
Image Credit: NarendraModi.in
പ്രധാനമന്ത്രി നരേന്ദ്ര മോദി പാകിസ്ഥാനില്‍ നിന്ന് രാജസ്ഥാനിലെ ബാര്‍മെറില്‍ അഭയം തേടി വന്ന പാകിസ്ഥാനി ഹിന്ദുക്കളുമായി സംസാരിക്കുന്നത്തിന്‍റെ ചിത്രം എന്ന തരത്തില്‍ ഒരു ചിത്രം സാമുഹ്യ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
പക്ഷെ ഫാക്റ്റ് ക്രെസേണ്ടോ ഈ ചിത്രത്തിനെ കുറിച്ച് അന്വേഷിച്ചപ്പോള്‍ ഈ വാദം തെറ്റാണെന്ന്‍ കണ്ടെത്തി. എന്താണ് ചിത്രത്തില്‍ കാണുന്ന സംഭവം നമുക്ക് അറിയാന്‍ ശ്രമിക്കാം.
പ്രചരണം

Screenshot: Facebook post claiming viral image is of pm Modi visiting Pak Hindu refugees.
മുകളില്‍ കാണുന്ന പോസ്റ്റില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഒരു പഴയ ചിത്രം നമുക്ക് കാണാം. 31 വയസില്‍ ബാര്‍മറിലെ ക്യാമ്പില്‍ എത്തിയ നരേന്ദ്ര മോദിയുടെ ചിത്രമാണ് ഇത് എന്ന് വാദിച്ച് അടികുറിപ്പിള്‍ എഴുതിയത് ഇങ്ങനെയാണ്:
“*പാകിസ്ഥാനിൽ നിന്ന് നാടുകടത്തപ്പെട്ട ഹിന്ദു സമൂഹത്തെ കാണാൻ നരേന്ദ്ര മോദിജി തന്റെ 31 വയസ്സിൽ **ബാർമറിലെ ക്യാമ്പിൽ എത്തിയ അപൂർവ ചിത്രമാണിത്.*
*അന്ന് അദ്ദേഹം ഗുജറാത്ത് മുഖ്യമന്ത്രിയോ രാജ്യത്തിന്റെ പ്രധാനമന്ത്രിയോ ആയിരുന്നില്ല.*
*ദുഃഖത്തിലും പ്രതിസന്ധി ഘട്ടങ്ങളിലും ആളുകൾക്ക് സാന്ത്വനം ആയി നിൽക്കുന്നത് മോദിജിയുടെ സ്വഭാവമാണ്.
അതുകൊണ്ടാണ് ഞങ്ങൾ അദ്ദേഹത്തെ പിന്തുണയ്ക്കുന്നതും ആദരിക്കുന്നതും ❣️❣️❣️🔥🔥🔥”
ഇതേ അടികുറിപ്പോടെ ഈ ചിത്രം പ്രചരിപ്പിക്കുന്ന മറ്റേ ചില പോസ്റ്റുകള്‍ നമുക്ക് താഴെ കാണാം.

Screenshot: Facebook search showing similar photos.
വസ്തുത അന്വേഷണം
ചിത്രത്തിനെ കുറിച്ച് അറിയാന്‍ ഞങ്ങള്‍ പതിവ് പോലെ ഗൂഗിള്‍ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചു. അതില്‍ നിന്ന് ലഭിച്ച ഫലങ്ങള്‍ പരിശോധിച്ചപ്പോള്‍ ഈ ചിത്രം ഞങ്ങള്‍ക്ക് പ്രധാനമന്ത്രിയുടെ വെബ്സൈറ്റ് Narendramodi.comല്‍ ലഭ്യമാണ്.

പ്രധാനമന്ത്രി മോദിയുടെ വെബ്സൈറ്റില്‍ എമര്‍ജന്‍സി കാലത്തില്‍ അദ്ദേഹത്തിനെ ആര്‍.എസ്.എസ്. സംഭാഗ് പ്രചാരകനായി നിയമിചിരുന്നപ്പോള്‍ അദ്ദേഹം ചെയ്ത കാര്യങ്ങളെ കുറിച്ച് പറയുന്ന പാരാഗ്രാഫിലാണ് ഈ ചിത്രം നല്‍കിയിരിക്കുന്നത്. നരേന്ദ്ര മോദി ഗുജറാത്തിലെ ഒരു ഗ്രാമത്തില്‍ പ്രചരണം ചെയ്യുന്നതിന്‍റെ ചിത്രമാണിത് എന്ന് വെബ്സൈറ്റ് അറിയിക്കുന്നു.
2014ല്‍ തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പാകിസ്ഥാനില്‍ നിന്ന് രാജസ്ഥാനിലെ ബാര്‍മേരില്‍ വന്ന ഹിന്ദുക്കള്‍ക്ക് അവരുടെ അധികാരം നല്‍കും എന്ന് വാഗ്ദാനം ചെയ്തിരുന്നു.

പ്രധാനമന്ത്രിക്ക് 31 വയസ് ആയത് 1981ലാണ്. ആ സമയത്ത് അദ്ദേഹം ഡല്‍ഹിയില്‍ RSSന് വേണ്ടി പ്രചരണം ചെയ്യുന്നതായിരുന്നു. അദ്ദേഹം ഗുജറാത്തില്‍ തിരിച്ച് വന്നത് 1985ലാണ്. ഇതിന്‍റെ ഇടയില്‍ അദ്ദേഹം രാജസ്ഥാനില്‍ ഹിന്ദു അഭയാര്‍ഥികളെ സന്ദര്‍ശിച്ചതിനെ കുറിച്ച് എവിടെയും കണ്ടെത്തിയില്ല. ഈ ചിത്രം എവിടെതെതാണ് എപ്പോഴത്തെതാണ് എന്ന് കണ്ടെത്താന്‍ സാധിച്ചില്ല. പക്ഷെ ഈ ചിത്രം രാജസ്ഥാനിലെ ബാര്‍മറില്‍ എടുത്തതാണ് എന്നതിനെ കുറിച്ച് യാതൊരു തെളിവും അന്വേഷണത്തില്‍ കണ്ടെത്തിയിട്ടില്ല. ഈ ചിത്രത്തിനെ കുറിച്ച് കൂടുതല്‍ വിവരം ലഭിച്ചാല്‍ ഈ ലേഖനത്തില്‍ ചേര്‍ക്കുന്നതാണ്.
നിഗമനം
ഈ ചിത്രം പ്രധാനമന്ത്രി ബാര്‍മരില്‍ പാകിസ്ഥാനില്‍ നിന്ന് വന്ന ഹിന്ദു അഭയാര്‍ഥികളെ സന്ദര്‍ശിക്കുന്നതിന്‍റെതാണ് എന്നതിനെ കുറിച്ച് യാതൊരു തെളിവ് ലഭിച്ചില്ല. ഈ ചിത്രം ഗുജറാത്തിലെതാണ് എന്ന് നരേന്ദ്ര മോദി വെബ്സൈറ്റില്‍ നല്‍കിയ വിവരത്തില്‍ നിന്ന് മനസിലാകുന്നു.

Title:ഈ ചിത്രം പ്രധാനമന്ത്രി മോദി പാകിസ്ഥാനില്‍ നിന്ന് വന്ന ഹിന്ദു അഭയാര്‍ത്ഥികളുമായി രാജസ്ഥാനില്‍ കൂടികാഴ്ച നടത്തുന്നത്തിന്‍റെതല്ല…
Fact Check By: Mukundan KResult: False
