കേരളത്തിലെ 13 ജില്ലകളും പിന്നിട്ട് നവകേരള സദസ് തിരുവനന്തപുരത്ത് എത്തിയിരിക്കുകയാണ്. രണ്ടു ദിവസത്തിനുള്ളിൽ സദസ്സിന് സമാപനമാകും. കാട്ടാക്കട ക്രിസ്ത്യൻ കോളേജ് ഗ്രൗണ്ട് നവകേരള സദസ്സിന് വേദിയാണ് ഡിസംബർ 22ന് ഉച്ചതിരിഞ്ഞ് ശേഷമാണ് കോളേജില്‍ സദസ് നടക്കുക. പരിപാടിക്ക് വേണ്ടി കോളേജ് കവാടം പൊളിക്കുന്നു എന്നൊരു പ്രചരണം സാമൂഹ്യ മാധ്യമങ്ങളിൽ നടക്കുന്നത് ഞങ്ങളുടെ ശ്രദ്ധയിൽപ്പെട്ടു.

പ്രചരണം

ജന്മഭൂമി ദിനപത്രം പ്രസിദ്ധീകരിച്ച വാർത്തയുടെ സ്ക്രീൻഷോട്ടാണ് പ്രചരിക്കുന്നത്. നവകേരള സദസ്സ്: കാട്ടാക്കട ക്രിസ്ത്യൻ കോളേജ് കവാടവും പൊളിക്കും എന്ന തലക്കെട്ടില്‍ കോളേജിന്‍റെ പ്രധാന കവാടത്തിന്‍റെ ചിത്രവും പൊളിക്കുന്നതിനെ കുറിച്ചുള്ള വിവരണവും സ്ക്രീൻ ഷോട്ടിൽ കാണാം.

“കക്കൂസ് വണ്ടിക്ക് കയറാൻ കാട്ടാക്കട ക്രിസ്ത്യൻ കോളേജിന്റെ കവാടവും മതിലും പൊളിക്കും.

പ്രധാന കവാടത്തിന്റെ ഏതാനും മീറ്ററിനപ്പുറത്ത് പരിപാടി നടക്കുന്ന മൈതാനത്തേയ്ക്ക് പ്രവേശിക്കാൻ അതിവിശാലമായ ഗേറ്റുള്ളപ്പോഴാണ് 5 ലക്ഷം രൂപ ചിലവാക്കി ഈയിടെ പണിത പ്രധാന കവാടം തന്നെ പൊളിക്കണമെന്ന് നവകേരളപ്പൊട്ടൻമാർ വാശിപിടിക്കുന്നത്.

തമ്പ്രാന്റെ കക്കൂസ് വണ്ടി പോകുന്നിടത്ത് മതിൽ പൊളിക്കുന്നത് ആചാരത്തിന്റെ ഭാഗമായതിനാലാണ് തിരുവനന്തപുരത്ത് കാട്ടാക്കടയിലും മതിൽ പൊളിക്കേണ്ടി വരുന്നത് എന്നാണ് നവകേരള ഭക്തരുടെ അഭിപ്രായം.

ശബരിമല ആചാര സംരക്ഷണത്തിനെതിരായി വനിതാ മതിലു കെട്ടിയതും, ഇപ്പോൾ കക്കൂസ് വണ്ടിക്ക് കയറാൻ കേരളത്തിലെ മതിലുകൾ പൊളിക്കുന്നതും കമ്യൂണിസ്റ്റ് ആചാരങ്ങളുടെ ഉദാത്തമായ നേർക്കാഴ്ചയാണെന്ന് UKG സെന്റർ മുഖ്യതന്ത്രി കോവിന്ദത്തിരുവടികൾ അഭിപ്രായപ്പെട്ടു.

ലോൾസലാം”

ഇന്ന വിവരണത്തോടെയാണ് സ്ക്രീൻഷോട്ട് നൽകിയിട്ടുള്ളത്

FB postarchived link

എന്നാൽ പൂർണമായും തെറ്റായ പ്രചരണമാണ് ഇതെന്ന് അന്വേഷണത്തിൽ ഞങ്ങൾ കണ്ടെത്തും നവ കേരള സദസ്സിനായി ക്രിസ്ത്യൻ കോളേജ് അവാർഡ് പൊളിച്ചു നീക്കിയിട്ടില്ല.

