
അമേരിക്കയിൽ പ്രായംപൂർത്തിയാകാത്ത പെൺകുട്ടികളെ കൊണ്ട് ഹൈ പ്രൊഫൈൽ സെക്സ് റാക്കറ്റ് നടത്തിയിരുന്ന ജെഫ്രീ എപ്‌സ്റ്റീനിൻ്റെ അന്വേഷണത്തിൽ ജോ ബൈഡൻ്റെ പേര് ഉണ്ട് എന്ന വിവരം വെളിയിൽ വന്നിട്ടുണ്ട് എന്ന തരത്തിൽ സമൂഹ മാധ്യമങ്ങളിൽ പ്രചരണം നടക്കുന്നുണ്ട്.
പക്ഷെ ഞങ്ങൾ ഈ പ്രചരണത്തെ കുറിച്ച് അന്വേഷണം നടത്തിയപ്പോൾ ഈ പ്രചരണം തെറ്റാണെന്ന് കണ്ടെത്തി. എന്താണ് ഈ പ്രചരണത്തിൻ്റെ യാഥാർഥ്യം നമുക്ക് നോക്കാം.
പ്രചരണം

മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് രണ്ട് വീഡിയോകൾ കാണാം. വീഡിയോകളിൽ മുൻ അമേരിക്കൻ പ്രെസിഡൻ്റ ജോ ബൈഡൻ അമേരിക്കയിലെ സെനറ്റർമാറും അവരുടെ കുടുംബത്തിനോടൊപ്പം ഫോട്ടോ എടുക്കുന്നത് കാണാം. പോസ്റ്റിൻ്റെ അടികുറിപ്പിൽ പറയുന്നത് ഇങ്ങനെയാണ്: “ജിഹാദി – കമ്മികളുടെ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന്റെ ചില ലീലകൾ എപ്സ്റ്റീൻ ഫയലുകളിൽ നിന്ന് പുറത്തായി… കാത്തിരിക്കുമ്പോൾ, ഒരു പ്രിവ്യൂ നൽകുന്നത് ന്യായമല്ലേ…ഇയ്യാൾ ഇത്രക്ക് വലിയ ഡാഷ് ആണെന്ന് കരുതിയില്ല.. എല്ലാം വിവാദമായി ഒതുക്കിയ ദൃശ്യം”
എന്നാൽ എന്താണ് ഈ പ്രചരണത്തിൻ്റെ സത്യാവസ്ഥ നമുക്ക് നോക്കാം.
വസ്തുത അന്വേഷണം
ജെഫ്രീ എപ്‌സ്റ്റീൻ അമേരിക്കയിൽ ഒരു ഫൈനാൻസിയറായിരുന്നു. ഇയാൾ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ഉൾപ്പെടുത്തി നടത്തിയ ലൈംഗിക കടത്തുകേസുകളാൽ കുപ്രസിദ്ധനായി. 2008ലാണ് ആദ്യമായി ഇയാൾ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ചതിനെ തുടർന്ന് ശിക്ഷിക്കപ്പെട്ടത്. ഈ കേസിൽ ഇയാൾക്കെതിരെ അന്വേഷണ ഏജൻസികൽ ശേഖരിച്ച് തെളിവുകളും 2019ൽ നടന്ന അന്വേഷണത്തിൽ ശേഖരിച്ച് തെളിവുകളെയാണ് ദി എപ്‌സ്റ്റീൻ ഫൈൽസ് എന്ന പേര് അമേരിക്കൻ മാധ്യമങ്ങൾ നൽകിയിരിക്കുന്നത്.
ഈ അന്വേഷണത്തിൻ്റെ മുഴുവൻ വിവരങ്ങൾ ഇത് വരെ അമേരിക്കൻ സർക്കാർ പുറത്ത് വിട്ടിട്ടില്ല. പക്ഷെ ഇതിലെ ചില വിവരങ്ങൾ പല കാരണം കൊണ്ട് പരസ്യമായിട്ടുണ്ട്. എപ്‌സ്റ്റീനിൻ്റെ കൂട്ടാളിയായ ഘീലേൻ മാക്സ്വെലിനെതിരെ നടന്ന വിചാരണയിലും എപ്‌സ്റ്റീനിനെതിരെ നടന്ന വിചാരണയിലും മാധ്യമങ്ങൾക്ക് ലഭിച്ച വിവരങ്ങളും വിവരാവകാശ നിയമം പ്രകാരം ശേഖരിച്ച വിവരങ്ങളിൽ നിന്നാണ് എപ്‌സ്റ്റീനിൻ്റെ സന്ദർഭത്തിൽ പല പ്രമുഖരുടെ പേര് പുറത്ത് വന്നിട്ടുള്ളത്. അമേരിക്കയിലെ DIA എന്ന പ്രസ്ഥാനത്തിൻ്റെ റിപ്പോർട്ട് പ്രകാരം ജനുവരി 2024 വരെ ജോ ബൈഡൻ്റെ പേര് എവിടെയും ഉണ്ടായിരുന്നില്ല.

