
പല ഉന്നതരുടെ പേരില്‍ സാമുഹ്യ മാധ്യമങ്ങളില്‍ വ്യാജപ്രസ്താവനകള്‍ പ്രചരിക്കാറുണ്ട്. പലപ്പോഴും ഈ പ്രചരണങ്ങള്‍ ഈ വ്യക്തികള്‍ പറയാത്തതായിരിക്കും. ഈ വ്യക്തികളുടെ രാഷ്ട്രിയ നിലപാട് അനുസരിച്ച് അവര്‍ അങ്ങനെ പറഞ്ഞിട്ടുമുണ്ടാകാം എന്നും പലരും വിശ്വസിച്ച് തെറ്റിദ്ധരിക്കപെടും എന്നിട്ട് ഇത്തരം പോസ്റ്റുകളെ വ്യാപകമായി പ്രചരിപ്പിക്കും. ഇതിന്‍റെ ചില ഉദാഹരണങ്ങള്‍ താഴെ വായിക്കാം.
വായിക്കൂ: ലീഗ് നേതാവ് കെപിഎ മജീദിന്‍റെ പേരില്‍ വ്യാജ പ്രസ്താവന പ്രചരിക്കുന്നു
ഇന്ന് നമ്മള്‍ കാണാന്‍ പോകുന്നത് ഇങ്ങനെയൊരു വ്യാജ പരാമര്‍ശമാണ്. ഈ വ്യാജപരാമര്‍ശം പ്രചരിക്കുന്നത് മുന്‍ സുപ്രീം കോടതി ജഡ്ജ് മാർക്കണ്ഡേയ കഡ്ജുവിന്‍റെ പേരിലാണ്. അദേഹം ബി.ജെ.പിയെ ഗുണ്ടകളും മന്ദബുദ്ധികളുടെ കൂട്ടായ്മ വിളിച്ചു എന്നാണ് പ്രചരണം. പക്ഷെ ഈ പ്രചാരണത്തിനെ കുറിച്ച് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ ഇങ്ങനെയൊരു പ്രസ്താവന അദേഹം നടത്തിയിട്ടില്ല എന്ന് കണ്ടെത്തി. സത്യാവസ്ഥ എന്താണെന്ന്‍ നമുക്ക് നോക്കാം.
പ്രചരണം

