
മലകളും കാടുകളുമുള്ള ദുര്‍ഘടമായ അതിർത്തി പ്രദേശത്ത് ഒരു സൈനികന്‍ വിശ്രമിക്കുന്ന ഒരു ഫോട്ടോ സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്നുണ്ട് ഇന്ത്യൻ സൈനികനാണ് ചിത്രത്തിലുള്ളത് എന്നാണ് അവകാശപ്പെടുന്നത്.
പ്രചരണം
ചിത്രത്തിലുള്ള സൈനികന്‍ ഒരു മൺ ഗുഹയ്ക്കുള്ളിൽ ജോലിക്കിടെ അല്‍പനേരം മയങ്ങുന്നത് ശരീരത്തില്‍ ആയുധങ്ങള്‍ ചേര്‍ത്തുവെച്ചുകെട്ടിയാണ്. ഇത് ഇന്ത്യക്ക് വേണ്ടി അതിര്‍ത്തിയില്‍ കാവല്‍ നില്‍ക്കുന്ന സൈനികനാണ് എന്ന് സൂചിപ്പിച്ച് ഒപ്പമുള്ള വിവരണം ഇങ്ങനെ: “ഏതൊരു ഭാരതിയനും ഇത് കണ്ടാൽ അപ്പോ ലൈക്ക് അടിക്കും”
എന്നാല്‍ ഇത് ഇന്ത്യന്‍ സൈനികന്‍റെ ചിത്രമല്ലെന്നും ഇറാഖി സൈനികന്‍റെതാണെന്നും അന്വേഷണത്തില്‍ ഞങ്ങള്‍ കണ്ടെത്തി.
വസ്തുത ഇതാണ്
സൈനികർ അതിര്‍ത്തിയില്‍ വെല്ലുവിളികള്‍ നേരിടാന്‍ സദാസന്നദ്ധമായി നില്‍ക്കുന്നതിനാലാണ് ആളുകൾക്ക് സമാധാനമായി ഉറങ്ങാൻ കഴിയുന്നതെന്ന് പ്രകീര്‍ത്തിച്ചു കൊണ്ട് നിരവധി പോസ്റ്റുകൾ ഇടയ്ക്കിടെ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കാറുണ്ട്. പലതും തെറ്റിദ്ധരിപ്പിക്കുന്ന പ്രചരണമാണെന്ന് അന്വേഷണത്തില്‍ ഞങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്.
ചിത്രത്തിലുള്ള വ്യക്തിക്ക് താടിയുണ്ട്. അതിനാല്‍ ഇന്ത്യക്കാരനാകാന്‍ സാധ്യത കുറവാണ്. ഇന്ത്യൻ സൈനികനാണോ ചിത്രത്തിലുള്ളത് എന്നറിയാനായി എന്ന് ഞങ്ങൾ റിവേഴ്‌സ് ഇമേജ് അന്വേഷണം നടത്തി നോക്കി. ചിത്രം നിരവധി വർഷങ്ങളായി സോഷ്യൽ മീഡിയ പേജുകളിൽ നിരവധി ആളുകൾ പങ്കിട്ടിരുന്നുവെന്ന് കണ്ടെത്തി. ഇത് ഒരു ഇന്ത്യൻ സൈനികൻ ആണെന്ന് ചിലതില്‍ പരാമർശിക്കുന്നു.
തുടര്‍ന്ന് തിരഞ്ഞപ്പോള്‍ ഇത് ഇറാഖി സൈനികനാണെന്ന് പരാമർശിക്കുന്ന ചില പോസ്റ്റുകൾ കണ്ടെത്തി. 2015 ൽ ഇറാഖി മാധ്യമങ്ങളിൽ പ്രസിദ്ധീകരിച്ച വാർത്തകളും ഞങ്ങൾ കണ്ടെത്തി.
ഇറാഖി മാധ്യമമായ jamnews.com 2015 ജനുവരി 31-ന് ഈ ചിത്രങ്ങൾ പോസ്റ്റ് ചെയ്തതായി കണ്ടെത്തി. ISIS ഭീകര സംഘടനയ്‌ക്കെതിരെ പോരാടുന്ന ഇറാഖി സുരക്ഷാ സേന താമസിക്കാൻ ഇടമില്ലാത്ത സ്ഥലങ്ങളിൽ ഉറങ്ങുകയും വിശ്രമിക്കുകയും ചെയ്യുന്ന ദൃശ്യങ്ങളാണ് ഇതെന്ന് റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു. സൈനികരുടെ മറ്റ് ചില ചിത്രങ്ങളും അതില്‍ കാണാം.
ഈ ചിത്രങ്ങൾ പരിശോധിച്ചപ്പോൾ, ഒരു സൈനികന്‍റെ കൈയിൽ ദേശീയ പതാകയുടെ ഒരു ചെറിയ ഭാഗം ഞങ്ങൾക്ക് കാണാൻ കഴിഞ്ഞു ഇറാഖിന്‍റെ ദേശീയ പതാകയുമായി ഞങ്ങൾ താരതമ്യം ചെയ്തപ്പോള്‍ രണ്ടും ഒരുപോലെയായിരുന്നു.
ഈ സൈനികൻ ഇറാഖിൽ നിന്നുള്ളയാളാണെന്ന് സ്ഥിരീകരിക്കാം.
നിഗമനം
ദുര്‍ഘടമായ സാഹചര്യങ്ങളില്‍ അതിർത്തി കാക്കുന്ന ഇന്ത്യൻ സൈനികന്‍റെ ചിത്രം ഫോട്ടോ എന്ന രീതിയിൽ പ്രചരിക്കുന്ന ചിത്രം ഇറാഖി സൈനികന്‍റെതാണ്. ഇന്ത്യയുമായി ചിത്രത്തിന് യാതൊരു ബന്ധവുമില്ല.
ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.
വ്യാജ വാര്‍ത്തയ്ക്കെതിരെയുള്ള പോരാട്ടത്തില്‍ ഞങ്ങളോടൊപ്പം ചേരൂ:
Facebook | Twitter | Instagram | WhatsApp (9049053770)

Title:‘ദുര്‍ഘട അതിര്‍ത്തിയില്‍ രാജ്യം കാക്കുന്ന ഇന്ത്യന്‍ സൈനികന്‍’- പ്രചരിക്കുന്നത് ഇറാഖി സൈനികന്‍റെ ചിത്രം…
Written By: Vasuki SResult: False
