അരിക്കൊമ്പന്‍ എന്ന ആനയെ പെരിയാര്‍ ടൈഗര്‍ റിസര്‍വിലേയ്ക്ക് മാറ്റിയെങ്കിലും അരിക്കൊമ്പനെ കുറിച്ചുള്ള പ്രചാരണങ്ങള്‍ ഇപ്പൊഴും സാമൂഹ്യ മാധ്യമങ്ങളില്‍ സജീവമാണ്. കാടുമാറ്റാനായി അരിക്കൊമ്പനെ ലോറിയില്‍ കയറ്റുന്ന ദൃശ്യങ്ങളാണ് ഞങ്ങള്‍ക്ക് ഇത്തവണ ലഭിച്ചത്.

പ്രചരണം

അരിക്കൊമ്പനെ കുങ്കിയാനയുടെ സഹായത്തോടെ ലോറിയിലേക്ക് ബലംപ്രയോഗിച്ച് കയറ്റുന്ന ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. വീഡിയോയുടെ ഒപ്പമുള്ള അടിക്കുറിപ്പ് ഇങ്ങനെ: കോന്നി സുരേന്ദ്രൻ അരികൊമ്പനെ തള്ളി ലോറിയിൽ കയറ്റുന്നു 🔥🔥🔥🐘

#arikomban

#konnisurendran”

FB postarchived link

എന്നാല്‍ കോന്നി സുരേന്ദ്രന്‍ ലോറിയില്‍ കയറ്റുന്നത് അരിക്കൊമ്പനെയല്ലെന്ന് അന്വേഷണത്തില്‍ ഞങ്ങള്‍ കണ്ടെത്തി.

വസ്തുത ഇങ്ങനെ

അരിക്കൊമ്പനെ ലോറിയില്‍ കയറ്റുന്ന ദൃശ്യങ്ങള്‍ എന്ന പേരില്‍ ഒരു വീഡിയോ കഴിഞ്ഞ ആഴ്ചയിലും പ്രചരിച്ചിരുന്നു. ആന്ധ്രപ്രദേശില്‍ നിന്നുള്ള ദൃശ്യങ്ങളാണ് അതെന്ന് അന്വേഷണത്തില്‍ ഞങ്ങള്‍ കണ്ടെത്തിയിരുന്നു.

ദൃശ്യങ്ങൾ അരിക്കൊമ്പനെ ലോറിയിൽ കയറ്റുന്നതിന്റെതല്ല… വസ്തുത അറിയൂ…

ഇപ്പോള്‍ പ്രചരിക്കുന്ന വീഡിയോ ദൃശ്യങ്ങളില്‍ കാണുന്നത് അരിക്കൊമ്പനല്ലെന്ന് അന്വേഷണത്തില്‍ ലഭിച്ച ഫലങ്ങളില്‍ നിന്നും വ്യക്തമായി. പാലക്കാട് ധോണിയില്‍ ജനജീവിതം പ്രശ്നഭരിതമാക്കിയ പി‌ടി 7 എന്ന ആനയാണ് ദൃശ്യങ്ങളില്‍ കാണുന്നത്. ജനുവരി 22 നാണ് പി‌ടി 7 നെ പിടികൂടിയത്. ഈ ദൃശ്യങ്ങള്‍ റിപ്പോര്‍ട്ടര്‍ ചാനല്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു.

കൂടാതെ മാതൃഭൂമി ഓണ്‍ലൈന്‍ പതിപ്പില്‍ പി‌ടി 7 നെ പിടികൂടിയ ലേഖനത്തില്‍ നല്കിയിരിക്കുന്ന ചിത്രം പ്രചരിക്കുന്ന വീഡിയോ ദൃശ്യങ്ങളോട് സാദൃശ്യമുള്ളതാണ്.

അരിക്കൊമ്പനെ ലോറിയില്‍ കയറ്റാന്‍ എത്തിയ കുങ്കിയാനകളുടെ ക്യാപ്റ്റന്‍ കോന്നി സുരേന്ദ്രന്‍ തന്നെയായിരുന്നു. കോന്നി സുരേന്ദ്രന്‍റെ നേതൃത്യത്തിലാണ് അരിക്കൊമ്പനെ അനായാസം ലോറിയില്‍ കയറ്റാനായത്.

നിഗമനം

വീഡിയോയുടെ പ്രചരണം തെറ്റിദ്ധരിപ്പിക്കുന്നതാണ്. വീഡിയോയില്‍ കാണുന്നത് അരിക്കൊമ്പനെ ലോറിയില്‍ കയറ്റുന്ന ദൃശ്യങ്ങളല്ല, ജനുവരി മാസത്തില്‍ പാലക്കാട് ധോണിയില്‍ നിന്നും പിടികൂടിയ പി‌ടി 7 നെ കയറ്റുന്ന ദൃശ്യങ്ങളാണിത്.

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalamഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.Facebook | Twitter | Instagram | WhatsApp (9049053770)

Avatar

Title:ഈ ദൃശ്യങ്ങളില്‍ കോന്നി സുരേന്ദ്രന്‍ കയറ്റുന്നത് പി‌ടി 7 നെയാണ്. അരിക്കൊമ്പനെയല്ല... സത്യമറിയൂ...

Fact Check By: Vasuki S

Result: Altered