മദ്യലഹരിയില്‍ തേജസ്വി യാദവ്…? പ്രചരിക്കുന്നത് എഡിറ്റഡ് വീഡിയോ…

Altered രാഷ്ട്രീയം | Politics

ആർജെഡി നേതാവ് തേജസ്വി യാദവ് മദ്യപിച്ച് ബോധമില്ലാതെ മാധ്യമങ്ങളോട് സംസാരിക്കുന്ന് എന്ന് അവകാശപ്പെട്ട് ഒരു വിഡിയോ ബിഹാര്‍ തെരഞ്ഞെടുപ്പിനു പിന്നാലെ, സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. 

പ്രചരണം

തേജസ്വി യാദവ് വ്യക്തതയില്ലാതെ വളരെ മെല്ലെയാണ്   സംസാരിക്കുന്നത്. ഇയാൾ തിരഞ്ഞെടുപ്പിൽ ജയിക്കാതിരുന്നതുകൊണ്ട് ബിഹാറിലെ ജനങ്ങൾ യഥാര്‍ത്ഥത്തില്‍ രക്ഷപ്പെട്ടു എന്ന് പരിഹസിച്ച് ഒപ്പമുള്ള വിവരണം ഇങ്ങനെ: “അണ്ണൻ ഫുൾ ഫിറ്റ്‌ ആണല്ലോ… എന്തൊക്കെയോ പറയുന്നുണ്ട് 

ഈശ്വരാ ബീഹാറിലെ ജനങ്ങൾ രക്ഷപ്പെട്ടു എന്ന് വേണം കരുതാൻ…”

FB postarchived link

എന്നാൽ പ്രചരിക്കുന്ന ദൃശ്യങ്ങൾ എഡിറ്റ് ചെയ്തതാണെന്ന്   അന്വേഷണത്തിൽ ഞങ്ങള്‍ കണ്ടെത്തി. 

വസ്തുത ഇതാണ് 

ഞങ്ങള്‍ വിഡിയോ കീഫ്രെയിമുകളുടെ റിവേഴ്സ്  2024 ജൂണിൽ പ്രസിദ്ധീകരിച്ച നിരവധി മാധ്യമ റിപ്പോർട്ടുകളിൽ സമാന ദൃശ്യങ്ങൾ ഉൾപ്പെടുത്തിയതായികണ്ടു. വിഡിയോകളില്‍ തേജസ്വി യാദവ്  പറയുന്ന കാര്യങ്ങൾ ഒന്നാണ്. എന്നാല്‍, പറയുന്നതിന്‍റെ വേഗതയിൽ പ്രകടമായ വ്യത്യാസമുണ്ട്. 2024 ലെ ഒരു വീഡിയോ യുട്യൂബില്‍ പ്ലേബാക്ക് സ്പീഡ് കുറച്ച് പരിശോധിച്ചപ്പോള്‍, വൈറൽ വിഡിയോയിലേതിന് സമാനമായി തേജസ്വി മന്ദഗതിയിൽ സംസാരിക്കുന്ന വിഡിയോ ലഭിച്ചു. അതായത് യഥാർഥ വിഡിയോയിൽ കൃത്രിമം നടത്തിയാണ് പ്രചരണം നടത്തുന്നത് എന്ന് വ്യക്തം. 2024 ജൂൺ 10ന് തേജസ്വി യാദവിന്‍റെ ഔദ്യോഗിക എക്സ് അക്കൗണ്ടില്‍ യഥാർഥ വിഡിയോ പങ്കുവച്ചിട്ടുണ്ട്. 

ഈ വിഡിയോയിലും സ്വാഭാവികമായിട്ടാണ് അദ്ദേഹം സംസാരിക്കുന്നത്.

നിഗമനം 

ആര്‍ജെഡി നേതാവ് തേജസ്വി യാദവ് മദ്യപിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുന്നു എന്ന് പ്രചരിപ്പിക്കുന്ന വിഡിയോ എഡിറ്റഡാണ്. സംസാരിക്കുന്നതിന്‍റെ സ്പീഡ് കുറച്ചശേഷമുള്ള വോയ്സ് ആണ് മദ്യപിച്ചു സംസാരിക്കുന്നു എന്ന് തെറ്റിദ്ധരിപ്പിക്കാന്‍ ഉപയോഗിക്കുന്നത് .

ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക. വ്യാജ വാര്‍ത്തയ്ക്കെതിരെയുള്ള പോരാട്ടത്തില്‍ ഞങ്ങളോടൊപ്പം ചേരൂ: 

Facebook | Twitter | Instagram | WhatsApp (9049053770)

Avatar

Title:മദ്യലഹരിയില്‍ തേജസ്വി യാദവ്…? പ്രചരിക്കുന്നത് എഡിറ്റഡ് വീഡിയോ…

Fact Check By: Vasuki S 

Result: Altered

Leave a Reply