FACT CHECK: അമേരിക്കന്‍ രാഷ്‌ട്രപതി ജോ ബൈഡന്‍ ഒരു കുഞ്ഞിനൊപ്പമുള്ള ചിത്രം തെറ്റായി സാമുഹ്യ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നു…

അന്തര്‍ദ്ദേശീയ൦

അമേരിക്കയില്‍ പോലീസ്സുകാര്‍ നടത്തിയ വംശിയ ആക്രമണത്തില്‍ കൊലപെട്ട ഒരു ഇരുണ്ട വംശജനായ വ്യക്തിയുടെ കുഞ്ഞിന്‍റെ മുന്നില്‍ മുട്ട് കുത്തി മാപ്പ് അഭ്യര്‍ത്തിക്കുന്ന അമേരിക്കന്‍ രാഷ്‌ട്രപതി ജോ ബൈഡന്‍ എന്ന തരത്തില്‍ ഒരു ചിത്രം സാമുഹ്യ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

പക്ഷെ ഫാക്റ്റ് ക്രെസേണ്ടോ ഇതിനെ കുറിച്ച് അന്വേഷിച്ചപ്പോള്‍ ഈ ചിത്രത്തിനോടൊപ്പം നടത്തുന്ന പ്രചരണം തെറ്റാണെന്ന് കണ്ടെത്തി. ആരാണ്‌ ചിത്രത്തില്‍ കാണുന്ന ഈ കുട്ടി നമുക്ക് നോക്കാം.

പ്രചരണം

Screenshot:Facebook post claiming that Biden is apologizing to the child of a victim of racial attack by US law enforcement agencies.

FacebookArchived Link

മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് പുതിയ അമേരിക്കന്‍ രാഷ്‌ട്രപതി ജോ ബൈഡന്‍ ഒരു കുഞ്ഞിന്‍റെ മുന്നില്‍ മുട്ട് കുത്തി ഇരിക്കുന്നതായി കാണാം. വംശീയ ആക്രമണത്തില്‍ കൊലപെട്ട ഇരുണ്ട വംശജനായ വ്യക്തിയുടെ കുട്ടിയോട് മാപ്പ് ചോദിക്കുകയാണ് ബൈഡന്‍ എന്ന് വാദിച്ച് പോസ്റ്റിന്‍റെ അടികുറിപ്പില്‍ പറയുന്നത് ഇങ്ങനെയാണ്:

 “അമേരിക്കൻ പോലീസ് തെരുവിൽ കൊലപ്പെടുത്തിയ കറുത്തവംശജകന്‍റെ കുട്ടിയോട് മുട്ടിലിരുന്ന് മാപ്പു ചോദിക്കുന്നു ലോകത്തിലെ ഏറ്റവും ശക്തനെന്നറിയപ്പെടുന്ന മനുഷ്യൻ.ഇദ്ദേഹം വൈസ് പ്രസിഡന്‍റായിരുന്നപ്പോഴാണ് ഗുജറാത്ത് വംശഹത്യയുടെ പേരിൽ മോദിക്ക് അമേരിക്കയിൽ പ്രവേശിക്കുന്നതിന് വിലക്ക് ഏർപ്പെടുത്തിയത്.

ഇതേ അടിക്കുറിപ്പോടെ ഈ ചിത്രം പ്രചരിപ്പിക്കുന്ന മറ്റ് ചില പോസ്റ്റുകള്‍ നമുക്ക് താഴെ സ്ക്രീന്‍ഷോട്ടില്‍ കാണാം.

Screenshot: Facebook Search showing similar images.

എന്നാല്‍ ഈ പ്രചരണത്തിന്‍റെ വസ്തുത എന്താണെന്ന് നമുക്ക് നോക്കാം.

