
ഇസ്രായേൽ-പലസ്തീൻ യുദ്ധം ഇരുകൂട്ടര്‍ക്കും നാശ നഷ്ടങ്ങള്‍ മാത്രം നല്‍കി തുടര്‍ന്നുകൊണ്ടേയിരിക്കുന്നു. അവിടെ നിന്നുമുള്ള വാര്‍ത്തകളും ചിത്രങ്ങളും മനസ്സാക്ഷി മരവിപ്പിക്കുന്നവയാണ്. ഇതിനിടയിൽ സാമൂഹ്യ മാധ്യമങ്ങളില്‍ തെറ്റിദ്ധരിപ്പിക്കുന്ന ചിത്രങ്ങളും വാര്‍ത്തകളുമുണ്ട്. അത്തരത്തിലൊരു വീഡിയോ ആണ് നമ്മളിവിടെ പരിശോധിക്കുന്നത്.
പ്രചരണം
കൂട്ടിൽ പൂട്ടിയിട്ടിരിക്കുന്ന നിരവധി പിഞ്ചു കുട്ടികളുടെ വീഡിയോകളും ഫോട്ടോകളുമാണ് പ്രചരിക്കുന്നത്. ഏഴെട്ട് പിഞ്ചു കുഞ്ഞുങ്ങളെ പട്ടിക്കൂട് പോലുള്ള കൂട്ടില്‍ അടച്ചിരിക്കുന്നത് കാണാം. പശ്ചാത്തലത്തില്‍ ക്രൂരമായി ചിരിക്കുന്ന ശബ്ദം കേള്‍ക്കുന്നുണ്ട്. ഇസ്രയേലില്‍ നിന്നും ഹമാസ് തട്ടിക്കൊണ്ടുപോയ കുട്ടികളാണിത് എന്നു സൂചിപ്പിച്ച് ഓണമുള്ള അടിക്കുറിപ്പ് ഇങ്ങനെ: “ഇസ്രായേലിൽ നിന്ന് തട്ടിക്കൊണ്ടുപോയ കുട്ടികളെ കൂടുകളിൽ തടവിലാക്കിയ ഘോഷയാത്ര നടന്നു.
എല്ലാ അംഗങ്ങളും കഴിയുന്നത്ര ഷെയർ ചെയ്യുക
ഈ വീഡിയോ മുഴുവൻ അന്താരാഷ്ട്ര മാധ്യമങ്ങളിലും യുഎന്നിലും എത്തണം.”
എന്നാല്‍ ഈ വീഡിയോ പഴയതാണെന്നും നിലവിലെ യുദ്ധ സാഹചര്യങ്ങളുമായി ദൃശ്യങ്ങള്‍ക്ക് യാതൊരു ബന്ധവുമില്ലെന്നും അന്വേഷണത്തില്‍ ഞങ്ങള്‍ കണ്ടെത്തി
വസ്തുതാ പരിശോധന
ഈ വീഡിയോയുടെ ആദ്യം പോസ്റ്റ് ചെയ്തത് 2020 ജനുവരിയിൽ യുട്യൂബിലാണ്. എന്നാൽ വീഡിയോ ഇപ്പോൾ നീക്കം ചെയ്‌തതിനാൽ, റിപ്പോർട്ട് ചെയ്യുന്നത് ഇതേ വീഡിയോയാണോ എന്ന് വ്യക്തമല്ല. എന്നാൽ ഇവിടെയും തലക്കെട്ട് “കൂട്ടിൽ കുടുങ്ങിയ പാലസ്തീനിയൻ കുട്ടികൾ”, കൂടുതൽ വിശദീകരണമെന്ന നിലയിൽ, “ഇസ്രായേൽ സൈന്യം ഫലസ്തീൻ കുട്ടികളെ തട്ടിക്കൊണ്ടുപോയി കൂട്ടിൽ അടക്കുന്നു…” എന്ന വിവരണത്തോടെ സ്നോപെസ് വെബ്സൈറ്റ് ലേഖനം കൊടുത്തിരിക്കുന്നു.
മറ്റ് ചില സോഷ്യൽ മീഡിയ പോസ്റ്റുകളിൽ സൂചിപ്പിക്കുന്നത്, ഈ കുട്ടികൾ 2015 ലെ സിറിയൻ സംഘർഷത്തിൽ പെട്ട സിറിയൻ കുട്ടികളാണ് എന്നാണ്.
അതേ സമയം, “ഇതൊരു പഴയ വീഡിയോ ആണെന്നും ഒരു പിതാവ് തന്‍റെ കുട്ടികളെ കോഴിക്കൂടിനുള്ളിൽ കളിക്കുന്നത് കണ്ടെത്തിയപ്പോള്‍ തമാശക്കായി വീഡിയോ ചിത്രീകരിക്കാന്‍ അവരെ കൂടിനുള്ളിൽ പൂട്ടിയിട്ടപ്പോഴുള്ള ദൃശ്യങ്ങളാണെന്നും വിവരിച്ച് മറ്റൊരാൾ പോസ്റ്റ് ചെയ്തു.
എന്നിരുന്നാലും, സമാനമായ ഒരു യുട്യൂബ് പ്രാങ്ക് വീഡിയോ ഇവിടെയുണ്ട്. ഈ വീഡിയോ തെറ്റാണെന്നും ഇവിടെ കാണിച്ചിരിക്കുന്ന കുട്ടികൾ ഇസ്രയേലി കുട്ടികളല്ലെന്നും യുദ്ധത്തിന് മുമ്പാണ് വീഡിയോ പുറത്തുവിട്ടതെന്നും എക്‌സ് ഹാന്‍റില്‍ ഫേക്ക് റിപ്പോർട്ടർ എന്ന പേജ് അവകാശപ്പെടുന്നു.
ഇസ്രായേൽ ശിശുക്കളുടെയും കുട്ടികളുടെയും 40 ഓളം മൃതദേഹങ്ങൾ ഇസ്രായേൽ സൈന്യം കണ്ടെത്തിയെന്ന് സ്ഥിരീകരണം ഇല്ലാത്ത വാർത്തകൾ വരുന്നുണ്ട്.
നിഗമനം
പോസ്റ്റിലെ പ്രചരണം തെറ്റിദ്ധരിപ്പിക്കുന്നതാണ്. ഈ വീഡിയോ ഇസ്രയേല്‍-ഹമാസ് സമീപകാലത്തെ യുദ്ധവുമായി പ്രത്യക്ഷത്തിൽ ബന്ധമില്ലാത്തതാണ്.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.
വ്യാജ വാര്‍ത്തയ്ക്കെതിരെയുള്ള പോരാട്ടത്തില്‍ ഞങ്ങളോടൊപ്പം ചേരൂ:
Facebook | Twitter | Instagram | WhatsApp (9049053770)

Title:ഇസ്രായേൽ കുട്ടികളെ കൂട്ടിൽ അടച്ചിരിക്കുന്ന ഹമാസ്… പ്രചരിക്കുന്നത് പഴയ വീഡിയോ…
Written By: Vasuki SResult: MISLEADING
