രാജ്യത്തില്‍ കൊവിസ്-19 കേസുകല്‍ ദിവസം വര്‍ധിക്കുന്നുണ്ട്. ഇത് കണ്ടിട്ട് കേന്ദ്ര സര്‍ക്കാര്‍ രാജ്യ മെമ്പാടുമുള്ള ലോക്ക് ഡൌണ്‍ മെയ്‌ 3 വരെ നീട്ടിവെച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ജനങ്ങളെ ഈ കാര്യം അറിയിച്ചത്. ഇതിനിടയില്‍ മണിപ്പൂരിനെ കൊറോണരഹിതമായ ഇന്ത്യയിലെ ആദ്യത്തെ സംസ്ഥാനമായി പ്രഖ്യാപ്പിച്ചു എന്ന പോസ്റ്റുകള്‍ സാമുഹ്യ മാധ്യമങ്ങളില്‍ പ്രത്യക്ഷപെടാന്‍ തുടങ്ങി. വടക്കു കിഴക്ക് സംസ്ഥാനങ്ങളില്‍ കൊറോണ ബാധിതവരുടെ എണ്ണം പൊതുവേ കുറവാണ്. എന്നാലും അസ്സാം, മണിപ്പൂര്‍, അരുണാചല്‍ പ്രദേശ്‌ എന്നി സംസ്ഥാനങ്ങളില്‍ കോവിഡ്‌-19 കേസുകള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഈ പോസ്റ്റ്‌ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയതോടെ ഞങ്ങള്‍ ഇതില്‍ ഉന്നയിച്ച വാദം ശരിയാണോ അതോ തെറ്റാണോ എന്ന് പരിശോധിച്ചു. മണിപ്പൂര്‍ കൊറോണ രഹിതമായ സംസ്ഥാനമായി പ്രഖ്യാപിച്ചു എന്ന വാദം വസ്തുത വിരുദ്ധമാന്നെന്ന് ഞങ്ങളുടെ അന്വേഷണത്തില്‍ നിന്ന് മനസിലായി. എന്താണ് യഥാര്‍ത്ഥ്യം നമുക്ക് നോക്കാം.

വിവരണം

FacebookArchived Link

പോസ്റ്റിന്‍റെ അടികുരിപ്പും ചിത്രത്തിന്‍റെ മുകളില്‍ എഴുതിയ വാചകവും ഇപ്രകാരമാണ്: “ഇന്ത്യയിലെ ആദ്യ കൊറോണ രഹിത സംസ്ഥാനമായി മണിപ്പൂർ. 💙💚💛

ഉണ്ടായിരുന്ന ഒരു രോഗി ആശുപത്രിവിട്ടു.”

വസ്തുത അന്വേഷണം

ഈ പോസ്റ്റില്‍ ഉന്നയിച്ച രണ്ട് വാദങ്ങള്‍ തെറ്റാണ്. ഒന്ന്‍- മണിപ്പൂരില്‍ കോവിഡ്‌-19ന്‍റെ വെറും ഒരു രോഗിയെ ഉണ്ടായിരുന്നുള്ളൂ എന്നത്; രണ്ട്- മണിപ്പൂരില്‍ ഇപ്പോള്‍ കൊറോണവൈറസ്‌ ബാധിച്ച ഒരു രോഗി പോലും ചികിത്സയില്‍ കഴിയുന്നില്ല എന്നും തെറ്റാണ്. മണിപ്പൂരില്‍ കൊറോണവൈറസ്‌ ബാധിച്ച രണ്ട് രോഗികള്‍ ഉണ്ടായിരുന്നു. ആദ്യം കൊറോണവൈറസ്‌ ബാധിച്ച ഒരു 23 വയിസായ യുവതിക്ക് രോഗം മാറി ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ലഭിച്ചു എന്ന് സത്യമാണ്. പക്ഷെ രണ്ടാമത്തെ രോഗി ഇപ്പോഴും ചികിത്സയില്‍ കഴിയുന്നുണ്ട് എന്നാണ് വസ്തുത. ഈ കാര്യം നമുക്ക് കേന്ദ്ര ആരോഗ്യ മന്ത്രാലയതിന്‍റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ നല്‍കിയ രേഖകള്‍ നിന്ന് വ്യക്തമാക്കാം. താഴെ നല്‍കിയ സ്ക്രീന്‍ഷോട്ടില്‍ കാണാം മൊത്തത്തില്‍ രണ്ട് കോവിഡ്‌-19 രോഗികളാണ് മണിപ്പൂരില്‍ കണ്ടെത്തിയത്. അതില്‍ നിന്ന് ഒന്നിന് മാത്രമാണ് ഡിസ്ചാര്‍ജ് ലഭിച്ചിരിക്കുന്നത്. മറ്റേ രോഗി ഇപ്പോഴും ചികിത്സയില്‍ കഴിയുകയാണ്.

MoHFW

മണിപ്പൂരിലെ രണ്ടാമത്തെ കൊറോണ രോഗിയെ കുറിച്ച് അന്വേഷിക്കുമ്പോള്‍ ഞങ്ങള്‍ക്ക് ടൈംസ്‌ ഓഫ് ഇന്ത്യ ഏപ്രില്‍ 3ന് പ്രസിദ്ധികരിച്ച ഒരു വാര്‍ത്ത‍ ലഭിച്ചു. വാര്‍ത്ത‍ പ്രകാരം ഡല്‍ഹിയിലെ നിസാമുദ്ദിനില്‍ നടന്ന പരിപാടിയില്‍ പങ്കെടുത്ത ഒരു 65 വയസായ വ്യക്തിയാണ് രണ്ടാമത്തെ രോഗി. ഈ വ്യക്തി സഞ്ചരിച്ച എയര്‍ ഇന്ത്യ ഫ്ലൈറ്റില്‍ ഉണ്ടായിരുന്ന 14 സ്ത്രികള്‍ അടക്കം 31 സഹയാത്രികളെയും ഫ്ലൈറ്റില്‍ ഉണ്ടായിരുന്ന 15 എയര്‍ലൈന്‍ ജീവനക്കാരെയും ഐസോലെഷനിലെക്ക് മാറ്റിയിട്ടുണ്ട്. സംസ്ഥാനത്തില്‍ 232പേര് നിലവില്‍ ഐസോലെഷനില്‍ കഴിയുന്നു എന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

TOIArchived Link

നിഗമനം

മണിപ്പൂരില്‍ കണ്ടെത്തിയ കൊവിഡ്‌-19 രോഗം ബാധിച്ചവരുടെ എണ്ണം രണ്ട് ആയിരുന്നു അതില്‍ നിന്ന് ആദ്യത്തെ രോഗിയായ യുവതി ചികിത്സ ലഭിച്ചതിനെ തുടര്‍ന്ന് ഭേദമായി ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ആയി. പക്ഷെ രണ്ടാമത്തെ രോഗി ഇപ്പോഴും ചികിത്സയില്‍ കഴിയുകയാണ്. കുടാതെ നിരവധി പേരെ മണിപ്പൂര്‍ സര്‍ക്കാര്‍ നിരിക്ഷണത്തിലും വെച്ചിട്ടുണ്ട്. അതിനാല്‍ പോസ്റ്റില്‍ ഉന്നയിക്കുന്ന വാദം തെറ്റാണ്.

Avatar

Title:ആദ്യത്തെ കൊറോണരഹിത ഇന്ത്യന്‍ സംസ്ഥാനമായി മണിപ്പൂരിനെ പ്രഖ്യാപിച്ചിട്ടില്ല...

Fact Check By: Mukundan K

Result: False