
മഹാരാഷ്ട്രയിലെ സാതാരയിൽ ഒരു മുസ്ലിം യുവാവ് പ്രണയ ജിഹാദിൽ കുടുക്കാൻ ശ്രമിച്ച സ്കൂൾ വിദ്യാർത്ഥിനിയെ കത്തികൊണ്ട് കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ചു എന്ന തരത്തിൽ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നുണ്ട്.
പക്ഷെ ഞങ്ങൾ ഈ പ്രചരണത്തെ കുറിച്ച് അന്വേഷണം നടത്തിയപ്പോൾ പ്രചാരണം തെറ്റാണെന്ന് കണ്ടെത്തി. എന്താണ് ഈ പ്രചരണത്തിൻ്റെ യാഥാർഥ്യം നമുക്ക് നോക്കാം.
പ്രചരണം
മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു വീഡിയോ കാണാം. വിഡിയോയിൽ ഒരു യുവാവ് ഒരു സ്കൂൾ വിദ്യാർത്ഥിനിയുടെ കഴുത്തിൽ കത്തി വെച്ചതായി നമുക്ക് കാണാം. പിന്നീട് ഒരു വ്യക്തി പിന്നിൽ നിന്ന് വന്ന് ഈ യുവാവിനെ പിടികൂടുന്നു . പോസ്റ്റിൻ്റെ അടിക്കുറിപ്പ് ഇപ്രകാരമാണ്:
“ Satra Horror` പ്രണയ ജിഹാദിൽ കുടുക്കാൻ ശ്രമിച്ച സ്കൂൾ വിദ്യാർത്ഥിനിയെ കത്തികൊണ്ട് കഴുത്തറുത്ത് കൊല്ലാൻ ശ്രമിക്കുന്നതിനിടെ പെൺകുട്ടിയെ രക്ഷപ്പെടുത്തി. ജിഹാദി മുല്ലമാരെ നിരീക്ഷിക്കുക… നിങ്ങളുടെ സഹോദരിമാർക്കും പെൺമക്കൾക്കും മുന്നറിയിപ്പ് നൽകുക!!! Link is given in the comments”.
എന്നാൽ എന്താണ് ഈ പ്രചരണത്തിൻ്റെ സത്യാവസ്ഥ നമുക്ക് നോക്കാം.
വസ്തുത അന്വേഷണം
ഞങ്ങൾ ഈ സംഭവത്തെ കുറിച്ച് അന്വേഷിച്ചപ്പോൾ ഞങ്ങൾക്ക് ഈ സംഭവത്തെ കുറിച്ച് ഹിന്ദുസ്ഥാൻ ടൈംസ് പ്രസിദ്ധികരിച്ച ഒരു റിപ്പോർട്ട് കണ്ടെത്തി. ഈ റിപ്പോർട്ട് പ്രകാരം സാതാരയിൽ ഒരു സ്കൂൾ വിദ്യാർത്ഥിനിയെ കഴുത്തിൽ കത്തി വെച്ച് ഭീഷണിപ്പെടുത്തിയ യുവാവിൻ്റെ പേര് ആര്യൻ വാഘ്മലേ എന്നാണ്.
വാർത്ത വായിക്കാൻ – HT | Archived
ഇതേ കാര്യം ആജ് തക്കും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. റിപ്പോർട്ട് പ്രകാരം ആര്യൻ വാഘ്മലേ പെൺകുട്ടി താമസിക്കുന്ന പ്രദേശത്തിൽ താമസിച്ചിരുന്നതാണ്. ഈ യുവാവ് ഇതിനെ മുൻപും പ്രായപൂർത്തിയാകാത്ത ഈ സ്കൂൾ വിദ്യാർത്ഥിനിയെ പ്രണയത്തിൻ്റെ പേരിൽ ഉപദ്രവിച്ചിരുന്നു. അന്ന് പെൺകുട്ടിയുടെ രക്ഷിതാക്കൾ ഈ യുവാവിനെ പറഞ്ഞു മനസിലാക്കാൻ ശ്രമിച്ചിരുന്നു. പക്ഷെ 22 ജൂലൈ 2025ന് വൈകുനേരം പെൺകുട്ടി സ്കൂളിൽ നിന്ന് തിരിച്ച് വന്ന സമയത് ഈ യുവാവ് അവളെ ആക്രമിച്ചു. ഈ സംഭവത്തിൻ്റെ ദൃശ്യങ്ങളാണ് നാം കാണുന്നത്.
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ആക്രമിച്ച യുവാവിൻ്റെ പേര് ആര്യൻ വാഘ്മലേയാണെന്ന് സാതാര പോലീസും മാധ്യമങ്ങളെ അറിയിച്ചിട്ടുണ്ട്. മതപരമായ യാതൊരു ആംഗിൾ ഈ സംഭവത്തിന് എവിടെയും കണ്ടെത്തിയിട്ടില്ല.
നിഗമനം
മഹാരാഷ്ട്രയിലെ സാതാരയിൽ ഒരു മുസ്ലിം യുവാവ് പ്രണയ ജിഹാദിൽ കുടുക്കാൻ ശ്രമിച്ച സ്കൂൾ വിദ്യാർത്ഥിനിയെ കത്തികൊണ്ട് കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ചു എന്ന പ്രചരണം വ്യാജമാണെന്ന് അന്വേഷണത്തിൽ നിന്ന് കണ്ടെത്തി.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.
ഞങ്ങളെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുക:
Facebook | Twitter | Instagram | Telegram | WhatsApp (9049053770)

Title:സതാരയിൽ പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിനിയെ ആക്രമിച്ച സംഭവം ലവ് ജിഹാദല്ല
Fact Check By: Mukundan KResult: False
