
വിമാനത്തിൽ ഭഗവദ് ഗീതയുമായി ഇരിക്കുന്ന റഷ്യൻ പ്രസിഡൻ്റ വ്ലാദിമിർ പുടിൻ്റെ ചിത്രം എന്ന തരത്തിൽ സമൂഹ മാധ്യമങ്ങളിൽ ഒരു ചിത്രം പ്രചരിപ്പിക്കുന്നുണ്ട്.
പക്ഷെ ഞങ്ങൾ ഈ പ്രചരണത്തെ കുറിച്ച് അന്വേഷണം നടത്തിയപ്പോൾ ഈ ചിത്രം AI നിർമ്മിതമാണെന്ന് കണ്ടെത്തി. എന്താണ് ഈ ചിത്രത്തിൻ്റെ യാഥാർഥ്യം നമുക്ക് നോക്കാം.
പ്രചരണം

മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു ചിത്രം കാണാം. ഈ ചിത്രത്തിൽ നമുക്ക് വിമാനത്തിൽ ഭഗവദ് ഗീത പിടിച്ച് ഇരിക്കുന്ന റഷ്യൻ പ്രസിഡൻ്റ വ്ലാദിമിർ പുടിനെ കാണാം. ഈ ചിത്രത്തെ കുറിച്ച് പോസ്റ്റിൻ്റെ അടികുറിപ്പിൽ പറയുന്നത് ഇങ്ങനെയാണ്: “POWERFUL PICTURE…🔥 മോദിജി സമ്മാനിച്ച ഭഗവത് ഗീതയുമായി റഷ്യൻ പ്രസിഡന്റ് പുടിൻ തന്റെ ഫ്ലൈറ്റായ ഇല്യുഷിൻ II -96 ൽ”
എന്നാൽ എന്താണ് ഈ പ്രചരണത്തിൻ്റെ സത്യാവസ്ഥ നമുക്ക് നോക്കാം.
വസ്തുത അന്വേഷണം
കുറച്ച് ദിവസങ്ങൾക്ക് മുൻപ് ഇന്ത്യ സന്ദർശിക്കാൻ എത്തിയ റഷ്യൻ രാഷ്‌ട്രപതി വ്ലാദിമിർ പുടിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യനിൽ അനുവാദം ചെയ്ത ശ്രീമദ് ഭഗവദ് ഗീത സമ്മാനമായി നൽകിയിരുന്നു. ഇതിൻ്റെ ചിത്രം പ്രധാനമന്ത്രി മോദി അദ്ദേഹത്തിൻ്റെ X അക്കൗണ്ടിൽ നിന്ന് 5 ഡിസംബറിന് പോസ്റ്റ് ചെയ്തിരുന്നു.
ഇതേ ഭഗവദ് ഗീതയാണ് പുടിൻ ചിത്രത്തിൽ എടുത്തിരിക്കുന്നത് എന്നാണ് അവകാശവാദം. പക്ഷെ ഈ ചിത്രം ക്രെംലിൻ സമൂഹ മാധ്യമങ്ങളിൽ എവിടെയും പോസ്റ്റ് ചെയ്തിട്ടില്ല. കൂടാതെ റഷ്യൻ മാധ്യമങ്ങളും അന്താരാഷ്ട്ര മാധ്യമങ്ങളൊന്നും ഈ ചിത്രം പ്രസിദ്ധികരിച്ചിട്ടില്ല. അതേ സമയം ചിത്രം സൂക്ഷ്മമായി നിരീക്ഷിച്ചപ്പോൾ പുടിൻ്റെ വിരലുകളിൽ വൈചിത്ര്യം കണ്ടെത്തി.

ഗ്രന്ഥത്തിൻ്റെ താഴെ വരേണ്ടുന്ന വിരൽ നമുക്ക് പുസ്തകത്തിൻ്റെ മുകളിൽ കാണാം. എ.ഐ. ഉപയോഗിച്ച് നിർമിച്ച ചിത്രങ്ങളിൽ ഇത്തരം വൈചിത്ര്യങ്ങള്‍ സാമാന്യമാണ്. ഞങ്ങൾ ഈ ചിത്രം Hive Moderation എന്ന എ.ഐ. തിരിച്ചറിയുന്ന വെബ്സൈറ്റിൽ പരിശോധിച്ചപ്പോൾ 99.9% ഈ ചിത്രം എ.ഐ. നിർമ്മിതമാണ് എന്നത്തിൻ്റെ സാധ്യതയുണ്ട് എന്ന് മനസിലായി.

ഈ പരിശോധന പ്രകാരം ജെമിനി 3 ഉപയോഗിച്ച് നിർമ്മിച്ചിട്ടുണ്ടാകാം എന്ന സാധ്യത വ്യക്തമാക്കി. ഞങ്ങൾ ഗൂഗിൾ ജെമിനിയിൽ ഈ ചിത്രം പരിശോധിച്ചപ്പോൾ ഈ ചിത്രം ഗൂഗിൾ എ.ഐ. ഉപയോഗിച്ച് നിർമ്മിച്ചതാണെന്ന് സിന്ത് ഐ.ഡി. പരിശോധന നടത്തിയത്തിന് ശേഷം ജെമിനി വ്യക്തമാക്കി.

Image whisperer എന്ന എ.ഐ. തിരിച്ചറിയുന്ന വെബ്സൈറ്റും ഈ ചിത്രം പരിശോധിച്ചത്തിന് ശേഷം ഇതേ നിഗമനത്തിലാണ് എത്തിയത്. ഈ ചിത്രം എ.ഐ. ഉപയോഗിച്ച് നിർമ്മിച്ചതാണെന്നത്തിൻ്റെ ഏറെ സാധ്യതയുണ്ട് എന്ന് പരിശോധനയിൽ നിന്ന് കണ്ടെത്തി.

നിഗമനം
വിമാനത്തിൽ ഭഗവദ് ഗീതയുമായി ഇരിക്കുന്ന റഷ്യൻ പ്രസിഡൻ്റ വ്ലാദിമിർ പുടിൻ്റെ ചിത്രം എന്ന തരത്തിൽ പ്രചരിപ്പിക്കുന്ന ചിത്രം AI നിർമ്മിതമാണെന്ന് അന്വേഷണത്തിൽ നിന്ന് വ്യക്തമാകുന്നു.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.
ഞങ്ങളെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുക:
Facebook | Twitter | Instagram | Telegram | WhatsApp (9049053770)
Title:വിമാനത്തിൽ ഭഗവദ് ഗീതയുമായി ഇരിക്കുന്ന വ്ലാദിമിർ പുടിൻ്റെ ചിത്രം AI നിർമ്മിതാണ്
Fact Check By: Mukundan KResult: Altered


