
വിവരണം
കന്നിയോട്ടത്തിൽ ചാർജ് പൊടുന്നനെ തീർന്നു; ഇലക്ട്രിക് ബസ് പെരുവഴിയിൽ എന്ന വാർത്ത മനോരമ ന്യൂസി ന്റെതായി ഫെസ്ബുക്കിൽ പ്രചരിക്കുന്നുണ്ട്. ഫെബ്രുവരി 25 നാണ് കെ എസ് ആർ ടി സി 5 ഇലക്ട്രിക് ബസുകൾ നിരത്തിലി റക്കിയത്. ഈ വാർത്ത യുടെ സത്യാവസ്ഥ നമുക്ക് തിരഞ്ഞു നോക്കാം.
Manoramanews.com | Archived link

ചിത്രം കടപാട്: Manoramanews.com
വസ്തുതാ വിശകലനം
തിരുവനന്തപുത്തുനിന്ന് എറണാകുളത്തേക്ക് പുറപ്പെട്ട 5 ബസുകളിൽ 4 എണ്ണം ചാർജു തീർന്ന് പാതി വഴിയിൽ യാത്ര അവസാനിപ്പിച്ചു എന്ന് പ്രമുഖ മാധ്യമങ്ങളെല്ലാം റിപ്പോർട്ടു ചെയ്തിട്ടുണ്ട്. ഗതാഗതക്കുരുക്ക് മൂലം സമയം ഏറെയെടുത്ത തുകൊണ്ടാണ് ബാറ്ററി ചാർജ് അപ്രതീക്ഷിതമായി തീർന്നു പോയതെന്ന് വാർത്തകളിൽ വിവരിച്ചിട്ടുണ്ട്.
Mathrubhumi.com | Archived Link
പരീക്ഷണ ഓട്ടം നടത്തിയപ്പോൾ ബസ് വിജയകരമായി തിരുവനന്തപുരത്തു നിന്നും എറണാകുളം വരെ ഓടിയതായി തിരുവനന്തപുരം കെ എസ് ആർ ടി സി യിൽ നിന്നും അറിയാൻ കഴിഞ്ഞിട്ടുണ്ട്. വാർത്ത സത്യമാണെന്ന് അവർ സ്ഥിരീകരിച്ചിട്ടുണ്ട്. പരീക്ഷണ യാത്രയുടെ സമയത്ത് ആളെ കയറ്റാൻ ഇടയ്ക്ക് നിർത്തിയിരുന്നില്ല എന്നും അവർ പറയുന്നു. ഇപ്പോൾ പൂർണമായും ഇലക്ട്രിക് ബസ് യാത്ര പുനഃസ്ഥാപിച്ചു എന്ന് ഉദ്യോഗസ്ഥർ ഞങ്ങളോട് പറഞ്ഞു.
ഹരിപ്പാട്, ആലപ്പുഴ തുടങ്ങിയ ബസ് സ്റ്റേഷനുകളിൽ ചാർജ് ചെയ്യാനുള്ള സൗകര്യം സജ്ജമാക്കി യിട്ടുണ്ട്.
നിഗമനം
ഈ വാർത്ത പൂർണമായും ശരിയാണ്. അഞ്ചു ബസുകളിൽ 4 എണ്ണത്തിന് . യാത്ര പൂർത്തീകരിക്കാൻ കഴിഞ്ഞിട്ടില്ല. തിരുവനന്തപുരം കെ എസ് ആർ ടി സി ഉദ്യോഗസ്ഥർ വാർത്ത ഞങ്ങളോട് സ്ഥിരീകരിച്ചിട്ടുണ്ട്.
ചിത്രങ്ങൾ കടപ്പാട് ഗൂഗിൾ


