
ഇറാനിൻ്റെ മിസൈലുകളിൽ നിന്ന് രക്ഷപ്പെടാൻ ഇസ്രായേൽ സൈന്യ അധികാരികൾ ബങ്കറിൽ ഒളിക്കുന്ന ദൃശ്യങ്ങൾ എന്ന തരത്തിൽ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നുണ്ട്.
പക്ഷെ ഞങ്ങൾ ഈ വീഡിയോയെ കുറിച്ച് അന്വേഷണം നടത്തിയപ്പോൾ ഈ ദൃശ്യങ്ങൾ പഴയതാണെന്ന് കണ്ടെത്തി. എന്താണ് ഈ വീഡിയോയുടെ യാഥാർഥ്യം നമുക്ക് നോക്കാം.
പ്രചരണം
മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു വീഡിയോ കാണാം. വീഡിയോയിൽ നമുക്ക് ഇസ്രായേലി പട്ടാളക്കാർ പാട്ട് പാടുന്നതായി കാണാം. പോസ്റ്റിൻ്റെ അടികുറിപ്പിൽ പറയുന്നത് ഇപ്രകാരമാണ്:
“ ഇറാനിയൻ മിസൈലുകളെ ഭയന്ന് ഇസ്രയേൽ ഉദ്യോഗസ്ഥരും സൈനികരും ബങ്കറുകളിