മലപ്പുറം താനൂരിൽ ബോട്ട് അപകടത്തിൽ 22 പേരുടെ ജീവൻ നഷ്ടമായ വാർത്തയിലേക്കാണ് കേരളം ഇന്നലെ പുലർച്ചെ കണ്ണുതുറന്നത്. നിരവധിപ്പേർ ദുരന്തത്തിന്റെ ചിത്രങ്ങളും വീഡിയോകളും വാർത്തകളും സാമൂഹ്യ മാധ്യമങ്ങളിൽ നിറയെ പങ്കുവെക്കുന്നുണ്ട്. ഇതിനിടയിൽ അപകടം നടക്കുന്നതിന് തൊട്ടുമുമ്പുള്ള ബോട്ടിന്റെ ദൃശ്യങ്ങൾ എന്ന പേരിൽ ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്.

പ്രചരണം

താനൂരിൽ ബോട്ട് പുറപ്പെടുന്നതിന് മുമ്പ് തന്നെ കണ്ടു നിന്നവർ അപകട സൂചന നൽകിയിരുന്നു എന്ന അടിക്കുറിപ്പിൽ പ്രചരിക്കുന്ന വീഡിയോ ദൃശ്യങ്ങളിൽ ബോട്ടിലേക്ക് ആളെ കയറ്റുന്നത് കാണാം അപകടം സംഭവിച്ചാൽ ആരും ഉണ്ടാവില്ല ബോട്ട് ഇപ്പോഴേ തന്നെ ഫുൾ ആണെന്ന് വീഡിയോ പകർത്തുന്നവരിൽ ആരോ പറയുന്ന ഇത് പറയുന്നത് പശ്ചാത്തലത്തിൽ കേൾക്കാം.

FB postarchived link

ഈ ബോട്ടാണ് അപകടത്തിൽപ്പെട്ടത് എന്നാണ് പോസ്റ്റിൽ അവകാശപ്പെടുന്നത് എന്നാൽ തെറ്റിദ്ധരിപ്പിക്കുന്ന പ്രചരണമാണിതെന്ന് അന്വേഷണത്തിൽ ഞങ്ങൾ കണ്ടെത്തി അപകടത്തിൽപ്പെട്ട ബോട്ട് ഇതല്ല

വസ്തുത ഇങ്ങനെ

അപകടം നടന്ന് കുറച്ച് സമയത്തിന് ശേഷമാണ് വിവരം പുറത്തറിഞ്ഞത്. ദേശീയ ദുരന്ത പ്രതികരണ സേന, നേവി, ഫയർ ഫോഴ്സ്, പ്രദേശവാസികൾ തുടങ്ങിയവർ രക്ഷാ പ്രവർത്തനങ്ങൾക്കായി മൂന്നിലുണ്ടായിരുന്നു. അപകടത്തിൽ പെട്ട ബോട്ടിന്റെ പേര് അറ്റ്ലാൻറിക് എന്നാണ് ദുരന്തത്തെക്കുറിച്ച് റിപ്പോർട്ട് ചെയ്ത വാർത്തകളിൽ കാണാൻ കഴിയുന്നത്. അറ്റ്ലാൻറിക് എന്ന ബോട്ട് പോലീസ് സീൽ ചെയ്തു കരയിൽ സൂക്ഷിച്ചിരിക്കുന്ന ദൃശ്യങ്ങളും വീഡിയോ വാർത്തകളിൽ കാണാം.

അറ്റ്ലാൻറിക് ബോട്ടിന്റെ അപ്പർഡെക്കിന് മുകളിൽ മേൽക്കൂര ഇല്ല എന്നാൽ വൈറൽ വീഡിയോയിൽ നൽകിയിരിക്കുന്ന ബോട്ടിന് മുകൾത്തട്ടിൽ മേൽക്കൂരയുണ്ട്. പേര് എഴുതിയിരിക്കുന്നത് ചുവന്ന നിറത്തിലാണ്. കൂടാതെ ബോട്ടിന് ചുവന്ന നിറത്തിലുള്ള വരകൾ ബോഡിയിൽ കാണാം. എന്നാൽ വൈറൽ വീഡിയോയിലെ ബോട്ടിന് നീല നിറമാണ് കൂടുതലുള്ളത്.

