ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉത്പാദനം (GDP) 4 ലക്ഷം കോടി അതായത് 4 ട്രില്യണ്‍ യു. എസ്. ഡോളര്‍ കടന്നു എന്ന തരത്തിലെ വാര്‍ത്തകള്‍ കുറച്ച് ദിവസങ്ങളായി സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നുണ്ട്.

പക്ഷെ ഈ വാര്‍ത്തകളെ കുറിച്ച് ഞങ്ങള്‍ അന്വേഷണം നടത്തിയപ്പോള്‍, ഇന്ത്യയുടെ GDP 4 ട്രില്യണ്‍ ഡോളര്‍ കടന്നു എന്ന വാര്‍ത്ത തെറ്റാണെന്ന് കണ്ടെത്തി. എന്താണ് യഥാര്‍ത്ഥ്യം നമുക്ക് അന്വേഷിക്കാം.

പ്രചരണം

FacebookArchived Link

മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് ഈസ്റ്റ്‌ കോസ്റ്റ് ഡെയിലി വാര്‍ത്തയുടെ പോസ്റ്റര്‍ കാണാം. ഈ പോസ്റ്ററില്‍ പറയുന്നത് ഇങ്ങനെയാണ്: “ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ ചരിത്ര നേട്ടത്തില്‍, ജിഡിപി 4 ട്രില്യണ്‍ ഡോളര്‍ കടന്നു.

എന്നാല്‍ ശരിക്കും ഇന്ത്യയുടെ GDP 4 ട്രില്യണ്‍ ഡോളര്‍ കടന്നുവോ? നമുക്ക് അന്വേഷിക്കാം.

വസ്തുത അന്വേഷണം

അന്വേഷണത്തിലേക്ക് കടക്കുന്നതിന് മുമ്പ് നമുക്ക് ചില സാമ്പത്തിക നിബന്ധനകള്‍ മനസിലാക്കാം.

എന്താണ് ജിഡിപി?

ഒരു നിശ്ചിത പ്രദേശത്ത് നിർണ്ണിത കാലയളവിൽ ഉത്പാദിപ്പിക്കപ്പെടുന്ന മൊത്തം വസ്തുക്കളുടെയും ,സേവനത്തിന്‍റെയും വിപണിമൂല്യമാണ് മൊത്ത ആഭ്യന്തര ഉത്പാദനം അഥവാ ജി.ഡി.പി. (gross domestic product). ഒരു രാജ്യത്തിന്‍റെ സാമ്പത്തിക ശേഷി അളക്കുന്നതിനുള്ള സൂചികയാണ് ജി.ഡി.പി. എന്നാൽ മൊത്ത ദേശീയ ഉത്പാദനം(ജി.എൻ.പി.) കണക്കാക്കുന്നത് ഇതിൽ നിന്നും വ്യത്യസ്തമാണ്. ജി.ഡി.പി. കണക്കാക്കുന്നത് ഒരു പ്രദേശത്തിന്‍റെ ഉള്ളിലെ ഉത്പാദനം മാത്രമാണെങ്കിൽ ജി.എൻ.പി. കണക്കാക്കുന്നത് ഒരു രാജ്യത്തെ ജനങ്ങളുടെ സമ്പത്താണ്. ഇതിൽ രാജ്യത്തിന് പുറത്തുള്ള സമ്പാദ്യവും ഉൾപ്പെടും.

നാമമാത്രമായ ജിഡിപിയും യഥാര്‍ത്ഥ ജിഡിപിയും തമ്മില്‍ എന്താണ് വ്യത്യാസം?

