
മിനിക്കോയ് ദ്വീപിൽ കേന്ദ്ര സര്‍ക്കാര്‍ പുതിയ എയർപോർട്ട് നിർമ്മിക്കുന്നു എന്ന വാർത്തയുമായി ഒരു ചിത്രം സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്
പ്രചരണം
മിനിക്കോയ് എയർപോർട്ടിന്റെ ഏരിയൽ വ്യൂ ആണ് പോസ്റ്റിൽ നൽകിയിട്ടുള്ളത്. ഇന്ത്യ പുതിയതായി മിനിക്കോയി ദ്വീപിൽ നിർമ്മിക്കുന്ന വിമാനത്താവളത്തിന്റെ രൂപ രേഖയാണിത് എന്ന് അവകാശപ്പെട്ട് നൽകിയിരിക്കുന്ന വിവരണം ഇങ്ങനെ: “ഇന്ത്യൻ മഹാസമുദ്രം മുഴുവനായി നിയന്ത്രണത്തിലാക്കാൻ , ഇന്ത്യൻ വ്യോമസേനക്കായി മിനിക്കോയ് ദ്വീപിൽ ഇന്ത്യ പുതിയ എയർപോർട്ട് നിർമ്മിക്കുന്നു . ഈ എയർപോർട്ട് പ്രവർത്തന സജ്ജമാകുന്നതോടെ ലോകത്തിലെ 80% വാണിജ്യ കപ്പലുകളും സഞ്ചരിക്കുന്ന ഇന്ത്യൻ മഹാസമുദ്രം മുഴുവനായി ഇന്ത്യൻ നേവിയുടേയും , ഇന്ത്യൻ എയർഫോഴ്സിൻ്റെയും പരിപൂർണ്ണ നിയന്ത്രണത്തിലാകും …… ജയ് ഹിന്ദ്”

മിനിക്കോയ് ദ്വീപിൽ പുതിയ വിമാനത്താവളം നിർമ്മിക്കാൻ കേന്ദ്രസർക്കാർ പദ്ധതിയുണ്ട് എന്ന വാർത്തകൾ ഉണ്ടെങ്കിലും ചിത്രത്തിൽ നൽകിയിരിക്കുന്ന രൂപരേഖ ഈ പദ്ധതിയുമായി യാതൊരു ബന്ധവും ഇല്ലാത്തതാണ് എന്ന് അന്വേഷണത്തിൽ ഞങ്ങൾ കണ്ടെത്തി.
വസ്തുത ഇങ്ങനെ
ചിത്രത്തിൻറെ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി നോക്കിയപ്പോൾ ഇത് മാലിദീപ് എയർപോർട്ട് ആണ് എന്ന് വ്യക്തമാക്കുന്ന ചില തെളിവുകൾ ലഭിച്ചു. മാലി എയര്‍പോര്‍ട്ട് എന്ന വെബ്സൈറ്റില്‍ ഇതേ ചിത്രം നല്‍കിയിട്ടുണ്ട്.

“Male International Airport (IATA: MLE, ICAO: VRMM) ആണ് മാലിദ്വീപിലെ പ്രധാന അന്താരാഷ്ട്ര വിമാനത്താവളം. തലസ്ഥാനമായ മാലെ ദ്വീപിന് സമീപമുള്ള നോർത്ത് ആൺ അറ്റോളിലെ ഹുൽഹുലെ ദ്വീപിലാണ് ഇത് സ്ഥിതിചെയ്യുന്നത്”-എന്നാണ് വിവരണം കൊടുത്തിട്ടുള്ളത്.
മാലി വിമാനത്താവളത്തില്‍ വിമാനം ലാന്റ് ചെയ്യുന്നതിന്റെ ഒരു യുട്യൂബ് വീഡിയോ കാണാം:
മാലദ്വീപില്‍ നിന്നുള്ള മറ്റൊരു വെബ്സൈറ്റിലെ ലേഖനത്തില്‍ ഇതേ ചിത്രമുണ്ട്. ലേഖനം എയര്‍പോര്‍ട്ട് വികസനത്തെ കുറിച്ചാണ്. പോസ്റ്റില്‍ നല്‍കിയിട്ടുള്ള ചിത്രം മാലി ദ്വീപിലെ, മാലി ഇന്റര്‍നാഷണല്‍ എയര്പോര്ട്ടിന്റെതാണ് എന്ന് വ്യക്തമാണ്.
ഇനി, മിനിക്കോയ് ദ്വീപില്‍ നിര്‍മ്മിക്കാന്‍ ഉദ്ദേശിക്കുന്ന ടെര്‍മിനലിനെ കുറിച്ച് നോക്കാം. ഇന്ത്യന്‍ ഡിഫന്‍സ് റിസര്‍ച്ച് വിംഗിന്റെ വെബ്സൈറ്റില്‍ പ്രസ്തുത എയര്‍സ്ട്രിപ്പിനെ കുറിച്ച് വിവരണം നല്‍കിയിട്ടുണ്ട്. പദ്ധതിയുടെ രൂപരേഖാ ചിത്രം എന്ന് അനുമാനിക്കാവുന്ന രീതിയില്‍ ഒരു ചിത്രം ടൈംസ് ഓഫ് ഇന്ത്യയുടെ പ്രസിദ്ധീകരണമായ ടൈംസ് ട്രാവല്‍ ഓണ്‍ലൈന്‍ പതിപ്പില്‍ നല്‍കിയിട്ടുണ്ട്.
വൈറല്‍ ചിത്രം മിനിക്കോയ് ദ്വീപില്‍ നിര്‍മ്മിക്കാന്‍ ഉദ്ദേശിക്കുന്ന എയര്‍ സ്ട്രിപ്പിന്റെതല്ല എന്ന് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.
നിഗമനം
പോസ്റ്റിലെ പ്രചരണം തെറ്റിദ്ധരിപ്പിക്കുന്നതാണ്. ചിത്രം മിനിക്കോയ് ദ്വീപില്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍മ്മിക്കാന്‍ ഉദ്ദേശിക്കുന്ന എയര്സ്ട്രിപ്പിന്റെതല്ല. മാലി ദ്വീപിലെ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ചിത്രമാണിത്. മിനിക്കോയ് ദ്വീപുമായി ചിത്രത്തിന് യാതൊരു ബന്ധവുമില്ല.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalamഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.Facebook | Twitter | Instagram | WhatsApp (9049053770)
Title:മിനിക്കോയ് ദ്വീപിലെ പുതിയ എയര്‍പോര്‍ട്ട്: പ്രചരിപ്പിക്കുന്ന ചിത്രം മാലിദ്വീപ് വിമാനത്താവളത്തിന്റെതാണ്…
Fact Check By: Vasuki SResult: PARTLY FALSE