പോസ്റ്റില്‍ നല്‍കിയ പോസ്റ്ററില്‍ എഴുതിയത് ഇങ്ങനെ- “ഇതൂടൊന്ന് ‘കേട്ടോളൂ..
“ബി.ജെ.പി ഒരു രാഷ്ട്രീയ പാർട്ടിയല്ല. ഗുണ്ടകളുടേയും
ഇടയ്ക്ക് വച്ച് പഠിത്തം നിർത്തി പോയവരുടേയും മന്ദബുദ്ധികളുടേയും ഒരു കൂട്ടമാണ്”മാർക്കണ്ഡേയ കഡ്ജു ‘പ്രസ് കൗൺസിൽ ഓഫ് ഇന്ത്യ ചെയർമാനും
മുൻ സുപ്രീം കോടതി ജഡ്ജിയുമാണ് ഇദ്ദേഹം,”
വസ്തുത അന്വേഷണം
ഇങ്ങനെയൊരു പ്രസ്താവന മുന്‍ സുപ്രീം കോടതി ജഡ്ജിയായിരുന്ന കഡ്ജു നടത്തിയോ എന്ന് അന്വേഷിക്കാന്‍ ഞങ്ങള്‍ ഗൂഗിളില്‍ പ്രത്യേക കീവേര്‍ഡുകള്‍ ഉപയോഗിച്ച് അന്വേഷിച്ചു. അന്വേഷണത്തില്‍ ഈ വ്യാജപ്രചരണം പൊളിക്കുന്ന മുന്‍ സുപ്രീം കോടതി ജഡ്ജ് കഡ്ജ്ജുവിന്‍റെ തന്നെയൊരു ട്വീറ്റ് ലഭിച്ചു.
These Twitter posts doing the rounds on Facebook and Twitter is from a fake account in my name. My genuine Twitter account is @mkatju. In one of the posts, even the spelling of my name is wrong! pic.twitter.com/BuurxnMfYx
— Markandey Katju (@mkatju) April 12, 2019
ട്വീട്ടില്‍ അദ്ദേഹം പറയുന്നത് ഇങ്ങനെ-“ഈ ട്വീട്ടുകള്‍ എന്‍റെ പേരിലുള്ള വ്യാജ അക്കൗണ്ടുകളില്‍ നിന്ന് ഫെസ്ബൂക്കും ട്വിട്ടറിലും പ്രചരിക്കുകയാണ്. എന്‍റെ ശരിയായ ട്വിട്ടര്‍ അക്കൗണ്ട് @mkatju ഇതാണ്. ഇതില്‍ ഒരു പോസ്റ്റില്‍ എന്‍റെ പേരും തെറ്റായി എഴുതിയിട്ടുണ്ട്.”
ജസ്റ്റിസ് കഡ്ജു തന്‍റെ ഔദ്യോഗിക അക്കൗണ്ടില്‍ നിന്ന് ചെയ്ത ട്വീറ്റ് ആണ്. അദേഹം പങ്ക് വെച്ച സ്ക്രീന്‍ഷോട്ടില്‍ കാണുന്നത് അദേഹത്തിന്‍റെ പേരിലുള്ള വ്യാജ അക്കൗണ്ട് ആണ്. ഇതില്‍ അദേഹത്തിന്‍റെ യുസര്‍ ഐ.ഡിയും തെറ്റാണ് എന്ന് നമുക്ക് വ്യക്തമായി കാണാം. കുടാതെ ജസ്റ്റിസ് കഡ്ജുവിന്‍റെ യഥാര്‍ത്ഥ ട്വിട്ടര്‍ അക്കൗണ്ട് വെരിഫൈഡുമാണ്.
ഞങ്ങള്‍ ഈ സ്ക്രീന്‍ഷോട്ടില്‍ കാണുന്ന അക്കൗണ്ടിനെ കുറിച്ച് അന്വേഷിച്ചപ്പോള്‍ ഞങ്ങള്‍ക്ക് അദേഹത്തിന്‍റെ പേരിലുള്ള താഴെ കാണുന്ന പാരഡി അക്കൗണ്ട് ലഭിച്ചു. ഈ അക്കൗണ്ടിന്‍റെ ബയോയില്‍ ഈ അക്കൗണ്ട് ഒരു പാരഡി അക്കൗണ്ടാന്നെന്ന് വ്യക്തമായി പറയുന്നുണ്ട്.

ഇതിനെ മുമ്പേ ഈ പ്രചരണം ഫാക്ക്റ്റ്ലി എന്ന വസ്തുത അന്വേഷണ വെബ്സൈറ്റ് അന്വേഷിച്ച് സത്യാവസ്ഥ മുന്നില്‍ കൊണ്ട് വന്നിട്ടുണ്ട്.
നിഗമനം
പോസ്റ്റില്‍ പ്രചരിപ്പിക്കുന്നത് തെറ്റാണ്. മുന്‍ സുപ്രീം കോടതി ജഡ്ജ് മാർക്കണ്ഡേയ കഡ്ജു ബി.ജെ.പിയെ ഗുണ്ടകളുടെയും മന്ദബുദ്ധിമാരുടെയും കൂട്ടമാണ് എന്ന് പരാമര്‍ശിച്ചിട്ടില്ല. അദ്ദേഹത്തിന്‍റെ പേരിലുള്ള ഒരു പാരഡി അക്കൗണ്ടിന്‍റെ ട്വീറ്റ് അദേഹം ചെയ്തതാണ് എന്ന് വിശ്വസിച്ച് കഴിഞ്ഞ കൊല്ലം നടന്ന ഒരു വ്യാജപ്രചരണമാണ് ഇത്. ഈ കാര്യം അദ്ദേഹം തന്നെ അദ്ദേഹത്തിന്‍റെ ഔദ്യോഗിക ട്വിട്ടര്‍ അക്കൗണ്ടിലൂടെ വ്യക്തമാക്കിയിട്ടുണ്ട്.

Title:ബി.ജെ.പി. ഗുണ്ടകളുടെയും മന്ദബുദ്ധികളുടെയും കൂട്ടായ്മയാണെന്ന് മുന്‍ സുപ്രീം കോടതി ജഡ്ജ് മാർക്കണ്ഡേയ കഡ്ജു പറഞ്ഞിട്ടില്ല…
Fact Check By: Mukundan KResult: False