നാമമാത്രമായ ജിഡിപി എന്നത് ഒരു രാജ്യത്ത് ഉൽപ്പാദിപ്പിക്കുന്ന ചരക്കുകളുടെയും സേവനങ്ങളുടെയും മൊത്തം മൂല്യമാണ് നിലവിലെ വിലയിൽ കണക്കാക്കുന്നത്. സ്ഥിരമായ വിലകൾ ഉപയോഗിച്ച് യഥാർത്ഥ സാമ്പത്തിക ഉൽപ്പാദനത്തിന്‍റെ കൂടുതൽ കൃത്യമായ പ്രതിഫലനം നൽകിക്കൊണ്ട്, വിലകളിലെ മാറ്റങ്ങൾക്കായി യഥാർത്ഥ ജിഡിപി ക്രമീകരിക്കുന്നു. ഉൽപ്പാദനത്തിലെ യഥാർത്ഥ വളർച്ചയോ തകർച്ചയോ വെളിപ്പെടുത്തുന്ന യഥാർത്ഥ ജിഡിപിയിൽ ബന്ധമുണ്ട്, അതേസമയം നാമമാത്രമായ ജിഡിപിയിൽ ഉൽപ്പാദന മാറ്റങ്ങളുടെയും വിലയിലെ ഏറ്റക്കുറച്ചിലുകളുടെയും ആഘാതം ഉൾപ്പെടുന്നു. കാലയളവിലെ സാമ്പത്തിക പ്രകടനം താരതമ്യം ചെയ്യാൻ യഥാർത്ഥ ജിഡിപി ഉപയോഗപ്രദമാണ്. നാമമാത്രമായ ജിഡിപി നിലവിലെ വിപണി മൂല്യങ്ങളെ പ്രതിഫലിപ്പിക്കുന്നു എന്നതാണ് പ്രധാന വ്യത്യാസം, അതേസമയം യഥാർത്ഥ ജിഡിപി പണപ്പെരുപ്പമോ പണപ്പെരുപ്പമോ കണക്കിലെടുത്ത് കൂടുതൽ അർത്ഥവത്തായ അളവ് വാഗ്ദാനം ചെയ്യുന്നു.

ഇന്ത്യ ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളരുന്ന സമ്പദ് വ്യവസ്ഥകളില്‍ ഒന്നാണ്. ലോകബാങ്ക് പ്രകാരം ഇന്ത്യ G-20 രാജ്യങ്ങളില്‍ ഏറ്റവും വേഗത്തില്‍ വളരുന്ന സമ്പദ് വ്യവസ്ഥയാണ്‌. ഇന്ത്യയുടെ വളര്‍ച്ച നിരക്ക് മറ്റെല്ലാ G-20 രാജ്യങ്ങളെക്കാള്‍ കൂടുതലാണ്. കേന്ദ്ര ബജറ്റിന്‍റെ കണക്കുകൾ പ്രകാരം ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് സാമ്പത്തിക വർഷം 2023-24ല്‍ 10.5% ആയിരിക്കും. ഇന്ത്യ അടുത്ത സമയയത്ത് 4 ലക്ഷം കോടി ഡോളറിന്‍റെ ലക്ഷ്യം നേടിയിരിക്കും. പക്ഷെ നിലവില്‍ ഇന്ത്യയുടെ ജിഡിപി 4 ട്രില്യണ്‍ ഡോളര്‍ ആയിട്ടില്ല എന്നാണ് സത്യാവസ്ഥ.

ഇന്ത്യയുടെ ബജറ്റില്‍ അവതരിപ്പിച്ച കണകുക്കള്‍ പ്രകാരം ഇന്ത്യയുടെ GDP സാമ്പത്തിക വർഷം 2023-24ല്‍ 10.5% നിരക്കില്‍ 301.75 ലക്ഷം കോടി രുപയായിരിക്കും. അമേരിക്കന്‍ ഡോളറില്‍ ഇതിന്‍റെ മുല്യം 3.63 ട്രില്യണ്‍ ഡോളറാണ് വരുന്നത്.

