ആലപ്പുഴ മണ്ഡലത്തില്‍ ശോഭാ സുരേന്ദ്രന്‍ ഒന്നാമത്തെത്തുമെന്ന് പ്രവചിക്കുന്ന മനോരമ പ്രീ-പോള്‍ ന്യൂസ് കാര്‍ഡ് എഡിറ്റഡാണ്…

രാഷ്ട്രീയം | Politics

തെരെഞ്ഞെടുപ്പിന് ഏതാനും ദിവസങ്ങള്‍ മാത്രം അവശേഷിക്കുമ്പോള്‍ പ്രമുഖ മാധ്യമങ്ങളുടെ പ്രീ-പോള്‍ വിശകലനങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ആലപ്പുഴയിലെ എന്‍‌ഡി‌എ സ്ഥാനാര്‍ത്ഥി ശോഭാ ഒന്നാമതെത്തുമെന്ന് മനോരമ ന്യൂസ് പ്രീ-പോള്‍ പ്രവചനത്തിന്‍റെ ന്യൂസ് കാര്‍ഡ് പ്രചരിക്കുന്നത് ഞങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടു.

പ്രചരണം 

ആലപ്പുഴ ലോക്സഭാ മണ്ഡലത്തിലെ മൂന്നു സ്ഥാനാര്‍ത്ഥികള്‍ക്കും ലഭിക്കാന്‍ സാധ്യതയുള്ള വോട്ടുനില കാണിക്കുന്ന ന്യൂസ് കാര്‍ഡാണ് പ്രചരിക്കുന്നത്. ആലപ്പുഴയിൽ നിറം മാറും. ശോഭ സുരേന്ദ്രൻ-NDA 42.18%, എ.എം. ആരിഫ് LDF 37.68%, കെ.സി.വേണുഗോപാൽ UDF 18.91% എന്നിങ്ങനെയാണ് വോട്ടുനില രേഖപ്പെടുത്തിയിട്ടുള്ളത്. ഏപ്രില്‍ 11 ആണ് തീയതി കൊടുത്തിട്ടുള്ളത്. 

ന്യൂസ് കാര്‍ഡ് സത്യമാണോ എന്നു ചോദിച്ച് ഫാക്റ്റ് ക്രെസന്‍ഡോക്ക്  വാട്ട്സ് ആപ്പില്‍ സന്ദേശം ലഭിച്ചു. 

archived link

എന്നാല്‍ തെറ്റായ പ്രചരണമാണിതെന്ന് അന്വേഷണത്തില്‍ ഞങ്ങള്‍ കണ്ടെത്തി. 

വസ്തുത ഇതാണ് 

ഞങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ തിരഞ്ഞപ്പോള്‍ മനോരമയുടെ X ഹാന്‍റിലില്‍ പോസ്റ്റു ചെയ്തിരിക്കുന്ന യഥാര്‍ത്ഥ പ്രീ-പോള്‍ ഫലം കൊടുത്തിരിക്കുന്ന ന്യൂസ് കാര്‍ഡ് ലഭിച്ചു. 

archived link

അതിലെ വിവരങ്ങള്‍ പ്രകാരം കെ.സി.വേണുഗോപാൽ-UDF 42.18%, എ.എം. ആരിഫ് LDF 37.68%, ശോഭ സുരേന്ദ്രൻ-NDA 18.91% എന്നിങ്ങനെയാണ് വോട്ടുനില. 

ഈ ന്യൂസ് കാര്‍ഡ് എഡിറ്റ് ചെയ്ത് ശോഭാ സുരേന്ദ്രനാണ് മനോരമയുടെ പ്രീ-പോള്‍ വോട്ടില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നതെന്ന് തെറ്റിദ്ധരിപ്പിക്കുന്ന പ്രചരണം നടത്തുകയാണ്. 

കെ‌സി വേണുഗോപാല്‍ എന്നെഴുതിയതിന് മുകളിലാണ് ശോഭാ സുരേന്ദ്രന്‍ എന്നെഴുതിരിക്കുന്നത്. എഡിറ്റ് ചെയ്ത കാര്‍ഡില്‍ ഇത് വ്യക്തമായി കാണാം. 

കൂടുതല്‍ വിശദാംശങ്ങള്‍ക്കായി ഫാക്റ്റ് ക്രെസന്‍ഡോ, മനോരമ ന്യൂസ് ഡെസ്കുമായി ബന്ധപ്പെട്ടു. മനോരമയുടെ ന്യൂസ് കാര്‍ഡ് എഡിറ്റ് ചെയ്ത് പ്രചരിപ്പിക്കുകയാണെന്നും പ്രീ-പോള്‍ പ്രവചനത്തിന്‍റെ പല മ്ണ്ഡലങ്ങളുടെയും കാര്‍ഡുകള്‍ എഡിറ്റ് ചെയ്ത് വ്യാജ പതിപ്പുകള്‍ ഉണ്ടാക്കി വ്യാജ പ്രചരണം നടത്തുന്നത് ശ്രദ്ധയില്‍ പെട്ടെന്നും അവര്‍ വ്യക്തമാക്കി. 

ആലപ്പുഴ മണ്ഡലത്തിലെ മനോരമ പ്രീ-പോള്‍ യഥാര്‍ത്ഥ ന്യൂസ് കാര്‍ഡും വ്യാജ പതിപ്പും താഴെ കാണാം.

നിഗമനം 

പോസ്റ്റിലെ മനോരമ ആലപ്പുഴ മണ്ഡലം പ്രീ-പോള്‍ ഫലം കൊടുത്തിരിക്കുന്ന ന്യൂസ് കാര്‍ഡ് എഡിറ്റഡാണ്. കെ‌സി വേണുഗോപാലിന് മുന്‍തൂക്കം ലഭിക്കും എന്ന ഫലം പ്രവചിക്കുന്ന ന്യൂസ് കാര്‍ഡ് എഡിറ്റ് ചെയ്ത് ശോഭാ സുരേന്ദ്രന്‍ മുന്നിലെത്തും എന്നാക്കി വ്യാജ പ്രചരണം നടത്തുകയാണ്.   

ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.

വ്യാജ വാര്‍ത്തയ്ക്കെതിരെയുള്ള പോരാട്ടത്തില്‍ ഞങ്ങളോടൊപ്പം ചേരൂ: 

Facebook | Twitter | Instagram | WhatsApp (9049053770)

Avatar

Title:ആലപ്പുഴ മണ്ഡലത്തില്‍ ശോഭാ സുരേന്ദ്രന്‍ ഒന്നാമത്തെത്തുമെന്ന് പ്രവചിക്കുന്ന മനോരമ പ്രീ-പോള്‍ ന്യൂസ് കാര്‍ഡ് എഡിറ്റഡാണ്…

Fact Check By: Vasuki S 

Result: ALTERED