സംസ്കൃതത്തില്‍ ശ്ലോകം ചൊല്ലുന്ന സ്കൂള്‍ കുട്ടികളുടെ ഈ വീഡിയോ ഫ്രാന്‍സിലെതല്ല…

അന്തര്‍ദേശിയ൦ | International

ഫ്രാന്‍സില്‍ വിദേശ സ്കൂള്‍ വിദ്യാര്‍ഥികള്‍ സംസ്കൃതത്തില്‍ ശ്ലോകം ചൊല്ലുന്നു എന്ന് വാദിക്കുന്ന ഒരു വീഡിയോ സാമുഹ്യ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ചിത്രത്തില്‍ നീല സ്കൂള്‍ യുണിഫോം ധരിച്ച വിദേശി സ്ക്കൂള്‍ വിദ്യാര്‍ഥികല്‍ സംസ്കൃതത്തില്‍ വേദത്തിലെ ശ്ലോകങ്ങളാണ് ചൊല്ലുന്നത്. ഇത്തര ഭംഗിയായി ശരിയായ ഉച്ഛാരണത്തോടെ ശ്ലോകങ്ങള്‍ ചൊല്ലുന്ന വിദേശ കുട്ടികളെ കാണുമ്പോള്‍ നാം അതിശയിക്കും. പക്ഷെ ഈ വീഡിയോയെ കുറിച്ച് പ്രചരിപ്പിക്കുന്നതില്‍ ഒരു കാര്യം മാത്രം തെറ്റാണ്. അതായത് ഈ കുട്ടികള്‍ ഫ്രാന്‍സിലെ ഒരു സ്കൂളിലെ വിദ്യാര്‍ഥികളല്ല പകരം ലണ്ടനിലെ സെയിന്‍റ്. ജെയിംസ്‌ സ്കൂളിലെ വിദ്യാര്‍ഥികളാണ്. കുടാതെ ഇവര്‍ ശ്ലോകം ചൊല്ലുന്നതും ലണ്ടനില്‍ തന്നെയാണ്. എങ്ങനെയാണ് ഞങ്ങള്‍ ഈ വീഡിയോയുടെ സത്യാവസ്ഥ കണ്ടെത്തിയത് എന്ന് നമുക്ക് നോക്കാം.

പ്രചരണം

FacebookArchived Link

പോസ്റ്റിന്‍റെ അടികുറിപ്പ് ഇപ്രകാരമാണ്: “ഇത് ഫ്രാന്‍സിലെ ഒരു സ്കൂളിലെ കുട്ടികൾ വേദമന്ത്രങ്ങൾ ഭക്തിയോടെ ചൊല്ലുന്നു🙏”

വസ്തുത അന്വേഷണം

വീഡിയോയില്‍ കാണുന്ന സെയിന്‍റ് ജെയിംസ്‌ സ്കൂളിനെ കുറിച്ച് ഇതിനെ മുമ്പേയും ഞങ്ങള്‍ അന്വേഷണം നടത്തിയിരുന്നു. ഈ സ്കൂള്‍ ലണ്ടനില്‍ സ്കൂള്‍ കുട്ടികള്‍ക്ക് സംസ്കൃതം പഠിപ്പിക്കുന്ന ഒരു സ്കൂള്‍ ആണ്. സാധാരണ വിഷയങ്ങല്‍ക്കൊപ്പം കുട്ടികള്‍ക്ക് ഇവിടെ സംസ്കൃതവും പഠിക്കാം. ഇതാണ് ലണ്ടനിലെ സൈന്റ്റ്‌ ജെയിംസ്‌ സ്കൂളിന്‍റെ പ്രത്യേകത. ഈ സ്കൂളിനെ കുറിച്ച് കൂടുതല്‍ അറിയാന്‍ വായിക്കൂ… നെതർലണ്ടിലെ പള്ളിക്കൂടത്തിൽ അഞ്ചാം ക്ലാസ്സുമുതൽ ഭഗവത് ഗീത പഠനം നിർബന്ധമാക്കിയോ…?

വീഡിയോയെ കുറിച്ച് കൂടുതല്‍ അറിയാന്‍ ഞങ്ങള്‍ വീഡിയോ In-Vid ഉപയോഗിച്ച് പ്രധാന ഫ്രേമുകളില്‍ വിഭജിച്ച് Yandexല്‍ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തിയപ്പോള്‍ ഞങ്ങള്‍ക്ക് സുപ്രധാന വിവരങ്ങള്‍ ലഭിച്ചു. വീഡിയോയുടെ അടികുറിപ്പ് പ്രകാരം സെയിന്‍റ് ജെയിംസ്‌ ലണ്ടന്‍ സ്കൂളിന്‍റെ വിദ്യാര്‍ത്ഥികള്‍ ലണ്ടനിലെ ബക്കിങ്ഹാം പാലസിന്‍റെ മുന്നില്‍ കൂട്ടത്തില്‍ സംസ്കൃത ശ്ലോകങ്ങള്‍ ചൊല്ലുന്നു എന്നാണ്. 

ഇന്ത്യയില്‍ 2010ല്‍ നടന്ന കോമണ്‍വെല്‍ത്ത് ഗെയിംസിന്‍റെ ബാറ്റന്‍ റിലേ എന്ന പരിപാടിയുടെ വീഡിയോയാണ് ഇത്. ബ്രിട്ടന്‍റെ രാജ്ഞി/രാജാവ് ഈ ബാറ്റന്‍ ഒരു കായികതാരത്തിന് നല്‍കും പിന്നിട് ഈ ബാറ്റന്‍ എല്ലാ കോമണ്‍വെല്‍ത്ത് അതായത് ബ്രിട്ടീഷ്‌ സാമ്രാജ്യത്തിന്‍റെ ഭാഗമായിരുന്ന എല്ലാ രാജ്യങ്ങളില്‍ സഞ്ചരിച്ച് അവസാനം കളികള്‍ നടക്കാന്‍ പോകുന്ന സ്ഥലത്തെത്തും. 2010ല്‍ കളികള്‍ ഇന്ത്യയിലായിരുന്നു നടന്നത്. ലണ്ടനിലെ ബക്കിങ്ഹാം പാലസിന്‍റെ സ്ട്രീറ്റ് വ്യൂ നമുക്ക് താഴെ കാണാം. ബ്രിട്ടീഷ്‌ രാജ്ഞിയുടെ ഈ കൊട്ടാരം തന്നെയാണ് നാം വീഡിയോയിലും കാണുന്നത്.

നിഗമനം

വീഡിയോയില്‍ കാണുന്ന കുട്ടികള്‍ ഫ്രാന്‍സിലെ സ്കൂളിലല്ല സംസ്കൃത ശ്ലോകങ്ങള്‍ ചൊല്ലുന്നത്, പകരം 2010ല്‍ ബക്കിങ്ഹാം പാലസിന്‍റെ മുന്നില്‍ നടന്ന കോമണ്‍വെല്‍ത്ത് ഗെയിംസ് ബട്ടന്‍ റിലേ പരിപാടിയില്‍ പങ്കെടുത്ത ലണ്ടനിലെ സെയിന്‍റ് ജെയിംസ്‌ സ്കൂളിന്‍റെ വിദ്യാര്‍ഥികളാണ്.

Avatar

Title:സംസ്കൃതത്തില്‍ ശ്ലോകം ചൊല്ലുന്ന സ്കൂള്‍ കുട്ടികളുടെ ഈ വീഡിയോ ഫ്രാന്‍സിലെതല്ല…

Fact Check By: Mukundan K 

Result: False