വസ്തുത ഇങ്ങനെ

നവകേരള സദസ്സിനായി കാട്ടാക്കട ക്രിസ്ത്യൻ കോളേജിലെ കവാടം പൊളിച്ചു നീക്കും എന്ന മാധ്യമങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ടോ എന്ന് ഞങ്ങൾ ആദ്യം തിരഞ്ഞു. ഇത്തരത്തിൽ ഒരു വാർത്ത മറ്റു മാധ്യമങ്ങൾ ആരും നൽകിയിട്ടില്ല. സാമൂഹ്യ മാധ്യമങ്ങളിലും ഞങ്ങൾ തിരഞ്ഞു, എന്നാൽ ജന്മഭൂമി ദിനപത്രം അല്ലാതെ മറ്റാരും ഇത്തരത്തിൽ ഒരു വാർത്ത നൽകിയിട്ടില്ല. തുടർന്ന് ഞങ്ങൾ ക്രിസ്ത്യൻ കോളേജ് അധികൃതരുമായി ബന്ധപ്പെട്ടു.

പൂർണമായും തെറ്റായ വാർത്തയാണ് പ്രചരിക്കുന്നതെന്നും കവാടം പൊളിക്കുന്നില്ലെന്നും പകരം കവാടവും കോളേജിലെ മതിലും നവ കേരള സദസ്സിന് വേണ്ടി മനോഹരമായി ഒരുക്കുകയാണ് ചെയ്തതെന്നും കോളേജ് ഓഫീസിൽ നിന്നും ഞങ്ങളുടെ പ്രതിനിധിയെ അറിയിച്ചു. കൂടാതെ തിരുവനന്തപുരത്തെ മാധ്യമ പ്രവർത്തകരുമായി ബന്ധപ്പെട്ടപ്പോൾ തെറ്റായ പ്രചരണമാണ് ഇതെന്ന് ഞങ്ങളെ അറിയിച്ചു. മതിലിൽ ചരിത്രസംഭവങ്ങൾ വരച്ച് സംരക്ഷിക്കുകയാണ് ചെയ്യുന്നതെന്ന് അവിടത്തെ പ്രാദേശിക ലേഖകൻ വ്യക്തമാക്കി. കൂടാതെ കോളേജ് മതിലിന്‍റെയും കവാടത്തിന്‍റെയും നിലവിലെ ചിത്രങ്ങളും പകർത്തി ഞങ്ങൾക്ക് അയച്ചു നൽകുകയുണ്ടായി.

നവകേരള സദസ്സിനായി ഒരുക്കിയ ക്രിസ്ത്യന്‍ കോളേജ് വേദിയിലേക്കെത്തുന്ന മന്ത്രി സംഘത്തിന്‍റെ ദൃശ്യങ്ങള്‍ മുഖ്യമന്ത്രിയെ പിണറായി വിജയന്‍റെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ നല്കിയിട്ടുണ്ട്. കവാടത്തിന്‍റെയും മതിലിന്‍റെയും ദൃശ്യങ്ങള്‍ അതില്‍ കാണാം. കവാടം പൊളിച്ചിട്ടില്ല എന്നതും വ്യക്തമാണ്.

നവകേരള സദസ്സ് കാട്ടാക്കട ക്രിസ്ത്യൻ കോളേജിൽ നടന്നിരുന്നു എന്നാൽ മതിൽ പൊളിച്ചതായി യാതൊരു റിപ്പോർട്ടുകളും ഇതുവരെ ഉണ്ടായിട്ടില്ല.

നിഗമനം

പോസ്റ്റിലെ പ്രചരണം പൂർണമായും തെറ്റാണ്. നവകേരള സദസ്സിനായി കാട്ടാക്കട ക്രിസ്ത്യൻ കോളേജ് കവാടം പൊളിച്ചു നീക്കിയിട്ടില്ല ഇത്തരത്തിൽ പ്രചരിക്കുന്ന വാർത്തകളൊക്കെ വ്യാജ പ്രചരണമാണെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.

ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.

വ്യാജ വാര്‍ത്തയ്ക്കെതിരെയുള്ള പോരാട്ടത്തില്‍ ഞങ്ങളോടൊപ്പം ചേരൂ: Facebook | Twitter | Instagram | WhatsApp (9049053770)

Avatar

Title:നവകേരള സദസ്സ്: കാട്ടാക്കട ക്രിസ്ത്യൻ കോളേജ് കവാടം പൊളിച്ചു നീക്കുമെന്ന് പൂര്‍ണ്ണമായും വ്യാജ പ്രചരണം...

Written By: Vasuki S

Result: False