പോസ്റ്റിലെ വീഡിയോയിൽ നൽകിയിരിക്കുന്ന ബോട്ടിന്റെ പേര് കടവ് എന്നാണ് സസൂഷ്മം ശ്രദ്ധിച്ചാൽ ഈ പേര് കാണാം.

വിശദാംശങ്ങൾക്കായി ഞങ്ങൾ അപകടം റിപ്പോർട്ട് ചെയ്യാൻ എത്തിയ മാധ്യമപ്രവർത്തകരിൽ ഒരാളായ ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ടർ കൃഷ്ണ മോഹനുമായി സംസാരിച്ചു. അദ്ദേഹം നൽകിയ വിശദീകരണം ഇങ്ങനെയാണ്: “അപകടത്തിൽപ്പെട്ട ബോട്ടിന്റെ പേര് അറ്റ്ലാൻറിക് എന്നാണ്. ഇക്കഴിഞ്ഞ വിഷുവിനാണ് ബോട്ട് ഇവിടെ ഉദ്ഘാടനം ചെയ്തത്. ഇതിനുമുമ്പ് നാല് ബോട്ടുകളാണ് ഇവിടെ ഉണ്ടായിരുന്നത്. ഇത് അഞ്ചാമത്തെ ബോട്ടാണ്. ഇതേ ബോട്ടിന്റെ നേരത്തെയുള്ള രണ്ടു വീഡിയോകൾ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. അത്ലാന്റിക് എന്ന പേര് വ്യക്തമായി കാണാം. അത് ശരിയായ വീഡിയോ ആണ്. ഇതല്ലാതെ ബോട്ടിന്റെ പ്രചരിക്കുന്ന വീഡിയോകൾക്ക് ആധികാരികതയില്ല. അറ്റ്ലാന്റിക് എന്ന ബോട്ട് തന്നെയാണ് അപകടത്തിൽപ്പെട്ടത്. ബോട്ട് ഉടമ ഇപ്പോൾ റിമാന്റിലാണ്.”

അപകടത്തിൽ പെട്ട അത്ലാന്റിക് ബോട്ടിന്റെ ചിത്രം.

പ്രചരിക്കുന്ന വീഡിയോ ദൃശ്യങ്ങളിൽ കാണുന്നത് അപകടത്തിൽ പെട്ട ബോട്ടല്ല. കടവ് എന്ന ബോട്ട് എവിടെ നിന്നുള്ളതാണെന്ന് കൃത്യമായി ഞങ്ങൾക്ക് കണ്ടെത്താന് കഴിഞ്ഞിട്ടില്ല. വിവരങ്ങൾ ലഭ്യമായാൽ ഉടൻതന്നെ ലേഖനത്തിൽ അപ്ഡേറ്റ് ചെയ്യുന്നതാണ്.

നിഗമനം

പോസ്റ്റിലെ വീഡിയോ ദൃശ്യങ്ങളിൽ കാണുന്നത് താനൂരിൽ അപകടത്തിൽ പെട്ട ബോട്ടല്ല. അപകടത്തിൽ പെട്ട ബോട്ടിന്റെ പേര് അത്ലാന്റിക് എന്നാണ്, ദൃശ്യങ്ങളിൽ കാണുന്ന ബോട്ടിന്റെ പേര് കടവ് എന്നാണ്. പ്രചരണം തെറ്റിദ്ധരിപ്പിക്കുന്നതാണ്.

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalamഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.Facebook | Twitter | Instagram | WhatsApp (9049053770)

Avatar

Title:താനൂരിൽ അപകടത്തിൽപ്പെട്ടത് ദൃശ്യങ്ങളിൽ കാണുന്ന ബോട്ടല്ല, സത്യമറിയൂ..

Fact Check By: Vasuki S

Result: Misleading