
പോര്‍ച്ചുഗീസില്‍ നിന്നുള്ള ക്രിക്കറ്റ് ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ക്രൈസ്തവ വിശ്വാസം ഇപേക്ഷിച്ച് ഇസ്ലാം മതം സ്വീകരിച്ചു എന്നവകാശപ്പെട്ട് ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്.
പ്രചരണം
വീഡിയോ ദൃശ്യങ്ങളില്‍ റൊണാള്‍ഡോ എന്നവകാശപ്പെടുന്ന വ്യക്തി ഖുറാന്‍ പാരായണം ചെയ്യുന്നതും ഇസ്ലാം വേഷം ധരിച്ച് നടക്കുന്നതും കാണാം. ഫുട്ബോള്‍ ഇതിഹാസം റൊണാള്‍ഡോ ആണിത് എന്നു സൂചിപ്പിച്ച് ഒപ്പമുള്ള അടിക്കുറിപ്പ് ഇങ്ങനെ: “എക്കാലത്തേയും ഫുഡ് മ്പോൾ ഇതിഹാസം റോണാൾഡോ ഇസ്ലാം മതം സ്വീകരിച്ചു : അൽഹംദുലില്ലാ”
എന്നാല്‍ ദൃശ്യങ്ങളില്‍ കാണുന്ന വ്യക്തി റൊണാള്‍ഡോ അല്ലെന്ന് അന്വേഷണത്തില്‍ ഞങ്ങള്‍ കണ്ടെത്തി.
വസ്തുത ഇതാണ്
വീഡിയോ കീഫ്രെയിമുകളില്‍ ഒന്നിന്‍റെ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തിയപ്പോള്‍ സമാന ദൃശ്യങ്ങള്‍ 2021 മുതല്‍ വിവിധ സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവെച്ചതായി കാണാന്‍ കഴിഞ്ഞു. Bewar abdullah എന്ന പേരുള്ള, റൊണാള്‍ഡോയുടെ അപരന്‍ എന്നാണ് ഇദ്ദേഹത്തെ മനസിലാക്കാന്‍ കഴിയുന്നത്. ഈ സൂചന ഉപയോഗിച്ച് കീ വേര്‍ഡുകള്‍ തിരഞ്ഞപ്പോള്‍ ലഭിച്ച മാധ്യമ റിപ്പോര്‍ട്ടുകളില്‍ റൊണാള്‍ഡോയുടെ അതേ രൂപസാദൃശ്യമുള്ള ബെവാര്‍ അബ്ദുള്ളയെ കുറിച്ച് പരാമര്‍ശിക്കുന്നു.
2022 ഡിസംബറില്‍ ന്യൂയോര്‍ക്ക് ടൈംസ് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ ഫുട്ബോള്‍ താരം റൊണാള്‍ഡോയുമായി അപാരമായ സാമ്യമുള്ള അബ്ദുല്ലയെന്ന വ്യക്തിയെക്കുറിച്ചാണ് പറയുന്നത്. തുടര്‍ന്ന് ഇദ്ദേഹത്തെക്കുറിച്ച് പ്രസിദ്ധീകരിക്കപ്പെട്ട നിരവധി മാധ്യമ റിപ്പോര്‍ട്ടുകള്‍ ലഭിച്ചു. ചില മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖത്തില്‍ ഫുട്‌ബോൾ താരംറൊണാൾഡോയുമായുള്ള സാമ്യതയെക്കുറിച്ച് ബെവർ അബ്ദുള്ള പറയുന്നുണ്ട്. റൊണാള്‍ഡോ ആണെന്ന് തെറ്റിദ്ധരിച്ച് നിരവധി ആരാധകര്‍ തനിക്കുമുണ്ട് എന്നും അദ്ദേഹം പറയുന്നു.
വീഡിയോയിലുള്ളത് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ അല്ലെന്നും അദ്ദേഹത്തോട് മുഖസാദൃശ്യമുള്ള അബ്ദുല്ല ആണെന്നും മനസ്സിലാക്കാന്‍ സാധിച്ചിട്ടുണ്ട്. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ മതംമാറി ഇസ്ലാം മതം സ്വീകരിക്കുകയാണെങ്കില്‍ അത് തീര്‍ച്ചയായും വാര്‍ത്തകളില്‍ ഇടംനേടുമായിരുന്നു. മാധ്യമങ്ങളില്‍ ഇങ്ങനെയൊരു വാര്‍ത്ത ഇതുവരെ വന്നിട്ടില്ല. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുമായി ബന്ധപ്പെട്ട വൃത്തങ്ങളില്‍ നീന്നും അദ്ദേഹം ഇസ്ലാം മതം സ്വീകരിച്ചതായി ഇതുവരെ റിപ്പോര്‍ട്ടുകള്‍ ഇല്ല.
നിഗമനം
പോസ്റ്റിലെ പ്രചരണം തെറ്റിദ്ധരിപ്പിക്കുന്നതാണ്. പോസ്റ്റില്‍ കാണുന്ന വ്യക്തി ഫുട്ബോള്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ അല്ല. റൊണാള്‍ഡോയുമായി അപാരമായ രൂപ സാദൃശ്യമുള്ള ബെവര്‍ അബ്ദുള്ള എന്നയാളാണ് ദൃശ്യങ്ങളില്‍ ഉള്ളത്.
ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.
വ്യാജ വാര്‍ത്തയ്ക്കെതിരെയുള്ള പോരാട്ടത്തില്‍ ഞങ്ങളോടൊപ്പം ചേരൂ:
Facebook | Twitter | Instagram | WhatsApp (9049053770)

Title:ഫുട്ബോള്‍ താരം റൊണാള്‍ഡോ ഇസ്ലാം മതം സ്വീകരിച്ചു എന്നു പ്രചരിപ്പിക്കുന്ന ദൃശ്യങ്ങളിലുള്ള വ്യക്തി ആരാണ്…?
Fact Check By: Vasuki SResult: False