വസ്തുത അന്വേഷണം

ചിത്രത്തിനെ കുറിച്ച് കൂടതല്‍ അറിയാന്‍ ഞങ്ങള്‍ ഗൂഗിളില്‍ ചിത്രത്തിനെ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചു. അതില്‍ നിന്ന് ലഭിച്ച ഫലങ്ങളില്‍ ഞങ്ങള്‍ക്ക് പോസ്റ്റില്‍ പ്രചരിക്കുന്ന ചിത്രം ലഭിച്ചു. ഈ ചിത്രത്തില്‍ ബൈഡനൊടൊപ്പം നില്‍കുന്ന കുഞ്ഞിന്‍റെ പേര് സി.ജെ. ബ്രൌണ്‍ എന്നാണ്. ഈ കുഞ്ഞിന്‍റെ അച്ഛന്‍ ക്ലീമന്‍റ ബ്രൌണ്‍ ജീവനോടെയുണ്ട്. കുടാതെ ഈ ചിത്രം ക്രോപ്പ് ചെയ്തതാണ്. യഥാര്‍ത്ഥ ചിത്രത്തില്‍ ഈ കുട്ടിയുടെ പിതാവിനെയും നമുക്ക് കാണാം.

APTOPIX Election 2020 Biden | Buy Photos | AP Images | DetailView

മുകളില്‍ കാണുന്ന ഫോട്ടോ എടുത്ത അന്താരാഷ്ട്ര ന്യൂസ്‌ ഏജന്‍സി എ.പിയുടെ ഫോട്ടോഗ്രാഫര്‍ പാട്ട്രിക്ക് സീമാന്‍സ്കിയാണ്. ചുവന്ന വട്ടത്തില്‍ അടയാളപെടുത്തിയത് കുട്ടിയുടെ പിതാവ് ക്ലീമന്‍റ ബ്രൌണാണ്. ഇദ്ദേഹത്തിന് ഡീറ്ററോയിട്ട് നഗരത്തില്‍ ഒരു ത്രീ തര്‍റ്റീന്‍ എന്ന പേരുള്ള ഒരു കടയുണ്ട്. ഈ കടയില്‍ കഴിഞ്ഞ കൊല്ലം സെപ്റ്റംബര്‍ മാസത്തില്‍ അന്ന് രാഷ്‌ട്രപതി സ്ഥാനാര്‍ഥിയായ ബൈഡന്‍ പോയിരുന്നു. അപ്പോള്‍ നടന്ന കുടികാഴ്ചയുടെ ചിത്രമാണ് തെറ്റായ തരത്തില്‍ പോസ്റ്റില്‍ പ്രചരിക്കുന്നത്. ഈ കാര്യം താഴെ നല്‍കിയ റോയിറ്റെഴ്സിന്‍റെ ഫോട്ടോയുടെ വിവരണത്തിലൂടെയും വ്യക്തമാകുന്നു.

Alamy

നിഗമനം

ജോ ബൈഡനിനോടൊപ്പം ചിത്രത്തില്‍ കാണുന്ന കുട്ടിയുടെ പിതാവിനെ പോലീസുകാര്‍ വംശീയ ആക്രമണത്തില്‍ കൊന്നതല്ല. കുട്ടിയുടെ പിതാവ് ജീവിച്ച് ഇരിക്കുന്നുണ്ട്. ഡീറ്ററോയിറ്റില്‍ ഒരു കടയുടെ ഉടമയായ ക്ലീമന്‍റ ബ്രൌണിന്‍റെ മകന്‍ സി.ജെ. ബ്രൌണ്‍ ആണ് നാം ചിത്രത്തില്‍ ബൈഡനോടൊപ്പം കാണുന്നത്. കുട്ടിയുടെ പിതാവും ഈ ചിത്രം എടുക്കുമ്പോള്‍ അവിടെ ഉണ്ടായിരുന്നു.

Avatar

Title:അമേരിക്കന്‍ രാഷ്‌ട്രപതി ജോ ബൈഡന്‍ ഒരു കുഞ്ഞിനൊപ്പമുള്ള ചിത്രം തെറ്റായി സാമുഹ്യ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നു…

Fact Check By: Mukundan K 

Result: False