പാക്കിസ്ഥാനെതിരെ വ്യോമാക്രമണം നടത്തിയതിൽ ഈ കണ്ണൂര്കാനും ഉണ്ടായിരുന്നോ?

ദേശിയ
ചിത്രം കടപ്പാട്: ഫെസ്ബൂക്

വിവരണം

കണ്ണൂര്‍ കുറ്റ്യാടി സ്വദേശിയായ എയര്‍ഫോഴ്സ് ഉദ്യോഗസ്ഥന്റെ പേരില്‍ പ്രചരിക്കുന്ന സെല്‍ഫിയാണ് സമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. “പാക്കിസ്ഥാനില്‍ പോയി തിരിച്ചടി കൊടുത്ത എയര്‍ഫോഴ്സ് ഉദ്യോഗസ്ഥനായ ഷിജിനേഷിന് ബിഗ് സല്യൂട്ട്” എന്ന പേരിലാണ് Brahma News TV എന്ന പേജില്‍ ഒരു സെല്‍ഫി പ്രചരിക്കുന്നത്. സെല്‍ഫിയില്‍ എയര്‍ഫോഴ്സിലെ മറ്റ് സഹപ്രവര്‍ത്തകരുമൊത്ത് ഭക്ഷണം കഴിക്കുന്നതായും കാണാം. എന്നാല്‍ കണ്ണൂര്‍ സ്വദേശി ഷിജിനേഷ് എന്ന വൈമാനികന്‍ പാക്കിസ്ഥാനില്‍ പോയി വ്യോമാക്രമണത്തില്‍ പങ്കാളിയായോ എന്നതിനു കുറിച്ചുള്ള വസ്തുത പരിശോധിക്കാം.

ഫേസ്ബുക്ക് പോസ്റ്റിന്റെ ലിങ്ക് :

Archived Link

വസ്തുത വിശകലനം

ആദ്യം തന്നെ ചിത്രത്തിലുള്ള യൂണിഫോമിലെ പേരല്ല വാര്‍ത്തയില്‍ പറഞ്ഞിരിക്കുന്നതെന്ന് പരിശോധിച്ചാല്‍ വ്യക്തമാകും. ഷിജിനേഷ് എന്നല്ല ഷാജിനേഷ്.പി എന്നാണ് യൂണിഫോമില്‍ അച്ചടിച്ചിരിക്കുന്നത്. കണ്ണൂര്‍ സ്വദേശിയാണെങ്കില്‍ തന്നെ ചിത്രത്തിലുള്ളവരാരും വൈമാനികരല്ല. മെഡിക്കല്‍ അസിസ്റ്റന്റ് വിഭാഗത്തില്‍ ജോലി ചെയ്യുന്ന സ്റ്റാഫുകളാണ് ഇവരെന്ന് എയര്‍ഫോഴ്സ് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. അത് ശരിവയ്ക്കുന്ന തരത്തില്‍ ചിത്രത്തില്‍ തന്നെ വീല്‍ചെയറും കാണാന്‍ സാധിക്കും. മാത്രമല്ല പാക്കിസ്ഥാനില്‍ ആക്രമണം നടത്തിയ വ്യോമസേന സംഘത്തെ സംബന്ധിച്ച വിവരങ്ങള്‍ ഇന്ത്യ ഇതുവരെ പുറത്ത് വിട്ടിട്ടുമില്ല.

മിറര്‍ ഒപ്ഷനില്‍ ഫ്ലിപ്പ് ചെയ്ത ചിത്രത്തില്‍ പേര് വ്യക്തമായി കാണാം :

മെ‍ഡിക്കല്‍ അസിസ്റ്റന്റ് സംഘമായത് കൊണ്ട് തന്നെ സമീപത്ത് വീല്‍ചെയര്‍ കാണാം :

യഥാര്‍ത്ഥ ചിത്രം :

നിഗമനം

ഇന്ത്യന്‍ വ്യോമസേനയിലെ ഏതോ ജീവനക്കാരന്‍ നേരംപൊക്കിനെടുത്ത സെല്‍ഫിയാണ് തെറ്റായ തലക്കെട്ടു നല്‍കി ബ്രഹ്മ ന്യൂസ് ടിവി എന്ന ഫേസ്ബുക്ക് പേജ് പ്രചരിപ്പിച്ചിരിക്കുന്നത്. ഇവര്‍ വൈമാനികരല്ലെന്ന സ്ഥിരീകരണം വ്യോമസേനയിലെ ഉദ്യോഗസ്ഥര്‍ തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. അതുകൊണ്ട് തന്നെ പോസ്റ്റ് വ്യാജമാണെന്ന് കണ്ടെത്താന്‍ കഴിയും.

Avatar

Title:പാക്കിസ്ഥാനെതിരെ വ്യോമാക്രമണം നടത്തിയതിൽ ഈ കണ്ണൂര്കാനും ഉണ്ടായിരുന്നോ?

Fact Check By: Harishankar Prasad 

Result: False