
പ്രചരണം
സോണിയ ഗാന്ധിയുടെ ഒരു ചിത്രം ഈയിടെ ചില സാമൂഹ്യ മാധ്യമ പ്ലാറ്റ്ഫോമുകളില്‍ പ്രചരിച്ചു തുടങ്ങിയുട്ടുണ്ട്. ഒരു ബുക്ക് ഷെല്‍ഫിനരികില്‍ സോണിയ ഗാന്ധി സംസാരിച്ചു കൊണ്ട് നില്‍ക്കുന്നതാണ് ചിത്രം. പിന്നില്‍ അടുക്കി വച്ചിട്ടുള്ള പുസ്തകങ്ങളില്‍ ഒന്നിന്‍റെ പേര് ചുവന്ന വൃത്തത്തില്‍ അടയാളപ്പെടുത്തിയിട്ടുണ്ട്. “How to convert India into Christian Nation” എന്നാണ് ഷെല്‍ഫിലുള്ള ഒരു ബുക്കിന്‍റെ പേര്. അതായത് ബുക്കിന്‍റെ പേര് പരിഭാഷപ്പെടുത്തിയാല്‍ “ഇന്ത്യയെ ക്രിസ്ത്യൻ രാഷ്ട്രമാക്കി മാറ്റുന്നതെങ്ങനെ” എന്നാണ് അര്‍ത്ഥം വരിക. തൊട്ടടുത്ത് ഹോളി ബൈബിള്‍ ഗ്രന്ഥവും യേശു ക്രിസ്തുവിന്‍റെ ചെറിയ പ്രതിമയും കാണാം.

ഞങ്ങള്‍ ചിത്രത്തെ കുറിച്ച് സമഗ്രമായി അന്വേഷണം നടത്തിയപ്പോള്‍ സോണിയ ഗാന്ധിയുടെ പിന്നിലുള്ള ഷെല്‍ഫിലെ ബുക്കിന്‍റെ പേര് എഡിറ്റ് ചെയ്തതാണ് എന്ന് കണ്ടെത്തി. ബൈബിള്‍ ഗ്രന്ഥമോ യേശു ക്രിസ്തുവിന്‍റെ രൂപമോ അവിടെ ഇല്ല. എല്ലാം മോര്‍ഫ് ചെയ്ത് സൃഷ്ടിച്ചതാണ്.
വസ്തുത ഇതാണ്
ചിത്രത്തിന്‍റെ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തിയപ്പോള്‍ ഞങ്ങള്‍ക്ക് യഥാര്‍ത്ഥ ചിത്രവും വീഡിയോ ദൃശ്യങ്ങളും ലഭിച്ചു. “നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കോൺഗ്രസ് പ്രസിഡന്റ് സോണിയ ഗാന്ധി ബിഹാറിലെ ജനങ്ങളെ വീഡിയോ ലിങ്ക് വഴി ന്യൂഡൽഹിയിൽ അഭിസംബോധന ചെയ്യുന്നു.” എന്ന അടിക്കുറിപ്പോടെ ചിത്രം ഔട്ട്‌ലുക്ക് എന്ന മാധ്യമം അവരുടെ ഇമേജ് ഗാലറിയില്‍ നല്‍കിയിട്ടുണ്ട്.

മോര്‍ഫ് ചെയ്ത ചെയ്താ ചിത്രവും യഥാര്‍ത്ഥ ചിത്രവും തമ്മിലുള്ള വ്യത്യാസം ശ്രദ്ധിക്കുക

അടിക്കുറിപ്പിലെ കീ വേര്‍ഡ്സ് ഉപയോഗിച്ച് തിരഞ്ഞപ്പോള്‍ ഞങ്ങള്‍ക്ക് ഇതുമായി ബന്ധപ്പെട്ട് എ എന്‍ ഐ ന്യൂസ് പ്രസിദ്ധീകരിച്ച വീഡിയോ ലഭിച്ചു.
ഇതേ വീഡിയോ രാഹുല്‍ ഗാന്ധിയുടെ ട്വിറ്റര്‍ പേജിലും നല്‍കിയിട്ടുണ്ട്.
സോണിയാ ഗാന്ധിയുടെ പിന്നിലെ ഷെല്‍ഫിലുള്ള ബുക്കിന്‍റെ പേര് പോസ്റ്റില്‍ ആരോപിക്കുന്നതുപോലെ How to convert India into Christian Nation എന്നല്ല എന്ന് വീഡിയോ കാണുമ്പോള്‍ വ്യക്തമായി മനസ്സിലാകും. സോണിയ ഗാന്ധിയുടെ പിന്നിലെ ഷെല്‍ഫിലുള്ള ബുക്കിന്‍റെ പേര് വ്യക്തമായി മനസ്സിലാകുന്നില്ല. എങ്കിലും അതില്‍ ബുക്കിന്‍റെ പേര് ലംബമായി അല്ല എഴുതിയിട്ടുള്ളത്. നേരെ തന്നെയാണ്.
വീഡിയോയില്‍ നിന്നും ഞങ്ങള്‍ തെരഞ്ഞെടുത്ത ഒരു ഫ്രെയിമാണ് താഴെ കൊടുത്തില്ലുള്ളത്.

പോസ്റ്റിലെ ചിത്രത്തില്‍ എഴുത്ത് ലംബമായാണ് നല്‍കിയിട്ടുള്ളത്. കൂടാതെ ബൈബിള്‍ ഗ്രന്ഥവും യേശു ക്രിസ്തുവിന്‍റെ പ്രതിമയും അവിടെ ഇല്ലാത്തതാണ് എന്നും വ്യക്തമാകും.
ഇതേ ചിത്രം നിരവധി മാധ്യമങ്ങള്‍ പ്രതിനിധാന ചിത്രമായി അവരുടെ വാര്‍ത്തകളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അവ നോക്കിയാല്‍ പോസ്റ്റിലെ ചിത്രം മോര്‍ഫ് ചെയ്തതാണെന്ന് അനായാസം മനസ്സിലാകും.
നിഗമനം
പോസ്റ്റില്‍ നല്‍കിയിരിക്കുന്നത് വ്യാജ പ്രചാരണമാണ്. സോണിയ ഗാന്ധിയുടെ പിന്നിലെ ഷെല്‍ഫില്‍ ഉള്ള ബുക്കുകളില്‍ ഒന്നിന്‍റെ പേര് How to convert India into Christian Nation എന്ന് ചിത്രം എഡിറ്റ് ചെയ്താണ് സൃഷ്ടിച്ചിട്ടുള്ളത്. കൂടാതെ ബൈബിള്‍ ഗ്രന്ഥവും യേശുക്രിസ്തുവിന്‍റെ പ്രതിമയും യഥാര്‍ത്ഥ ചിത്രത്തിലില്ല.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Title:സോണിയ ഗാന്ധിയുടെ പിന്നിലുള്ള ഷെല്‍ഫിലെ ബുക്കിന്‍റെ പേരും ബൈബിളും യേശുവിന്‍റെ പ്രതിമയും മോര്‍ഫ് ചെയ്ത് ചേര്‍ത്തതാണ്….
Fact Check By: Vasuki SResult: Altered
