കര്‍ണ്ണാടകയല്ല, കേരളമാണ് വോള്‍വോ 9600 SLX സീരീസ് ആദ്യമായി സ്വന്തമാക്കിയ സംസ്ഥാനം…

Misleading രാഷ്ട്രീയം സാമൂഹികം

കെഎസ്ആര്‍ടിസി കേരളപ്പിറവിക്ക് മലയാളികള്‍ക്ക് സമ്മാനിക്കാന്‍  വാങ്ങിയ പ്രീമിയം വോള്‍വോ ബസ്സുകകള്‍ നിരത്തില്‍ ഓടിതുടങ്ങി.  വോള്‍വോയുടെ ഏറ്റവും പുതിയ 9600 SLX ബസ്സുകള്‍ ഇന്ത്യയില്‍ ആദ്യമായി വാങ്ങുന്നത് കേരളമാണെന്ന് ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാര്‍ ഫേസ്ബുക്കിലെ കുറിപ്പില്‍ പറഞ്ഞിരുന്നു. എന്നാല്‍ മന്ത്രിയുടെ അവകാശവാദം തെറ്റാണെന്നും കര്‍ണാടക നേരത്തെ ഈ മോഡല്‍ ബസ്സുകള്‍ വാങ്ങിയിട്ടുണ്ടെന്നും അവകാശപ്പെട്ട് കോണ്‍ഗ്രസ് നേതാവ് ജ്യോതികുമാര്‍ ചാമക്കാല ഒരു ചിത്രം പങ്കുവച്ചിട്ടുണ്ട്.

പ്രചരണം 

ഈ മോഡല്‍ ബസ്സ്  ഇന്ത്യയില്‍ ആദ്യമായി വാങ്ങുന്നത് കേരളമാണ് എന്ന വാദം തെറ്റാണ് എന്നാണ് ചിത്രം പോസ്റ്റ്‌ ചെയ്തുകൊണ്ട് ചാമക്കാല പറയുന്നത്. ഇത് സൂചിപ്പിച്ച് ഒപ്പമുള്ള വിവരണം ഇങ്ങനെ: “ഇതെന്തൊരു തള്ളാണ് മന്ത്രി ഏമാനേ……

താങ്കളുടെ ഫേസ് ബുക്ക് പേജിൽ (ലിങ്ക് : https://www.facebook.com/share/1ARHTnVbqM/ ) കഴിഞ്ഞ ദിവസം ഒരു പോസ്റ്റ് കാണാനിടയായി.
പോസ്റ്റിൻ്റെ ലിങ്ക് : https://www.facebook.com/share/p/1GQqwd2fsH/

ഇതിൽ പറയുന്നത്….
“ഇന്ത്യയിൽ ആദ്യമായി VOLVO 9600SLX സ്വന്തമാക്കി നമ്മടെ സ്വന്തം KERALA STATE RTC” എന്നാണ്.

എന്താണ് വസ്തുത ?

1. വോൾവോയുടെ 9600 സീരിസ് മൾട്ടി ആക്സിൽ ബസ്സുകൾ ഇന്ത്യൻ നിരത്തിൽ ഇറങ്ങുന്നത് 2022 ആഗസ്ത് മൂന്നിനാണ്.

2. ഈ സീരിസിൽ രണ്ടുതരം ബസ്സുകളാണ് ഉള്ളത്

(i) SLX – സ്ലീപ്പർ കോച്ചുകളും(15 mtr)

(ii) L – സീറ്റർ(13.5 mtr) കോച്ചുകളും.

3. ഇന്ത്യയിൽ ആദ്യമായി ഒരു സംസ്ഥാന RTC, വോൾവോ 9600 SLX മൾട്ടി ആക്സിൽ ബസ് സ്വന്തമാക്കുന്നത് കർണ്ണാടക RTC ആണ്.

4. 2023 ഫെബ്രുവരി 21 ന് 20 ബസ്സുകൾ നിരത്തിലിറക്കിയാണ് ഉത്ഘാടനം നടന്നത്.

5. ഇനിയും സംശയമുണ്ടെങ്കിൽ ഒരു ബസ്സിൻ്റെ രജിസ്റ്റർ നമ്പരും തരാം…. KA 57 F 5384 പരിശോധിക്കൂ…

6. പോരെങ്കിൽ 2023 ഫെബ്രുവരി 25ന് യൂട്യൂബിൽ പോസ്റ്റ് ചെയ്ത ഈ ബസ്സുകളുടെ റിവ്യൂവിൻ്റെ ലിങ്ക് : https://youtu.be/0UhkOecQFFA?si=OqKUcKbdBrpGS-L0 ബോധ്യമായോ ?

7. തീർന്നില്ല, വോൾവോ കമ്പനിയുടെ 2024 ജനുവരി 29 ൻ്റെ പത്രക്കുറിപ്പ് പ്രകാരം ഒഡീഷ സർക്കാർ വോൾവോ 9600 SLX മൾട്ടി ആക്സിൽ ബസ്സുകൾ ഒന്നും രണ്ടുമല്ല 122 എണ്ണത്തിനാണ് ഓർഡർ നൽകിയത്.

8. 2024 ഡിസംബർ 15ന് ഗുജറാത്ത് സർക്കാർ 10 വോൾവോ ബസുകൾ നിരത്തിലിറക്കി. അവ L കാറ്റഗറിയിൽ പെട്ടതായിരുന്നു എന്നു മാത്രം.

