
വിവരണം
ഡോ. ഖഫീല്‍ ഖാന് ജാമ്യം.. എന്ന പേരില്‍ ചില പോസ്റ്റുകള്‍ കഴിഞ്ഞ ദിവസങ്ങളിലായി സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. സിഎഎ വിരുദ്ധ പോരാട്ടത്തില്‍ വിദ്വേഷ പ്രസംഗം നടത്തി എന്ന ആരോപിക്കപ്പെട്ട് നാഷണല്‍ സെക്യൂരിറ്റി ആക്‌ട് ചുമത്തി ജനുവരിയിലാണ് യുപി പോലീസിന്‍റെ സ്പെഷ്യല്‍ ഫോഴ്‌സ് ഡോ. ഖഫീല്‍ ഖാനിനെ അറസ്റ്റ് ചെയ്ത് ജയില്‍ അടച്ചത്. യുപിയിലെ മതുര ജയിലിലാണ് ഇപ്പോള്‍ അദ്ദേഹം തടവില്‍ കഴിയുന്നത്. മലപ്പുറത്ത ലീഗുകാര്‍ എന്ന പേരിലുള്ള പേജില്‍ നിന്നും പുങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് ഇതുവരെ 576ല്‍ അധികം റിയാക്ഷനുകളും 345ല്‍ അധികം ഷെയറുകളും ലഭിച്ചിട്ടുണ്ട്.

എന്നാല്‍ ഡോ. ഖഫീല്‍ ഖാന് ജാമ്യം ലഭിച്ചോ? അദ്ദേഹം ജയില്‍ മോചിതനായോ? എന്താണ് വസ്‌തുത എന്ന് പരിശോധിക്കാം.
വസ്‌തുത വിശകലനം
ഖഫീല്‍ ഖാന് ജാമ്യം ലഭിച്ചോ എന്നും അദ്ദേഹം ജയിലില്‍ നിന്നും പുറത്തിറങ്ങിയോ എന്നും അറിയാന്‍ ഖഫീല്‍ ഖാനിനെ തടവില്‍ പാര്‍പ്പിച്ചിരിക്കുന്ന ഉത്തര്‍പ്രദേശിലെ മതുര ജയിലിലെ സീനിയര്‍ സൂപ്രണ്ടായ ഷൈലേന്ദ്ര കുമാര്‍ മാത്രെയിയുമായി ഞങ്ങളുടെ പ്രതിനിധി ഫോണില്‍ ബന്ധപ്പെട്ടു. അദ്ദേഹത്തിന് ഇതുവരെ ജാമ്യം ലഭിച്ചിട്ടില്ലെന്നും ഇപ്പോഴും (ജൂലൈ 23) മതുര ജയിലിലാണുള്ളതെന്നും പ്രചരണങ്ങള്‍ വസ്‌തുത വിരുദ്ധമാണെന്നും ജയില്‍ സൂപ്രണ്ട് വ്യക്തമാക്കി.
നിഗമനം
ഖഫീല്‍ ഖാന്‍ ഇപ്പോഴും ജയിലില്‍ തന്നെ കഴിയുകയാണെന്നും അദ്ദേഹത്തിന് ഇതുവരെ ജാമ്യം ലഭിച്ചിട്ടില്ലെന്നും ജയില്‍ സൂപ്രണ്ട് തന്നെ വ്യക്തമാക്കിയിട്ടുണ്ട്. അതുകൊണ്ട് തന്നെ പോസ്റ്റ് പൂര്‍ണ്ണമായും വ്യാജമാണെന്ന് തന്നെ അനുമാനിക്കാം.
