
‘നമ്മുടെ കഴിവ് കാണിക്കേണ്ടിടത്ത് മാത്രമേ കാണിക്കാവൂ എപ്പോഴും നമ്മുടെ കഴിവ് തെളിയിക്കേണ്ടതിന്‍റെ ആവശ്യമില്ല’ എന്നൊരു പാഠത്തിനോടൊപ്പം നായ്ക്കളുടെ ഓട്ടത്തിന്‍റെ ഒരു ചിത്രം കൊല്ലങ്ങളായി സാമുഹ്യ മാധ്യമങ്ങളില്‍ നമ്മള്‍ കണ്ടിട്ടുണ്ടാകും. ഈ ചിത്രത്തില്‍ ഓട്ടത്തില്‍ മത്സരിക്കുന്ന നായ്‌ക്കളുടെ മത്സരിക്കാന്‍ താല്‍പര്യം കാണിക്കാത്ത ഒരു ചീറ്റയെ നമുക്ക് കാണാം. ഈ ചിത്രം പലരും ഒരു ജീവിതത്തിലെ ഒരു പാഠം പഠിപ്പിക്കാന്‍ ഉപയോഗിക്കുന്നു എന്നാല്‍ ഈ ചിത്രം യഥാര്‍ത്ഥ്യം ആണോ? ഞങ്ങള്‍ ഈ കാര്യം അറിയാന്‍ ചിത്രത്തിനെ കുറിച്ച് അന്വേഷണം നടത്തി. അന്വേഷണത്തില്‍ ഈ ചിത്രം വെറുമൊരു പരസ്യത്തിന് വേണ്ടി സൃഷ്ടിച്ച ഒരു ചിത്രമാണ് എന്ന് മനസിലായി. എന്താണ് ചിത്രത്തിന്‍റെ യഥാര്‍ത്ഥ്യം നമുക്ക് അറിയാം.
ഫെസ്ബൂക്കില്‍ പ്രചരിക്കുന്ന ഒരു പോസ്റ്റ്-

പോസ്റ്റിന്‍റെ അടികുറിപ്പില്‍ നല്‍കിയ ഒരു സാങ്കല്പികമായ ബോധയുക്തമായ കഥ ഇപ്രകാരമാണ്: “നായ്ക്കളുടെ ഓട്ട മത്സരം നടത്തുന്ന ഒരു മനുഷ്യൻ, ഒരിക്കൽ ഒരു രസത്തിനു ചീറ്റ യെ പോരാട്ടത്തിൽ ഉൾപ്പെടുത്തി
എന്നാൽ വിചിത്രമായി, ഓട്ടം തുടങ്ങിയപ്പോൾ, ചീറ്റ അതിന്റെ സ്ഥാനത്ത് നിന്ന് അനങ്ങാതെ നായ്ക്കൾ അവരുടെ എല്ലാ ശക്തിയോടെയും ഓടുന്നതും, മത്സരിക്കുന്നതും ചീറ്റ നിശബ്ദമായി നോക്കുകയായിരുന്നു
മത്സരം അവസാനിച്ചു,അതിൽ ഒരു നായ വിജയിച്ചു,വിജയിച്ച നായ ചീറ്റ യോട് ചോദിച്ചു,നീ എന്താണ് മത്സരത്തിൽ പങ്കെടുക്കാഞ്ഞത്
അതിന് ചീറ്റ മറുപടി പറഞ്ഞു
നിങ്ങളോടൊപ്പം ഓടിയാൽ ഞാൻ ജയ്ക്കും എന്ന്, എനിക്കും,നിങ്ങൾക്കും,ആ ഉടമയ്ക്കും,ഇത് കാണുന്നവർക്കും അറിയാം,അത് എനിക്ക് പ്രകൃതി നൽകിയ കഴിവാണ് ,എന്നിട്ടും ഞാൻ നിങ്ങളോടു ഒപ്പം പങ്കെടുത്താൽ ചിലപ്പോൾ സ്വയം മികച്ചതാണെന്ന് തെളിയിക്കുന്നത് അപമാനകരമാണ്. എല്ലായിടത്തും സ്വയം തെളിയിക്കേണ്ട ആവശ്യമില്ല. പരുന്ത് ഒരിക്കലും പ്രാവുകളുമായി പറക്കില്ല
നമ്മുടെ കഴിവുകൾ പ്രേകടിപ്പിക്കേണ്ട സ്ഥലത്തു മാത്രം പ്രകടിപ്പിക്കുക, അല്ലെങ്കിൽ ചിലപ്പോൾ മികച്ച ഉത്തരം മിണ്ടാതിരിക്കുക എന്നതാണ്.”
വസ്തുത അന്വേഷണം
ഞങ്ങള്‍ ഈ പോസ്റ്റില്‍ വെറും ഈ ചിത്രത്തിന്‍റെ യാഥാര്‍ത്ഥ്യമാണ് കണ്ടെത്താന്‍ ശ്രമിക്കുന്നത്. ചിത്രത്തിന്‍റെ ഒപ്പമുള്ളത് വെറും ഒരു ബോധത്തിനായിയുള്ള കഥയാണ്. ചിത്രത്തിനെ ഗൂഗിളില്‍ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തിയപ്പോള്‍ ഞങ്ങള്‍ക്ക് ആടുകളുടെ ആര്‍ക്കൈവ് വെബ്സൈറ്റ് ആയ കലോറിബസില്‍ ഈ ചിത്രം ലഭിച്ചു.

