ബെഞ്ചമിൻ നെതന്യാഹു ഓടുന്ന ദൃശ്യങ്ങൾക്ക് ഇറാൻ മിസൈൽ ആക്രമണവുമായി യാതൊരു ബന്ധവുമില്ല…

അന്തര്‍ദേശിയ൦ | International

സമൂഹ മാധ്യമങ്ങളിൽ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഓടുന്നത്തിന്‍റെ ദൃശ്യങ്ങൾ ഇറാൻ മിസൈൽ ആക്രമണവുമായി ബന്ധപ്പെടുത്തി വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്.

പക്ഷെ പ്രചരണത്തിനെ കുറിച്ച് ഞങ്ങൾ അന്വേഷിച്ചപ്പോൾ ഈ പ്രചരണം തെറ്റാണെന്ന് കണ്ടെത്തി. എന്താണ് ഈ വീഡിയോയുടെ യഥാര്‍ത്ഥ്യം നമുക്ക് നോക്കാം.

പ്രചരണം 

Facebook | Archived

മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഇടനാഴികളിൽ ഓടുന്നതായി കാണാം. ഇറാൻ ഈയിടെ നടത്തിയ മിസൈൽ ആക്രമണത്തിൽ നിന്ന് ഓടി രക്ഷപെടാനുള്ള ശ്രമമാണിത് എന്ന തരത്തിൽ വീഡിയോ പ്രചരിപ്പിക്കുന്നുണ്ട്. പോസ്റ്റിന്‍റെ അടിക്കുറിപ്പ് ഇപ്രകാരമാണ്: “എടാ പ്രേമാ എനിക്ക് ദേശത്തെ വഴിയൊന്നും അറിയില്ല ടാ..🤣 ഇറാന്‍റെ നൂറു മിസൈൽ വരുന്നതറിഞ്ഞ് കണ്ടം വഴി ഓടുന്ന നെതന്യാഹു…🤣

 എന്നാൽ എന്താണ് നെതന്യാഹു ഇങ്ങനെ ഓടുന്നത് നമുക്ക് അന്വേഷിക്കാം.

 വസ്തുത അന്വേഷണം 

വീഡിയോയുടെ സ്ക്രീൻഷോട്ടുകൾ ഞങ്ങൾ ഗൂഗിളിൽ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചപ്പോൾ ഞങ്ങൾക്ക് താഴെ നൽകിയ ഈ X പോസ്റ്റ് ലഭിച്ചു. 

Archived Link.

മുകളിൽ നൽകിയ പോസ്റ്റിൽ പ്രസ്തുത വീഡിയോയുടെ മിറർ വീഡിയോയാണ്. അന്ന് ഹമാസിന്‍റെ റോക്കറ്റ് ആക്രമണം പേടിച്ച് നെതന്യാഹു ഓടുന്നു എന്ന തരത്തിലായിരുന്നു ഈ വീഡിയോ പ്രചരിപ്പിച്ചിരുന്നത്. ഈ വീഡിയോ ഓഗസ്റ്റ് 26നാണ് പോസ്റ്റ് ചെയ്തത്. പക്ഷെ ഇസ്രായേലിന് നേരെ ഇറാൻ മിസൈൽ ആക്രമണം നടത്തിയത് ഇന്നലെ അതായത് ഒക്ടോബർ 2നാണ്. 

ഹമാസ് റോക്കറ്റിനെ പേടിച്ചിട്ടാണ് നെതന്യാഹു ഇങ്ങനെ ഓടുന്നത് എന്ന പ്രചരണവും തെറ്റാണ്. ഈ വീഡിയോ 2021ൽ ബെഞ്ചമിൻ നേതാന്യാഹു സ്വയം ഈ വീഡിയോ അദ്ദേഹത്തിന്‍റെ X അക്കൗണ്ടിൽ പോസ്റ്റ് ചെയ്തിരുന്നു. ആ വീഡിയോ നമുക്ക് താഴെ കാണാം.

വീഡിയോയിലുള്ളത് നെതന്യാഹു ഇസ്രായേൽ പാർലിമെന്റിലേക്ക് ഓടി പോകുന്നത്തിന്‍റെ ദൃശ്യങ്ങളാണ്. ഈ സംഭവത്തിന് ഇറാൻ നടത്തിയ മിസൈൽ ആക്രമണവുമായി യാതൊരു ബന്ധവുമില്ല എന്ന് വ്യക്തമാണ്.

ഈ അന്വേഷണം ഇംഗ്ലീഷിൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

നിഗമനം  

ഇറാൻ മിസൈൽ ആക്രമണത്തിൽ നിന്ന് ബെഞ്ചമിൻ നെതന്യാഹു രക്ഷപെടാൻ ഓടുന്ന ദൃശ്യങ്ങൾ എന്ന തരത്തിൽ പ്രചരിപ്പിക്കുന്നത് പഴയ വീഡിയോ ആണ്. ഈ സംഭവത്തിന് ഇറാൻ മിസൈൽ ആക്രമണവുമായി യാതൊരു ബന്ധവുമില്ല.