
തദ്ദേശ തെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നപ്പോള്‍ യുഡിഎഫിന് മുന്നേറ്റമുണ്ടായി. അതുപോലെ ബിജെപിക്കും പലയിടത്തും കൂടുതല്‍ സീറ്റുകളും വോട്ടു വിഹിതവും ലഭിച്ചു. എല്‍ഡിഎഫിന് പുതിയ സീറ്റുകള്‍ നേടാനായെങ്കിലും സിറ്റിംഗ് സീറ്റുകള്‍ നഷ്ടമാവുകയുമുണ്ടായി. തലശ്ശേരി നഗരസഭയിൽ മത്സരിച്ച ബിജെപി സ്ഥാനാർത്ഥി ലസിത പാലക്കലിന് വെറും 23 വോട്ടുകൾ മാത്രമേ നേടായുള്ളു എന്ന തരത്തിൽ ഒരു പോസ്റ്റ് പ്രചരിക്കുന്നുണ്ട്.
പ്രചരണം
ലസിത പാലക്കലിന്‍റെ ചിത്രവും ഒപ്പം “23 വോട്ട് കഷ്ടപ്പെട്ട് നേടുക എന്ന് പറഞ്ഞാൽ അത് നിസ്സാര കാര്യമല്ല എന്നാലും ആ 23 പേര് ആരായിരിക്കും ഭർത്താവ് കമ്മി ആണെന്ന് സംഘികൾ തന്നെ പറയുന്നുണ്ട് അങ്ങനെ ആ ഓരോട്ട് പോയി ഒന്ന് അമ്മായിയുടെ സ്വന്തം വോട്ട് എന്നാലും ബാക്കി 22 വോട്ട് ” എന്ന വാചകങ്ങളുമാണ് പ്രചരിക്കുന്നത്.

എന്നാൽ, പ്രചരണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് അന്വേഷണത്തിൽ ഞങ്ങള്‍ കണ്ടെത്തി.
വസ്തുത ഇതാണ്
ലസിത പാലക്കല്‍ സോഷ്യല്‍ മീഡിയയിലൂടെ തന്‍റെ അഭിപ്രായങ്ങളും നിലപാടുകളും സ്ഥിരമായി പങ്കുവയ്ക്കാറുണ്ട്. ലസിതയുടെ പല അഭിപ്രായങ്ങളും അതിനാല്‍ വാര്‍ത്തയായി ഓണ്‍ലൈന്‍ മീഡിയകള്‍ പ്രചരിപ്പിക്കാറുണ്ട്. ലസിത പാലക്കലിന് 23 വോട്ടുകൾ മാത്രമാണ് തെരഞ്ഞെടുപ്പിൽ ലഭിച്ചിരുന്നത് എങ്കിൽ അത് വാർത്തയാകുമായിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പില്‍ ലസിതയ്ക്ക് 210 വോട്ടുകള്‍ ലഭിച്ചിരുന്നു.
ലസിത പാലക്കൽ പരാജയപ്പെട്ടതിനെ കുറിച്ച് മാധ്യമം റിപ്പോർട്ട് പ്രസിദ്ധീകരിച്ചിട്ടുണ്ട്. തലശ്ശേരി നഗരസഭ കുട്ടിമാക്കൂൽ വാർഡിൽ മത്സരിച്ച ലസിത പാലക്കലിന് 210 വോട്ടുകളാണ് ലഭിച്ചതെന്ന് റിപ്പോർട്ടിൽ പറയുന്നു.
തലശ്ശേരി നഗരസഭയിലെ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ തിരഞ്ഞപ്പോള്‍ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ വെബ്സൈറ്റിൽ നൽകിയിട്ടുള്ള വിവരങ്ങൾ പ്രകാരം ലസിത പാലക്കലിന് 210 വോട്ടുകൾ ലഭിച്ചിട്ടുണ്ട്.

ഈ വാർഡിൽ 816 വോട്ടുകൾ നേടിയ സിപിഎം സ്ഥാനാർത്ഥി കെ വിജിലയാണ് വിജയി. മൂന്നാം സ്ഥാനത്ത് 77 വോട്ടുകൾ മാത്രം നേടിയ കോൺഗ്രസ് സ്ഥാനാർത്ഥി സതി എംപിയാണ്.
തനിക്ക് കിട്ടിയ വോട്ടുകളുടെ എണ്ണം കുറച്ച് കാണിച്ച് വ്യാജ പ്രചരണം നടത്തുകയാണ് എന്ന് വ്യക്തമാക്കി ലസിത പാലക്കൽ ഫേസ്ബുക്കില്‍ കുറിപ്പ് നല്‍കിയിട്ടുണ്ട്.

’22 അല്ല 210 ഒറിജിനൽ താമര ആണ് എനിക്ക് അവിടെ ബൂത്തിലിരിക്കാൻ വരെ ആളില്ലാ പ്രവർത്തിക്കാൻ കൂടെ വന്നവർ 5 പേർ ഇത് വരെ ഒരു ബൂത്ത് കമ്മിറ്റിയോ പ്രവർത്തനമോ ഇല്ലാത്ത സ്ഥലത്ത് ഈ വോട്ട് എൻ്റെ വിജയം തന്നെയാണ്.‘ എന്നാണ് പോസ്റ്റില്‍ വ്യക്തമാക്കിയിരിക്കുന്നത്.
നിഗമനം
തദ്ദേശ തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥി ലസിത പാലക്കലിന് 23 വോട്ടുകൾ മാത്രമാണ് ലഭിച്ചത് എന്ന പ്രചരണം വ്യാജമാണ്. 210 നേടിയ ലസിത രണ്ടാം സ്ഥാനത്താണ്.
ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക. വ്യാജ വാര്‍ത്തയ്ക്കെതിരെയുള്ള പോരാട്ടത്തില്‍ ഞങ്ങളോടൊപ്പം ചേരൂ:
Facebook | Twitter | Instagram | WhatsApp (9049053770)

Title:തദ്ദേശ തെരഞ്ഞെടുപ്പില്‍ ലസിത പാലക്കലിന് ലഭിച്ചത് വെറും 23 വോട്ടുകള്‍ മാത്രം..? പ്രചരണം വ്യാജം…
Fact Check By: Vasuki SResult: False