വാർത്ത വായിക്കാൻ – DIA |Archived
ദി ഇൻഡിപെൻഡൻ്റെ എപ്‌സ്റ്റീൻ പ്രകരണത്തിൽ പുറത്തു വന്ന പേരുകളുടെ ഒരു ലിസ്റ്റ് പ്രസിദ്ധികരിച്ചിട്ടുണ്ട്. ഈ പേരുകൾ കോടതിയിൽ മൊഴിയിൽ അല്ലെങ്കിൽ ഏതെങ്കിലും വേറെ സന്ദർഭങ്ങളിലും പുറത്തു വന്നതായിരിക്കാം. അതിനാൽ വെറും പേരുകൾ പുറത്ത് വന്നു എന്നതിൻ്റെ അർഥം ഇവർ എപ്‌സ്റ്റീനിനൊപ്പം ഈ പെൺകുട്ടികളെ പീഡിപ്പിച്ചു എന്നതാകില്ല. ഈ ലിസ്റ്റിൽ നിലവിലെ അമേരിക്കൻ രാഷ്‌ട്രപതി ഡൊണാൾഡ് ട്രംപ്, മുൻ രാഷ്‌ട്രപതി ബിൽ ക്ലിൻ്റൻ, മൈക്കൽ ജാക്സൺ, ബ്രിട്ടൻ രാജകുടുംബാംഗം പ്രിൻസ് ആൻഡ്രൂ, അടക്കം പല പ്രമുഖരുടെ പേരുണ്ട്. പക്ഷെ ഈ ലിസ്റ്റിൽ ജോ ബൈഡൻ്റെ പേരില്ല.
എപ്‌സ്റ്റീൻ ഫൈളുകളെ കുറിച്ച് റോയിട്ടർസ്, ദി ന്യൂ യോർക്ക് ടൈംസ്, മിയാമി ഹെറാൾഡ് തുടങ്ങിയ മാധ്യമങ്ങൾ നടത്തിയ സ്വതന്ത്ര അന്വേഷണത്തിലും ഇത് വരെ ജോ ബൈഡൻ്റെ പേര് പുറത്തു വന്നിട്ടില്ല. പോസ്റ്റിൽ പ്രചരിപ്പിക്കുന്ന വീഡിയോ 2013ൽ അമേരിക്കൻ സെനറ്റർമാരുടെ സത്യപ്രതിജ്ഞ ചടങ്ങിൻ്റെതാണ്. ഈ ചടങ്ങിൽ അന്ന് അമേരിക്കയുടെ ഉപരാഷ്ട്രപതിയായിരുന്ന ജോ ബൈഡൻ പെൺകുട്ടികളെ അനുചിതമായി തൊട്ടു എന്ന് പലരും ആരോപിച്ചിരുന്നു. ഇതിൻ്റെ ദൃശ്യങ്ങൾ അമേരിക്കയുടെ സി-സ്പാൻ എന്ന വെബ്സൈറ്റിൽ നിങ്ങൾക്ക് കാണാം.
നിഗമനം
പ്രായംപൂർത്തിയാകാത്ത പെൺകുട്ടികളെ കൊണ്ട് അമേരിക്കയിൽ ഹൈ പ്രൊഫൈൽ സെക്സ് റാക്കറ്റ് നടത്തിയ ജെഫ്രീ എപ്‌സ്റ്റീനിൻ്റെ അന്വേഷണത്തിൽ മുൻ അമേരിക്കൻ പ്രസിഡൻ്റ ജോ ബൈഡൻ്റെ പേര് ഇത് വരെ പുറത്തു വന്നിട്ടില്ല എന്ന് അന്വേഷണത്തിൽ നിന്ന് വ്യക്തമാണ്.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.
ഞങ്ങളെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുക:
Facebook | Twitter | Instagram | Telegram | WhatsApp (9049053770)
Title:എപ്‌സ്റ്റീൻ ഫൈല്സിൽ മുൻ അമേരിക്കൻ പ്രസിഡൻ്റ ജോ ബൈഡൻ്റെ പേര് ഉണ്ട് എന്ന വിവരം പുറത്ത് വന്നിട്ടില്ല
Fact Check By: Mukundan KResult: Misleading


