മുസ്ലിം വോട്ടര്‍മാരെ സ്വാധീനിക്കാന്‍ തലയില്‍ തട്ടമിട്ട് മമത ബാനര്‍ജീ തെരഞ്ഞെടുപ്പ് പ്രചരണം നടത്തുന്നു എന്ന് അവകാശപ്പെട്ട് ഒരു വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

പക്ഷെ ഈ വീഡിയോയെ കുറിച്ച് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ നടക്കുന്ന പ്രചരണം തെറ്റാണെന്ന് കണ്ടെത്തി. എന്താണ് ഈ വീഡിയോയില്‍ കാണുന്ന സംഭവത്തിന്‍റെ യഥാര്‍ത്ഥ്യം നമുക്ക് നോക്കാം.

പ്രചരണം

FacebookArchived Link

മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജീയുടെ ഒരു വീഡിയോ കാണാം. വീഡിയോയില്‍ മമത ബാനര്‍ജീ കറുത്ത തുണി തലയിലിട്ട്‌ ഒരു ഇടവഴിയില്‍ നടന്നു പോകുന്നതായി കാണാം. ഈ വീഡിയോയെ കുറിച്ച് പോസ്റ്റിന്‍റെ അടികുറിപ്പില്‍ പറയുന്നത് ഇങ്ങനെയാണ്: “ഇത് മുസ്ലിം വോട്ട് കിട്ടാനുള്ള തന്ത്രം മാത്രമല്ല. മുസ്ലിം ഭൂരിപക്ഷം മേഖലകളിലേക്ക് പോകണമെങ്കിൽ പോലും ദീദിയ്ക്ക് ഈ വേഷംകെട്ട് ആവശ്യമാണ്. ഈ ഗതികേട് രാജ്യത്ത് നിന്ന് തുടച്ചുനീക്കാൻ ബിജെപിക്ക് മാത്രമേ സാധിക്കൂ...”

എന്നാല്‍ ശരിക്കും ഈ വീഡിയോ മമത ബാനര്‍ജീ മുസ്ലിം ഭൂരിപക്ഷം മേഖലയില്‍ തെരഞ്ഞെടുപ്പ് പ്രചരണം നടത്തുമ്പോള്‍ എടുത്ത വീഡിയോയാണോ ഇത്? ഈ പ്രചരണത്തില്‍ എത്രത്തോളം സത്യാവസ്ഥയുണ്ട് നമുക്ക് അന്വേഷിക്കാം.

വസ്തുത അന്വേഷണം

വീഡിയോയില്‍ കാണുന്ന സംഭവവുമായി ബന്ധപെട്ട കീ വേര്‍ഡ്‌ ഉപയോഗിച്ച് യുട്യൂബില്‍ അന്വേഷണം നടത്തിയപ്പോള്‍ ഞങ്ങള്‍ക്ക് ഇന്ത്യ ടുഡേയുടെ യുട്യൂബ് ചാനലില്‍ ഞങ്ങള്‍ക്ക് ഈ വീഡിയോ ലഭിച്ചു.

ഇന്ത്യ ടുഡേയുടെ വാര്‍ത്ത‍ റിപ്പോര്‍ട്ട്‌ പ്രകാരം ഈ വീഡിയോ തെരഞ്ഞെടുപ്പ് പ്രചരണത്തിന്‍റെതല്ല. കല്‍കത്തയില്‍ നിര്‍മാണത്തിലിരുന്ന ഒരു കെട്ടിടം 18 മാര്‍ച്ചിന് തകര്‍ന്നു. സംഭവത്തില്‍ 11 പേരാണ് മരിച്ചത്. സംഭവ സ്ഥലം സന്ദര്‍ശിക്കാന്‍ എത്തിയപ്പോഴാണ് ഈ വീഡിയോ എടുത്തത്. മിറര്‍ നൌ അവരുടെ യുട്യൂബ് ചാനലില്‍ ഈ സംഭവത്തെ കുറിച്ച് റിപ്പോര്‍ട്ട്‌ ചെയ്തിട്ടുണ്ട്. അതിലും നമുക്ക് ഈ വീഡിയോ കാണാം.

