അഗ്നിശമന സേന ഉദ്യോഗസ്ഥര്‍ ഉപയോഗിക്കുന്നത് ലേഡീസ് ഹാന്‍ഡ് ബാഗല്ല, കൊളാപ്‌സിബിള്‍ ബക്കറ്റാണ്… 

Misleading അന്തര്‍ദേശീയം | International

അമേരിക്കയിലെ കാലിഫോര്‍ണിയയില്‍ അപ്രതീക്ഷിതമായി ഉണ്ടായ  കാട്ടുതീ ഇതുവരെ നിയന്ത്രണ വിധേയമായിട്ടില്ല. കാട്ടുതീ അണയ്ക്കാന്‍  ലേഡീസ് ബാഗില്‍ രക്ഷാപ്രവര്‍ത്തകര്‍ വെള്ളം കോരി ഒഴിക്കുന്നു എന്നവകാശപ്പെട്ട് ഒരു പ്രചരണം സാമൂഹ്യ മാധ്യമങ്ങളില്‍ നടക്കുന്നുണ്ട്.

പ്രചരണം 

കത്തിപ്പടരുന്ന തീയിലേയ്ക്ക് സുരക്ഷാ പ്രവര്‍ത്തകര്‍ ലേഡീസ് ബാഗ് പോലുള്ള വസ്തുക്കളില്‍ വെള്ളം നിറച്ച് ഒഴിക്കുന്നദൃശ്യങ്ങളാണ് കാണുന്നത്. ഒപ്പമുള്ള ഇംഗ്ലിഷ് വിവരണത്തില്‍ നിന്നും ഇത് ലേഡീസ് ബാഗുകളാണെന്നും തീയണയ്ക്കാന്‍ ഉപയോഗിക്കുകയാണെന്നും പറയുന്നു. അമേരിക്ക പോലുള്ള വികസിത രാജ്യങ്ങള്‍ക്കു പോലും ആവശ്യ ഘട്ടങ്ങളില്‍ ഇത്തരം അപരിഷ്കൃത സംവിധാനങ്ങളെ ആശ്രയിക്കും എന്നു സൂചിപ്പിച്ച് ഒപ്പമുള്ള വിവരണം ഇങ്ങനെ: “ലോകത്തേ ഏറ്റവും വികസിത രാജ്യം അമേരിക്ക. അത് മാത്രമല്ല ശാസ്ത്ര സാങ്കേതിക രംഗത്തെ മുടി ചൂടാമന്നൻ എന്ന് സ്വയം വിശേഷിപ്പിക്കുകയും അതിൻ്റെ ഹുങ്കിൻ്റ മൂർച്ചയിൽ ലോകത്ത് തങ്ങളുടെ വാർപ്പ് മാതൃകകൾ അടിച്ചേൽപ്പിക്കുകയും ചെയ്ത് അധികാരം സ്ഥാപിച്ച അമേരിക.

അമേരിക്കയുടെ ശാസ്ത്ര സാങ്കേതിക കേന്ദ്രമായ കാലിഫോർണിയ സംസ്ഥാനത്തിലെ ലോസ് ഏഞ്ചൽസിലെ അഗ്നിശമന സേനാംഗങ്ങൾ സ്ത്രീകളുടെ ഹാൻഡ്ബാഗുകൾ ഉപയോഗിച്ച് തീ അണയ്ക്കാൻ ശ്രമിക്കുന്നു.

ഇതേതെങ്കിലും ഹൂഗോ ഷവേസ് ഭരിച്ച ക്യുബയിലോ , ആഫ്രിക്കയിലെ നഗരങ്ങളിലോ, കോയമാർ ഭരിക്കുന്ന ഏതെങ്കിലും മുനിസിപ്പാലിറ്റിയോ, മോദിയുടെ നാട്ടിലോ ആയിരുന്നെങ്കിൽ !

ലോക മാധ്യമ തമ്പ്രാക്കളിൽ പലരും അറ്റാക്ക് വന്ന് മരിച്ച് വീണേനെ !

