
ഡല്‍ഹിയിലെ ജുമാ മസ്ജിദിന്‍റെ ഷാഹി ഇമാം സയ്യദ് അഹ്മദ് ബുഖാരി ബിജെപിയില്‍ ചേര്‍ന്നു എന്ന് അവകാശപ്പെട്ട് ഒരു വീഡിയോ സമുഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നുണ്ട്.
പക്ഷെ ഈ വീഡിയോയെ കുറിച്ച് ഞങ്ങള്‍ അന്വേഷണം നടത്തിയപ്പോള്‍ ഈ പ്രചരണം പൂര്‍ണമായും തെറ്റാണെന്ന് കണ്ടെത്തി. എന്താണ് യഥാര്‍ത്ഥ്യം നമുക്ക് നോക്കാം.
പ്രചരണം
മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് ബിജെപി നേതാക്കള്‍ക്കൊപ്പം വേദി പങ്കിടുന്ന ഡല്‍ഹിയിലെ ജുമാ മസ്ജിദിന്‍റെ ഷാഹി ഇമാം സയ്യദ് അഹ്മദ് ബുഖാരിയെ കാണാം. അദ്ദേഹത്തെ പൂമാലയിട്ട് സ്വീകരിക്കുന്നതും നമുക്ക് കാണാം. ഈ വീഡിയോയെ കുറിച്ച് പോസ്റ്റിന്‍റെ അടികുറിപ്പില്‍ പറയുന്നത് ഇങ്ങനെയാണ്: “ഡൽഹി ജുമാ മസ്ജിദിലെ ഷാഹി ഇമാം ജനാബ് അഹമ്മദ് ബുഖാരി ബിജെപിയിൽ ചേർന്നു….
എവിടെങ്കിലും നടക്കുന്ന ചില സംഭവങ്ങൾ പെരിപ്പിച്ചുകാട്ടി മുതലെടുപ്പ് നടത്തുന്ന ഒരു വിഭാഗം എതിരായി പ്രവർത്തിക്കുന്നുണ്ടെങ്കിലും ജനാധിപത്യബോധവും ദേശീയബോധവും ഉള്ളവർ NDA ക്ക് ഒപ്പം…..”
എന്നാല്‍ യഥാര്‍ത്ഥത്തില്‍ ഷാഹി ഇമാം ബുഖാരി ബിജെപിയില്‍ ചേര്‍ന്നുവോ? എന്താണ് വീഡിയോയില്‍ കാണുന്ന സംഭവത്തിന്‍റെ യഥാര്‍ത്ഥ്യം നമുക്ക് അന്വേഷിക്കാം.
വസ്തുത അന്വേഷണം
വീഡിയോ ഞങ്ങള്‍ യുട്യൂബില്‍ കീ വേര്‍ഡ് സെര്‍ച്ച് നടത്തി അന്വേഷിച്ചു. യുട്യൂബില്‍ മാര്‍ച്ച് 11ന് പ്രസിദ്ധികരിച്ച ഒരു വീഡിയോ ലഭിച്ചു. വീഡിയോയുടെ വിവരണം പ്രകാരം ബിജെപി എം.പി. ജുമാ മസ്ജിദില്‍ ശൌചാലത്തിന്‍റെ ഉത്ഘാടനം നിര്‍വഹിക്കുന്ന പരിപാടിയുടെ വീഡിയോയാണിത്. വീഡിയോയില്‍ നമുക്ക് ബുഖാരിക്കൊപ്പം കേന്ദ്ര മന്ത്രി ഹര്‍ഷ് വര്‍ദ്ധനെയും കാണാം.
