷ് ഗോപി നിയമിച്ചിരിക്കുന്നു എന്ന് അവകാശപ്പെട്ട് ഒപ്പമുള്ള അടിക്കുറിപ്പ് ഇങ്ങനെ: “സുരേഷേട്ടന്റെ പേർസണൽ പ്രൊട്ടക്ഷനു വേണ്ടിയുള്ള പയ്യന്നൂർ സെക്യൂരിറ്റി ഗാർഡ്സ് ഭാരതം 🔥❤️🔥

എന്നാൽ തെറ്റായ പ്രചരണം ആണിതെന്നും ജി സെവൻ ഉച്ചകോടി പങ്കെടുക്കാനായി ഇറ്റലിയിൽ എത്തിയ സുരേഷ് ഗോപിക്കൊപ്പം പാര മിലിട്ടറി സേനാംഗങ്ങൾ ഫോട്ടോയ്ക്ക് പോസ് ചെയ്തതാണിത് എന്ന് അന്വേഷണത്തിൽ ഞങ്ങൾ കണ്ടെത്തി

 വസ്തുത ഇതാണ്

ഞങ്ങൾ ചിത്രത്തെക്കുറിച്ച് കൂടുതൽ അറിയാനായി സുരേഷ് ഗോപിയുടെ ഡൽഹി ഓഫീസുമായി ബന്ധപ്പെട്ടു. അദ്ദേഹം ഇറ്റലിയിൽ ജി 7 ഉച്ചകോടിക്ക് എത്തിയപ്പോൾ അവിടുത്തെ സർക്കാർ അദ്ദേഹത്തിന്‍റെ സുരക്ഷയ്ക്കായി വിട്ടു നൽകിയ സേനാംഗങ്ങൾ ആണെന്നും അവരുടെ കൂടെ അദ്ദേഹം ഫോട്ടോയ്ക്ക് പോസ് ചെയ്തതാണെന്നും ഓഫീസ് സ്റ്റാഫ് സുചിത്ര ഞങ്ങളെ അറിയിച്ചു

ചിത്രം ജി 7 ഉച്ചകോടിയുമായി ബന്ധപ്പെട്ടതാണെന്ന് വ്യക്തമാക്കി പലരും സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവച്ചിട്ടുണ്ട്. 

തുടർന്ന് ഞങ്ങൾ സുരേഷ് ഗോപിയുടെ സാമൂഹ്യ മാധ്യമ അക്കൗണ്ടിൽ ജി 7 ഉച്ചകോടിയിൽ നിന്നുള്ള ചില ചിത്രങ്ങളും വിശേഷങ്ങളും അദ്ദേഹം പോസ്റ്റ് ചെയ്തിരിക്കുന്നത് കണ്ടു. 

വൈറല്‍ ചിത്രത്തില്‍ ധരിച്ചിരിക്കുന്ന അതേ വസ്ത്രം ധരിച്ചുള്ള അദ്ദേഹത്തിന്‍റെ വീഡിയോ ഇന്‍സ്റ്റഗ്രാം അക്കൌണ്ടില്‍ പോസ്റ്റു ചെയ്തിട്ടുണ്ട്. 

സുരേഷ് ഗോപിയുടെ ഒപ്പമുള്ള സേനാംഗങ്ങളുടെ വസ്ത്രത്തില്‍ CARABINIERI എന്നെഴുതിയിട്ടുണ്ട്. ഇറ്റലിയിലെ പോലീസ് സേനകളിലെ ഒരു വിഭാഗമാണ് CARABINIERI. അവിടെ വച്ചുള്ള ചിത്രമാണിതെന്നും സുരേഷ് ഗോപിയുടെ സുരക്ഷക്കായി ഇറ്റാലിയന്‍ സര്‍ക്കാര്‍ അവിടെ വിട്ടുനല്‍കിയ സേനാംഗങ്ങളാണ്  ഇവരെന്നും സുരേഷ് ഗോപിയുടെ ഓഫീസില്‍ നിന്നും വ്യക്തമാക്കിയിട്ടുണ്ട്.

നിഗമനം 

സുരേഷ് ഗോപിയുടെ സുരക്ഷക്കായി ഇറ്റാലിയന്‍ സര്‍ക്കാര്‍ വിട്ടുനല്‍കിയ സേനാംഗങ്ങളാണ് അദ്ദേഹത്തോടൊപ്പം ചിത്രത്തിലുള്ളത്. നവംബര്‍ 15 ന് ഇറ്റലിയില്‍ ജി 7 ഇറ്റാലിയ 2024 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ പോയപ്പോഴുള്ളതാണ് ചിത്രം. 

ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.

വ്യാജ വാര്‍ത്തയ്ക്കെതിരെയുള്ള പോരാട്ടത്തില്‍ ഞങ്ങളോടൊപ്പം ചേരൂ:

Facebook | Twitter | Instagram | WhatsApp (9049053770)

Avatar

Title:സുരേഷ് ഗോപി ജി 7 ഇറ്റാലിയ 2024 ഉച്ചകോടിയില്‍ പങ്കെടുത്തപ്പോഴുള്ള ചിത്രം ഉപയോഗിച്ച് തെറ്റിദ്ധരിപ്പിക്കുന്ന പ്രചരണം…

Fact Check By: Vasuki S 

Result: MISLEADING