സെപ്റ്റംബര്‍ മുതല്‍ തപാല്‍ പെട്ടികളുടെ സേവനം അവസാനിപ്പിക്കും എന്ന പ്രചരണം വ്യാജം…

False ദേശീയം | National സാമൂഹികം

പണ്ടുകാലത്ത് ആശയ വിനിമയത്തിന്‍റെ കാതലായിരുന്നു തപാല്‍ സംവിധാനം. ഡിജിറ്റല്‍ യുഗത്തില്‍ തപാലിന്‍റെ പ്രാധ്യാന്യം പെട്ടെന്ന് നഷ്ടപ്പെടുകയും അതോടെ നോക്കുകുത്തിയായി മാറുകയും ചെയ്ത  തപാല്‍ പെട്ടികള്‍ (പോസ്റ്റ്‌ ബോക്സ്) സെപ്റ്റംബര്‍ ഒന്നു മുതല്‍ നിര്‍ത്തലാക്കുവാന്‍ തീരുമാനിച്ചതായി വാര്‍ത്ത പ്രചരിക്കുന്നുണ്ട്.

പ്രചരണം 

അരനൂറ്റാണ്ട് കാലത്തെ സേവനത്തിനു ശേഷം പോസ്റ്റ് ബോക്സ് (POST BOX) മടങ്ങുന്നു  എന്ന വാചകത്തോടൊപ്പം പോസ്റ്റ്‌ ബോക്സിന്‍റെ ചിത്രവും നല്‍കിയിട്ടുണ്ട്. 

A screenshot of a phone

AI-generated content may be incorrect.

FB postarchived link

എന്നാല്‍, പ്രചരിക്കുന്ന പോസ്റ്റുകള്‍ തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് അന്വഷണത്തില്‍ ഞങ്ങള്‍ കണ്ടെത്തി. പോസ്റ്റ് ബോക്‌സ് സേവനം നിര്‍ത്തില്ലെന്ന് തപാല്‍ വകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്. 

വസ്തുത ഇങ്ങനെ 

ഇതു സംബന്ധിച്ച് വാര്‍ത്തകളുണ്ടോയെന്നും ഞങ്ങള്‍ തിരഞ്ഞെങ്കിലും പ്രചാരണത്തെ സാധൂകരിക്കുന്ന റിപ്പോര്‍ട്ടുകളൊന്നും കണ്ടെത്താനായില്ല. തപാല്‍ പെട്ടികള്‍  നിര്‍ത്തലാക്കാന്‍ തീരുമാനിച്ചതായി തപാല്‍ വകുപ്പിന്‍റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ അറിയിപ്പ് നല്‍കിയിട്ടില്ല. 

സെപ്റ്റംബര്‍ ഒന്ന് മുതല്‍ തപാല്‍ സംവിധാനത്തിലെ ചില സേവനങ്ങളില്‍ മാറ്റം വരുത്തുന്നുവെന്ന് വാര്‍ത്തകളുണ്ട്. രജിസ്റ്റേര്‍ഡ് പോസ്റ്റും സ്പീഡ് പോസ്റ്റും തമ്മില്‍ സെപ്റ്റംബര്‍ ഒന്നു മുതല്‍ ലയിപ്പിക്കും. തപാല്‍ സേവനം വേഗത്തിലാക്കാന്‍ ലക്ഷ്യമിട്ടാണ് നിലവില്‍ രണ്ടായി പ്രവര്‍ത്തിക്കുന്ന രജിസ്റ്റേര്‍ഡ് പോസ്റ്റ്, സ്പീഡ് പോസ്റ്റ് സംവിധാനങ്ങള്‍ ഒന്നിപ്പിക്കുന്നത്. അയക്കുന്ന പോസ്റ്റ് ട്രാക്കിംഗ് ചെയ്യാനും സാധിക്കും. എന്നാല്‍ ബന്ധപ്പെട്ട വാര്‍ത്തകളിലൊന്നും പോസ്റ്റ് ബോക്‌സ് നിര്‍ത്തലാക്കുന്നുവെന്ന് പരാമര്‍ശമില്ല.