ഇന്ത്യന്‍ എക്സ്പ്രസ്സ്‌ വാര്‍ത്ത‍ അനുസരിച്ച് ഈ സംഭവം നടന്നത് കൊല്‍ക്കത്തയിലെ ഗാര്‍ഡന്‍ റീച്ച് ഭാഗത്തിലാണ് സംഭവിച്ചത്. ഗാര്‍ഡന്‍ റീച്ച് കൊല്‍ക്കത്തയിലെ ഔദ്യോഗിക മേഖലയാണ്. ITC, Hindustan Unilever തുടങ്ങിയ പല ഉദ്യോഗങ്ങള്‍ ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. ഈ മേഖലയെ മുസ്ലിം മേഘല പറയുന്നത് തെറ്റാണ്. മുസ്ലിം ഭൂരിപക്ഷമുള്ള മുര്‍ശീദാബാദില്‍ മമത ബാനര്‍ജീയുടെ തെരഞ്ഞെടുപ്പ് റാലി നമുക്ക് താഴെ കാണാം. ഈ റാലിയില്‍ മമത ബാനര്‍ജീ തട്ടമിട്ടിട്ടില്ല. അങ്ങനെ മുസ്ലിം ഭൂരിപക്ഷമുള്ള സ്ഥലങ്ങളില്‍ മമത ബാനര്‍ജീ തട്ടമിട്ട് പ്രചരണം നടത്തും എന്ന വാദവും തെറ്റാണ്.

മമത ബാനര്‍ജീക്ക് തലയില്‍ പരിക്കെറ്റിട്ടുണ്ട്. അവരുടെ നെറ്റിയില്‍കെട്ടിയ ബാന്‍ഡേജ് നമുക്ക് കാണുന്നുണ്ട്. ടൈംസ്‌ ഓഫ് ഇന്ത്യ നല്‍കിയ വാര്‍ത്ത‍ പ്രകാരം രാവിലെ 9.10നാണ് സംഭവസ്ഥലത്ത് എത്തിയത്. അവരുടെ നെറ്റിയില്‍ ബാന്‍ഡേജുമുണ്ട് എന്നും റിപ്പോര്‍ട്ട്‌ പറയുന്നു. മമത ബാനര്‍ജീ തലയില്‍ കെട്ടിയത് കറുത്ത നിറമുള്ള മഫ്ലരാണ് എന്ന് നമുക്ക് ചിത്രങ്ങളില്‍ വ്യക്തമായി കാണാം.

ഈ മഫ്ലര്‍ മമത ബാനര്‍ജീ പരിക്കെറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കാന്‍ പോയപ്പോഴുമുണ്ടായിരുന്നു എന്ന് നമുക്ക് താഴെയുള്ള ചിത്രങ്ങളില്‍ നിന്ന് വ്യക്തമാകുന്നു.

വാര്‍ത്ത‍ വായിക്കാന്‍ - Daily Excelsior | Archived

നിഗമനം

മമത ബാനര്‍ജീ മുസ്ലിം മേഖലകളില്‍ തട്ടമിട്ട് പ്രചാരണം നടത്തുന്നു എന്ന പ്രചരണം തെറ്റാണെന്ന് അന്വേഷണത്തില്‍ നിന്ന് വ്യക്തമാകുന്നു. ഈ അവകാശവാദത്തിന്‍റെ ആധാരമായി പ്രചരിപ്പിക്കുന്ന വീഡിയോ തലയില്‍ പരിക്കെറ്റതിനെ ശേഷം മമത ബാനര്‍ജീ കൊല്‍ക്കത്തയില്‍ ഒരു കെട്ടിടം തകര്‍ന്ന സ്ഥലം സന്ദര്‍ശിക്കുമ്പോള്‍ എടുത്തതാണ്. കുടാതെ മമത ബാനര്‍ജീ തലയില്‍ മഫ്ലരാണ് കെട്ടിയത്. ഈ മഫ്ലര്‍ കെട്ടിയിട്ട് തന്നെയാണ് അവര്‍ ആശുപത്രിയിലും പരിക്കെറ്റവരെ സന്ദര്‍ശിച്ചത്.

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.

ഞങ്ങളെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുക:

Facebook | Twitter | Instagram | Telegram | WhatsApp (9049053770)

Avatar

Title:മുസ്ലിം വോട്ടര്‍മാരെ സ്വാധീനിക്കാന്‍ തലയില്‍ തട്ടമിട്ട് മമത ബാനര്‍ജീ പ്രചരണത്തിനിറങ്ങി എന്ന വ്യാജപ്രചരണം...

Written By: Mukundan K

Result: Misleading