9. പശ്ചിമ ബംഗാൾ ഉൾപ്പെടെ ഇത്തരത്തിൽ വോൾവോ ബസുകൾ വാങ്ങിയിട്ടുണ്ട്.

10. മാത്രമല്ല വോൾവോയുടെ തന്നെ 2020 ആഗസ്റ്റ് 08 ൻ്റെ പത്രക്കുറിപ്പ് പ്രകാരം അന്ന് മാർക്കറ്റിൽ ലഭ്യമായ മുന്തിയ ഇനം 8 വോൾവോ സ്ലീപ്പർ ബസ്സുകൾക്ക് KSRTC ഓർഡർ നൽകിയിരുന്നു.

ഇനി പറയൂ അങ്ങുന്നേ, തള്ള് തുടരുകയല്ലെ…. ? “

FB postarchived link

എന്നാല്‍ തെറ്റിദ്ധരിപ്പിക്കുന്ന പ്രചാരണമാണ് ഇതെന്നും ഈ ശ്രേണിയിലെ ഏറ്റവും പുതിയ മോഡലായ 9600 SLX വാങ്ങുന്ന ആദ്യ സംസ്ഥാനം കേരളം തന്നെയാണെന്നും അന്വേഷണത്തില്‍ ഞങ്ങള്‍ കണ്ടെത്തി. 

വസ്തുത ഇങ്ങനെ 

മന്ത്രി ഗണേഷ് കുമാര്‍ പങ്കുവെച്ചിരിക്കുന്ന കുറിപ്പില്‍ വ്യക്തമായി പറയുന്നത് Volvo 9600 SLX ആണ് കേരളം വാങ്ങുന്ന മോഡല്‍ എന്നാണ്. 

വോള്‍വോയുടെ വെബ്സൈറ്റില്‍ തന്നെ നല്‍കിയ വിവരമനുസരിച്ച് വോള്‍വോ 9600 ശ്രേണിയിലെ സ്ലീപ്പര്‍ ബസ്സുകളാണ് 2023 ഫെബ്രുവരിയില്‍ കര്‍ണാടക വാങ്ങിയത്. ജ്യോതികുമാര്‍ പങ്കുവെച്ച അതേ ബസ്സിന്‍റെ  ചിത്രം റിപ്പോര്‍ട്ടില്‍ കാണാം.

എന്നാല്‍ ഇതില്‍ വോള്‍വോ 9600 മോഡല്‍ എന്ന് മാത്രമാണ് പറയുന്നത്, SLX എന്ന സീരീസല്ല. ഈ ശ്രേണിയിലെ ഏറ്റവും പുതിയ മോഡലാണ് 9600 SLX. പുതിയ മോഡല്‍ പുറത്തിക്കിയിരിക്കുന്നത് 2025 സെപ്തംബറിലാണ്. ഇതിന് ശേഷം നിരവധി സ്വകാര്യ ടൂര്‍ ഓപ്പറേറ്റര്‍മാര്‍ ഈ വാഹനം സ്വന്തമാക്കിയതിന്‍റെ വിവരങ്ങളും വോള്‍വോ ഇന്ത്യയുടെ സമൂഹമാധ്യമ പേജുകളിലുണ്ട്. 

കര്‍ണാടക 2023 ല്‍ വാങ്ങിയ ബസ്സിന്‍റെ ശ്രേണി VOLVO 9600യുടെ  ഏറ്റവും പുതിയ പതിപ്പായ 9600 SLX മോഡലാണ് കേരളം വാങ്ങിയിരിക്കുന്നത്.  9600 മോഡലില്‍ സീറ്റര്‍, സ്ലിപ്പര്‍ ബസ്സുകള്‍ ലഭ്യമാണ്. എന്നാല്‍ 9600 SLX സ്ലീപ്പര്‍ കോച്ചുകള്‍ക്കു മാത്രമായി പുറത്തറിക്കിയ മോഡലാണ്. 

നിഗമനം 

കെഎസ്ആര്‍ടിസിയുടെ കേരളപ്പിറവി സമ്മാനമായ VOLVO 9600 SLX മോഡല്‍ ബസ് ആദ്യമായി സ്വന്തമാക്കുന്ന സംസ്ഥാനം കേരളമാണെന്നുള്ള വാര്‍ത്ത തെറ്റാണെന്നും കര്‍ണ്ണാടക ഇതിന് മുമ്പ് ഇതേ ബസ് വാങ്ങിയിരുന്നു എന്നുമുള്ള  പ്രചരണം തെറ്റിദ്ധരിപ്പിക്കുന്നതാണ്. ഇതേ ശ്രേണിയിലെ സ്ലിപ്പര്‍ മോഡല്‍ ബസ്സ് കര്‍ണാടക 2023 ല്‍ വാങ്ങിയിട്ടുണ്ടെങ്കിലും 2025 സെപ്തംബറില്‍ പുറത്തിറക്കിയ SLX മോഡല്‍ ആദ്യമായി വാങ്ങുന്ന റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്‍ കേരളമാണ്.  

ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.

വ്യാജ വാര്‍ത്തയ്ക്കെതിരെയുള്ള പോരാട്ടത്തില്‍ ഞങ്ങളോടൊപ്പം ചേരൂ: 

Facebook | Twitter | Instagram | WhatsApp (9049053770)

Avatar

Title:കര്‍ണ്ണാടകയല്ല, കേരളമാണ് വോള്‍വോ 9600 SLX സീരീസ് ആദ്യമായി സ്വന്തമാക്കിയ സംസ്ഥാനം…

Fact Check By: Vasuki S 

Result: Misleading

Leave a Reply