അമേരിക്കയിലെ നമ്മുടെ സാഹാദരങ്ങൾക്ക് പ്രാർത്ഥനകൾ”

FB postarchived link

എന്നാല്‍ പ്രചരണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും സുരക്ഷാ പ്രവര്‍ത്തകരുടെ കൈവശമുള്ളത് വെള്ളം ശേഖരിക്കുന്ന കാന്‍വാസ് ബാഗ് ആണെന്നും അന്വേഷണത്തില്‍ ഞങ്ങള്‍ കണ്ടെത്തി,

വസ്തുത ഇതാണ് 

വൈറല്‍ ക്ലിപ്പില്‍ കാണുന്ന ബാഗുകള്‍ collapsible buckets എന്നാണ് അറിയപ്പെടുന്നത്. സാധാരണ ബക്കറ്റുകള്‍ പോലെ ഇവയ്ക്ക് ഹാന്‍റിലുണ്ട് വളരെ ഫ്‌ളെക്‌സിബിള്‍ ആയ പദാര്‍ഥം കൊണ്ടാണ് ഇവ നിര്‍മ്മിച്ചിരിക്കുന്നത്.  അതിനാല്‍ ലേഡീസ് ഹാന്‍ഡ് ബാഗാണ് ഇതെന്ന് തെറ്റിദ്ധാരണ ഉണ്ടായതാകാം എന്ന് LAFD അധികൃതര്‍ വ്യക്തമാക്കിയിട്ടുള്ളത്. റോയിട്ടേഴ്‌സും സമാനമായ റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. 

ലഭ്യമായ വിവരങ്ങളില്‍ നിന്ന് വീഡിയോയില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ തീ അണയ്ക്കാന്‍ ഉപയോഗിക്കുന്നത് ലേഡീസ് ഹാന്‍ഡ് ബാഗ് അല്ലെന്നും കൊളാപ്‌സിബിള്‍ ബക്കറ്റ് എന്നറിയപ്പെടുന്ന കാന്‍വാസ് ബാഗുകളാണെന്നും വ്യക്തമായി. തുടര്‍ന്ന് ഞങ്ങള്‍ വീഡിയോ കീ ഫ്രെയിമുകളുടെ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി നോക്കിയപ്പോള്‍ ഇതേ വീഡിയോയുടെ ദൈര്‍ഘ്യമുള്ള പതിപ്പ് പ്രസിദ്ധീകരിച്ച യുട്യൂബ് ചാനല്‍ ലഭിച്ചു. 

ഒപ്പമുള്ള വിവരണം ഇങ്ങനെ: “പസഫിക് പാലിസേഡ്‌സ്, കാലിഫോർണിയ (സിഎൻഎസ്) – ചൊവ്വാഴ്ച പസഫിക് പാലിസേഡ്‌സിൽ വീശിയടിച്ച ശക്തമായ കാറ്റിനെത്തുടർന്നുണ്ടായ കാട്ടുതീ, വീടുകൾക്ക് നാശനഷ്ടമുണ്ടാക്കി, ആയിരക്കണക്കിന് ആളുകളെ ഒഴിപ്പിച്ചു.  13,200 ലധികം കെട്ടിടങ്ങൾ നശിച്ചു. ആർക്കും പരിക്കില്ല.

പിഡ്ര മൊറാഡയ്ക്കും മോണ്ടെ ഹെർമോസോ ഡ്രൈവുകൾക്കും സമീപം രാവിലെ 10:30 ഓടെ റിപ്പോർട്ട് ചെയ്ത തീ, ഉച്ചകഴിഞ്ഞ് മധ്യത്തോടെ 1,262 ഏക്കറായി വേഗത്തിൽ വളർന്നു, നിയന്ത്രണാതീതമായി. 

വലിയ മൃഗങ്ങൾക്കായി വെസ്റ്റ്‌വുഡ് റിക്രിയേഷൻ സെന്‍ററിലും പിയേഴ്‌സ് കോളേജിലും ദുരിതാശ്വാസ കേന്ദ്രങ്ങൾ തുറന്നു, ചെറിയ മൃഗങ്ങളെ അഗൗറ മൃഗസംരക്ഷണ കേന്ദ്രത്തിലേക്ക് അയച്ചു. എയർ ടാങ്കറുകളും വെള്ളം ഒഴിപ്പിക്കുന്ന ഹെലികോപ്റ്ററുകളും അഗ്നിശമന സേനാംഗങ്ങളുമായി ചേർന്നു, തീ അണയ്ക്കാൻ പോരാടിയെങ്കിലും ശക്തമായ കാറ്റ് നിയന്ത്രണത്തിന് തടസ്സമായി. സ്വത്ത് സംരക്ഷിക്കുന്നതിനായി ജലസംഭരണവും ജലസേചനവും വിന്യസിച്ചു.

തീപിടുത്തത്തിന്റെ കാരണം അന്വേഷണത്തിലാണ്” 

അതായത് ദൃശ്യങ്ങള്‍ കാലിഫോര്‍ണിയയില്‍ ഇപ്പോഴുണ്ടായ തീ പിടുത്തത്തില്‍ നിന്നുതന്നെയാണ് എന്നു വ്യക്തമാണ്. 