ഈ ചിത്രം ഓടി എസ് 4 ക്വാട്ട്രോയുടെ ഒരു പരസ്യത്തിനായി സൃഷ്ടിച്ച ഒരു ചിത്രമാണ്. ബി.ബി.എച്ച്. എന്ന ലണ്ടനിലെ ആട് കമ്പനിയാണ് ഈ പരസ്യം സൃഷ്ടിച്ചത് എന്നും വെബ്‌സൈറ്റില്‍ നിന്ന് മനസിലാക്കാന്‍ കഴിയുന്നു. ഈ പരസ്യത്തിന്‍റെ ശീര്‍ഷകം നഥി൦ഗ് ടു പ്രൂവ് അതായത് ഒന്നും തെളിയിക്കാനില്ല എന്നാണ്.

നായ്‌ക്കളും പട്ടികളും തമ്മിലുണ്ടായ പല മത്സരങ്ങളുടെ വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ ലഭ്യമാണ്. ഇതില്‍ ഏറ്റവും പഴയതാണ് ബ്രിട്ടനില്‍ 1930കളില്‍ റാംഫോഡ് എന്ന ട്രാക്കില്‍ നടന്ന മത്സരങ്ങള്‍.

ഈ മത്സരം സംഘടിപ്പിച്ചത് കെ.സി. ഗാന്ദര്‍ ഡോവര്‍ എന്നൊരു വ്യക്തിയായിരുന്നു. ആഫ്രിക്കയില്‍ നിന്ന് കൊണ്ട് വന്ന ചീറ്റകളെ നായകള്‍ക്കൊപ്പം മത്സരിപ്പിക്കുകയാണ് ഇദ്ദേഹം ചെയ്തിരുന്നത്.

ഈ ചിത്രത്തിനെ കുറിച്ച് ഇതിനെ മുമ്പേ Snopes.com എന്ന വസ്തുത അന്വേഷണ വെബ്സൈറ്റ് അന്വേഷണം നടത്തിയിട്ടുണ്ട്.
നിഗമനം
പോസ്റ്റില്‍ പ്രചരിക്കുന്ന ചിത്രം ഓടിയുടെ ഒരു പരസ്യത്തിനായി സൃഷ്ടിച്ചതാണ്. ഈ ചിത്രം യഥാര്‍ത്ഥ്യമല്ല എന്നാണ് അന്വേഷണത്തില്‍ നിന്ന് മനസിലാക്കാന്‍ കഴിഞ്ഞത്.

Title:നായ്ക്കളും ചീറ്റയുടെ ഓട്ടത്തിന്‍റെ ഈ ചിത്രം യഥാര്‍ത്ഥ്യമാണോ?
Fact Check By: Mukundan KResult: False