ഈ പരിപാടിയെ കുറിച്ച് കേന്ദ്ര മന്ത്രി ഹര്‍ഷ് വര്‍ദ്ധനും ട്വീറ്റ് ചെയ്തിട്ടുണ്ട്. അദ്ദേഹത്തിന്‍റെ ട്വീറ്റില്‍ അദ്ദേഹം പറയുന്നത് ഇങ്ങനെയാണ്: “സ്വച്ച് ഭാരത് പദ്ധതിയുടെ കീഴില്‍ നിര്‍മിക്കുന്ന ശൌചാലയങ്ങള്‍ അന്തസ്സും ആരോഗ്യം സംബന്ധിച്ച് പല ഗുണങ്ങള്‍ ചെയ്യുന്ന കാര്യമാണ്. പ്രത്യേകിച്ച് സ്ത്രികള്‍ക്ക് വേണ്ടി. ഇതിന്‍റെ ഭാഗമായി ഇന്ന് ഞാന്‍ എന്‍റെ എം.പി.ഫണ്ട് ഉപയോഗിച്ച് ജുമാ മസ്ജിദിന്‍റെ ഗെറ്റ് നമ്പര്‍ 1ന്‍റെ സമീപം ശൌചാലയത്തിന്‍റെ തറക്കല്ലിടൽ ചടങ്ങ് നിര്‍വഹിച്ചു.”
ഞങ്ങള്‍ ബിജെപിയുടെ പ്രവക്താവ് ഹരീഷ് ഖുറാനയുമായി ബന്ധപെട്ടപ്പോള്‍ അദ്ദേഹം ഈ പ്രചരണം പൂര്‍ണമായും തെറ്റാണെന്ന് ഞങ്ങളെ അറിയിച്ചു. ഈ വീഡിയോ ഷാഹി ഇമാം ബുഖാരി ബിജെപിയില്‍ ചേരുന്നത്തിന്‍റെതല്ല പകരം ജുമാ മസ്ജിദില്‍ ശൌചാലയത്തിന്‍റെ തറക്കല്ലിടൽ ചടങ്ങിന്‍റെതാണ് എന്നും അദ്ദേഹം വ്യക്തമാക്കി.
ജുമാ മസ്ജിദിന്‍റെ ഷാഹി ഇമാം സയ്യദ് അഹ്മദ് ബുഖാരി ബിജെപിയെയും നരേന്ദ്ര മോദിയെയും പല പ്രാവശ്യം വിമര്‍ശിച്ചിട്ടുണ്ട്. കുടാതെ തെരഞ്ഞെടുപ്പുകളില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് വോട്ട് നല്‍കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. ബിജെപിയും അദ്ദേഹത്തിനെതിരെ പല തവണ പ്രതിഷേധിച്ചിട്ടുണ്ട്. ഈ പശ്ചാത്തലത്തില്‍ അദ്ദേഹം ബിജെപിയില്‍ ചേരാനുള്ള സാധ്യത വളരെ കുറവാണ്.
ഈ ഫാക്റ്റ് ചെക്ക് ഹിന്ദിയില്‍ വായിക്കാന്‍ താഴെ നല്‍കിയ ലിങ്ക് ക്ലിക്ക് ചെയുക:
Read Fact-Check in Hindi | दिल्ली के जामा मस्जिद के शाही इमाम बुखारी भाजपा में शामिल नहीं हुए है!
നിഗമനം
ഡല്‍ഹിയിലെ ജുമാ മസ്ജിദിന്‍റെ ഷാഹി ഇമാം സയ്യദ് അഹ്മദ് ബുഖാരി ബിജെപിയില്‍ ചേര്‍ന്നു എന്ന വാര്‍ത്ത പൂര്‍ണമായും വ്യാജമാണ് എന്ന് അന്വേഷണത്തില്‍ നിന്ന് വ്യക്തമാവുന്നുണ്ട്.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.
ഞങ്ങളെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുക:
Facebook | Twitter | Instagram | WhatsApp (9049053770)

Title:ഡല്‍ഹിയിലെ ജുമാ മസ്ജിദിന്‍റെ ഷാഹി ഇമാം ബുഖാരി ബിജെപിയില്‍ ചേര്‍ന്നോ? സത്യാവസ്ഥ അറിയൂ…
Fact Check By: K. MukundanResult: False