ലോസ് ആഞ്ചലസ് ഫയര്‍ ഡിപ്പാര്‍ട്ട്‌മെന്‍റ് അധികൃതരുടെ പ്രതികരണം ഉള്‍പ്പെടുത്തിയുള്ള റിപ്പോര്‍ട്ട് ലഭ്യമാണ്. റിപ്പോര്‍ട്ട് പ്രകാരം അഗ്നിശമന സേന ഉദ്യോഗസ്ഥര്‍ ഉപയോഗിച്ചത് സ്ത്രീകളുടേത് പോലുള്ള ഹാന്‍ഡ് ബാഗല്ല. ചെറിയ തോതിലുള്ള തീപിടുത്തത്തിന്‍റെ അടിയന്തിര സാഹചര്യങ്ങളില്‍ ഉപയോഗിക്കാറുള്ള കാന്‍വാസ് ബാഗുകളാണിത്. കൂടുതല്‍ തിരഞ്ഞപ്പോള്‍ ലഭിച്ച റിപ്പോര്‍ട്ട് പ്രകാരം LAFD ഉദ്യോഗസ്ഥർ വീഡിയോകളിൽ കാണുന്ന ബാഗുകൾ യഥാർത്ഥത്തിൽ “കാൻവാസ് ബാഗുകൾ” ആണെന്ന് മാധ്യമങ്ങളോട് വ്യക്തമാക്കി. ചെറിയ മാലിന്യ തീപിടുത്തം നേരിടുമ്പോൾ വിവിധ ജോലികൾക്കായി അഗ്നിശമന സേനാംഗങ്ങൾ എഞ്ചിനുകളിൽ കൊണ്ടുവരുന്ന ബാഗുകളാണിവ. “മുഴുവൻ ഹോസും പുറത്തെടുക്കുന്നതിനേക്കാൾ വേഗത്തിൽ വെള്ളം നിറച്ച് തീ കെടുത്തുന്നത് എളുപ്പമാണ്. ഫയർ ഹോസുകളും ഹൈഡ്രന്‍റുകളും ബന്ധിപ്പിക്കാൻ സമയമെടുക്കും, തീ വളരെ വേഗത്തിൽ പടരുന്നതിനാൽ അവ വേഗത്തിൽ പ്രവർത്തിക്കണം. സമയമാണ് എല്ലാം,” അഗ്നിശമന വകുപ്പ് വിശദമാക്കി.

പസഫിക് പാലിസേഡ്സിനെ കാട്ടുതീ നശിപ്പിച്ചിട്ട് ഏകദേശം ഒരു ആഴ്ചയായി, ഈറ്റൺ, സൺസെറ്റ്, ഹർസ്റ്റ്, ലിഡിയ, ഹോളിവുഡ് ഹിൽസ്, മറ്റ് പ്രദേശങ്ങൾ എന്നിവിടങ്ങളിൽ കൂടുതൽ നാശം വിതച്ചു.

നിഗമനം 

ലോസ് ആഞ്ചലസില്‍ ഉണ്ടായ തീപിടിത്തം നിയന്ത്രിക്കാന്‍ അഗ്നിശമന സേനാംഗങ്ങള്‍ ലേഡീസ് ഹാന്‍ഡ് ബാഗ് ഉപയോഗിച്ച് വെള്ളം തളിക്കുന്നു എന്ന് പ്രചരിപ്പിക്കുന്നത് തീ അണയ്ക്കാന്‍ ഉപയോഗിക്കുന്ന കൊളാപ്‌സിബിള്‍ ബക്കറ്റ് എന്നറിയപ്പെടുന്ന കാന്‍വാസ് ബാഗുകളാണ്. ഫ്ലെക്സിബിള്‍ പദാര്‍ഥം കൊണ്ട് നിര്‍മ്മിച്ചവയായതിനാല്‍ ലേഡീസ് ഹാന്‍ഡ് ബാഗ് ആണിതെന്ന് തെറ്റിദ്ധാരണ ഉണ്ടായതാകാം. 

ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.

വ്യാജ വാര്‍ത്തയ്ക്കെതിരെയുള്ള പോരാട്ടത്തില്‍ ഞങ്ങളോടൊപ്പം ചേരൂ:

Facebook | Twitter | Instagram | WhatsApp (9049053770)

Avatar

Title:അഗ്നിശമന സേന ഉദ്യോഗസ്ഥര്‍ ഉപയോഗിക്കുന്നത് ലേഡീസ് ഹാന്‍ഡ് ബാഗല്ല, കൊളാപ്‌സിബിള്‍ ബക്കറ്റാണ്…

Written By: Vasuki S  

Result: Misleading