Union Budget FY23-24

GDPയുമായി ബന്ധപെട്ട കണക്കുകള്‍ നാഷണല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫിസ് (NSO)യാണ് പുറത്ത് വിടുന്നത്. ഈ കണക്കുകള്‍ എല്ലാ കൊല്ലവും ഒരു നിശ്ചിത സമയത്താണ് പുറത്ത് വിടുന്നത്. ഈ കണക്കുകളാണ് അന്താരാഷ്ട്ര പ്രസ്ഥാനങ്ങളും ഉപയോഗിക്കുന്നത്. സാമ്പത്തിക വര്‍ഷം 23-24ന്‍റെ കണക്കുകള്‍ അടുത്ത കൊല്ലം ജനുവരിയില്‍ പുറത്ത് വിടും. രണ്ടാമത്തെ കണക്കുകള്‍ ഫെബ്രുവരി മാസത്തില്‍ പുറത്ത് വിടും. മെയ്‌ മാസത്തിലാണ് ആദ്യത്തെ പ്രോവിഷണല്‍ കണക്കുകള്‍ NSO പുറത്ത് വിടുന്നത്.

ബാങ്ക് ഓഫ് ബറോഡയുടെ ചീഫ് ഇകൊനോമിസ്റ്റ് മദന്‍ സബനവിസ് ബിസിനസ്‌ ടുഡേയോട് പറയുന്നു, “നിലവിലെ സാഹചര്യത്തില്‍ GDP 4 ട്രില്യണ്‍ ഡോളര്‍ കടക്കുന്നതിന് സാധ്യത കാണാനില്ല. കാരണം ഇങ്ങനെ സംഭവിച്ചാല്‍ നാമമാത്രമുള്ള ജിഡിപി (Nominal GDP) 330 ലക്ഷം കോടി രൂപയാകും. 10% വളര്‍ച്ച നിരക്ക് വെച്ചാല്‍ അത് 2024-25ലാണ് സംഭവിക്കാന്‍ പോകുന്നത്.”

ഈ വ്യാജപ്രചരണം തുടങ്ങിയത് ഒരു സ്ക്രീന്‍ഷോട്ട് കാരണമാണ്. വ്യാജമായ ജിഡിപി കണക്കുകള്‍ കാണിക്കുന്ന ഈ സ്ക്രീന്‍ഷോട്ട് മഹാരാഷ്ട്രയുടെ ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫടനവിസ് അടക്കം പലരും പങ്ക് വെച്ചിരുന്നു.

ബാര്‍ക്ലെസ് ഇന്ത്യ ബാങ്കിന്‍റെ ചീഫ് ഇകൊനോമിസ്റ്റ് രാഹുല്‍ ബജോറിയയും ഈ വ്യാജവാര്‍ത്തയോട് പ്രതികരിച്ചു. അദ്ദേഹത്തിന്‍റെ x ഹാന്‍ഡിലില്‍ ചെയ്ത ട്വീറ്റില്‍, “ഈ സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയുടെ ജിഡിപി ഇന്നത്തെ ഡോളര്‍ നിരക്കുകള്‍ പ്രകാരം അത് 3.65 ട്രില്യണ്‍ ഡോളര്‍ ആയിരിക്കും .”

https://twitter.com/RahulBajoria_/status/1726176727515402389

Archived Link

നിഗമനം

ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉത്പാദനം (GDP) 4 ലക്ഷം കോടി അതായത് 4 ട്രില്യണ്‍ യു. എസ്. ഡോളര്‍ കടന്നു എന്ന തരത്തിലെ വാര്‍ത്തകള്‍ വ്യാജമാണെന്ന് അന്വേഷണത്തില്‍ നിന്ന് വ്യക്തമാകുന്നു.

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.

ഞങ്ങളെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുക:Facebook | Twitter | Instagram | Telegram | WhatsApp (9049053770)

Avatar

Title:ഇന്ത്യയുടെ ജിഡിപി 4 ട്രില്യണ്‍ ഡോളര്‍ കടന്നു എന്ന വാര്‍ത്ത തെറ്റാണ്...

Written By: Mukundan K

Result: False