മാത്രമല്ല, പോസ്റ്റ് ബോക്‌സുകള്‍ നിര്‍ത്തലാക്കുന്നുവെന്ന പ്രചരണം വ്യാജമാണെന്ന് വ്യക്തമാക്കി ഇന്ത്യാ പോസ്റ്റിന്‍റെ ഔദ്യോഗിക എക്‌സ് പേജില്‍ വിശദീകരണം നല്‍കിയിട്ടുണ്ട്. 

കൂടുതല്‍ വിശദീകരണത്തിനായി ഞങ്ങള്‍ പോസ്റ്റല്‍ വകുപ്പിന്റെ തിരുവനന്തപുരത്തുള്ള https://keralapost.in/internal/Intindex.html പോസ്റ്റ്‌ മാസ്റ്റര്‍ ജനറല്‍ ഓഫീസുമായി ബന്ധപ്പെട്ടു. “തപാല്‍ പെട്ടികള്‍ നിര്‍ത്തലാക്കുന്നു എന്നപ്രചരണം തെറ്റാണ്. തപാല്‍ വകുപ്പ് ഇതുവരെ അങ്ങനെ തീരുമാനം എടുത്തിട്ടില്ല. പ്രചരണം ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ വിശദീകരണം നല്‍കിയിരുന്നു. രജിസ്റ്റേഡ് പോസ്റ്റും സ്പീഡ് പോസ്റ്റും തമ്മില്‍ ലയിപ്പിക്കുക മാത്രമാണ് ചെയ്യുന്നത് .” പോസ്റ്റ്‌ മാസ്റ്റര്‍ ജനറല്‍ ഞങ്ങളുടെ പ്രതിനിധിക്ക് നല്‍കിയ മറുപടി ഇതാണ്.  

രജിസ്റ്റേഡ് പോസ്റ്റുകള്‍ നിര്‍ത്തലാക്കുമെന്ന് വേറൊരു പ്രചരണം നടക്കുന്നുണ്ട്. എന്നാല്‍ ഇത് നിര്‍ത്തലാക്കുന്നില്ലെന്നും ലയിപ്പിക്കുകയാണെന്നും വ്യക്തമാക്കി തപാല്‍ വകുപ്പും കൂടാതെ പിഐബിയും വിശദീകരണം നല്‍കിയിരുന്നു. 

എഴുത്തുകളും മറ്റു പോസ്റ്റുകളും അയക്കുന്നതിന് യാതൊരു മാറ്റവുമില്ല. പോസ്റ്റ് ബോക്‌സുകളുടെ സേവനം പഴയപടി തന്നെ  തുടരും. സെപ്റ്റംബര്‍ ഒന്ന് മുതല്‍ പോസ്റ്റ് ബോക്‌സുകള്‍ നിര്‍ത്തലാക്കുമെന്ന പ്രചരണം തെറ്റിധരിപ്പിക്കുന്നതാണെന്ന് അന്വേഷണത്തില്‍  വ്യക്തമായിട്ടുണ്ട്.

നിഗമനം 

തപാല്‍ പെട്ടികളുടെ സേവനം സെപ്റ്റംബര്‍ ഒന്ന് മുതല്‍ നിര്‍ത്തലാക്കുമെന്ന പ്രചരണം തെറ്റാണ്. തപാല്‍ പെട്ടികളുടെ സേവനം നിര്‍ത്തലാക്കില്ലെന്നും സ്പീഡ് പോസ്റ്റും രജിസ്റ്റേഡ് പോസ്റ്റും സ്പീഡ് പോസ്റ്റും തമ്മില്‍ ലയിപ്പിക്കുക മാത്രമാണ് ചെയ്യുന്നതെന്നും ബാക്കിയെല്ലാം വ്യാജ പ്രചരണമാണെന്നും തപാല്‍ വകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്.   

ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.

വ്യാജ വാര്‍ത്തയ്ക്കെതിരെയുള്ള പോരാട്ടത്തില്‍ ഞങ്ങളോടൊപ്പം ചേരൂ:

Facebook | Twitter | Instagram | WhatsApp (9049053770)

Avatar

Title:സെപ്റ്റംബര്‍ മുതല്‍ തപാല്‍ പെട്ടികളുടെ സേവനം അവസാനിപ്പിക്കും എന്ന പ്രചരണം വ്യാജം…

Fact Check By: Vasuki S 

Result: False

Leave a Reply