വാടക കെട്ടിടത്തിൽ നിന്ന് ലഹരി പിടികൂടിയാൽ ഉടമകളും പ്രതികളാകും എന്നൊരു സന്ദേശം എക്സൈസ് വകുപ്പ് നല്‍കിയിട്ടില്ല…

False പ്രാദേശികം | Local

വാടക കെട്ടിടത്തിൽ നിന്ന് ലഹരി പിടികൂടിയാൽ ഉടമകളും പ്രതികളാകും എന്ന മുന്നറിയിപ്പുമായി ഒരു പോസ്റ്റ്‌ പ്രചരിക്കുന്നുണ്ട്.

പ്രചരണം 

“വാടക വീട്ടിൽ നടക്കുന്നത് ഉടമ അറിയണം് 

വാടക കെട്ടിടത്തിൽ നിന്ന് ലഹരി പിടികൂടിയാൽ ഉടമകളും പ്രതികളാകും 

എക്സൈസിന്റെറെ കർശന മുന്നറിയിപ്പ് 

ട്രെയിനിൽ നിന്ന് പിടിച്ചാൽ റെയിൽവേ മന്ത്രിയേയും കെ എസ് ആർ ടി സി ബസിൽ നിന്ന് പിടിച്ചാൽ ഗതാഗത മന്ത്രിയേയും പ്രതിയാക്കുമോ എക്സൈസ് വകുപ്പേ ?” എന്ന വാചകങ്ങളുമായി ഒരു പോസ്റ്റര്‍ ആണ് പ്രചരിക്കുന്നത്. 

A screenshot of a video chat

AI-generated content may be incorrect.

FB postarchived link

എന്നാൽ പ്രചരണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും എക്സൈസ് വകുപ്പ് ഇങ്ങനെയൊരു മുന്നറിയിപ്പ് നൽകിയിട്ടില്ലെന്നും അന്വേഷണത്തിൽ ഞങ്ങൾ കണ്ടെത്തി.

വസ്തുത ഇതാണ്

ഇങ്ങനെ ഒരു മുന്നറിയിപ്പ് എക്സൈസ് വകുപ്പ് നൽകിയിട്ടുണ്ടോ എന്നറിയാനായി തിരഞ്ഞെങ്കിലും ചില ഓൺലൈൻ മാധ്യമങ്ങളിലും സാമൂഹ്യ മാധ്യമ പോസ്റ്റുകളിലും മാത്രമാണ് ഇതേപ്പറ്റി വാർത്ത കണ്ടെത്താനായത് മുഖ്യധാര മാധ്യമങ്ങൾ ഒന്നും തന്നെ ഇത്തരത്തിൽ വാർത്ത നൽകിയിട്ടില്ല. 

പിന്നീട് ഞങ്ങൾ എക്സൈസ് വകുപ്പിന്‍റെ സാമൂഹ്യ മാധ്യമ ഹാൻഡിലുകളിൽ സന്ദേശം തിരഞ്ഞു. എന്നാൽ ഇത്തരത്തിൽ ഒരു സന്ദേശം നൽകിയതായി കണ്ടെത്താനായില്ല. തുടർന്ന് ഞങ്ങൾ എക്സൈസ് വകുപ്പ് മന്ത്രി MB രാജേഷിന്‍റെ ഓഫീസുമായി ബന്ധപ്പെട്ടു.

“പൂർണ്ണമായും വ്യാജ പ്രചരണമാണ് ഇതെന്നും ഇത്തരത്തിൽ യാതൊരു സന്ദേശവും എക്സൈസ് വകുപ്പ് ഇതുവരെ പുറത്തിറക്കിയിട്ടില്ലെന്നും മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ് അംഗം വ്യക്തമാക്കി. അതിഥി തൊഴിലാളികൾ കൂട്ടമായി താമസിക്കുന്ന ഇടങ്ങളിൽ ലഹരി വില്പന വ്യാപകമാകുന്നു എന്ന് കഴിഞ്ഞ ദിവസം പരാതി വന്നിരുന്നു. ഇത്തരക്കാർക്ക് കെട്ടിടം വാടകയ്ക്ക് നൽകുമ്പോൾ ഉടമകൾ ജാഗ്രത പാലിക്കണം എന്നും നിയമാനുസൃതമായ നടപടികൾ സ്വീകരിക്കണമെന്നും മലപ്പുറം അസിസ്റ്റന്‍റ് എക്സൈസ് കമ്മീഷണർ കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. ഇതേ തുടർന്നാകാം ഇത്തരത്തിൽ വ്യാജ സന്ദേശം പ്രചരിച്ചത്.”

കെട്ടിടം അപരിചിതർക്ക് വാടകയ്ക്ക് നൽകുമ്പോൾ ഉടമകൾ തീർച്ചയായും മുൻകരുതലുകൾ സ്വീകരിക്കേണ്ടതുണ്ട് എന്നാൽ എന്തെങ്കിലും കേസ് വന്നാൽ ഉടമകളും പ്രതി ചേർക്കപ്പെടും എന്ന മട്ടിൽ എക്സൈസ് വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട് എന്ന തരത്തിൽ പ്രചരിക്കുന്നത് വ്യാജ സന്ദേശമാണെന്ന് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. 

നിഗമനം 

വാടക കെട്ടിടത്തിൽ നിന്ന് ലഹരി പിടികൂടിയാൽ ഉടമകളും പ്രതികളാകും എന്ന് എക്സൈസ് വകുപ്പ് മുന്നറിയിപ്പ് സന്ദേശം നല്‍കി എന്ന തരത്തില്‍ പ്രചരിക്കുന്നത് വ്യാജ സന്ദേശമാണ്. ഇങ്ങനെ ഒരു സന്ദേശം എക്സൈസ് വകുപ്പ് നല്‍കിയിട്ടില്ല. 

ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.

വ്യാജ വാര്‍ത്തയ്ക്കെതിരെയുള്ള പോരാട്ടത്തില്‍ ഞങ്ങളോടൊപ്പം ചേരൂ:

Facebook | Twitter | Instagram | WhatsApp (9049053770)

Avatar

Title:വാടക കെട്ടിടത്തിൽ നിന്ന് ലഹരി പിടികൂടിയാൽ ഉടമകളും പ്രതികളാകും എന്നൊരു സന്ദേശം എക്സൈസ് വകുപ്പ് നല്‍കിയിട്ടില്ല…

Fact Check By: Vasuki S 

Result: False

Leave a Reply

Your email address will not be published. Required fields are marked *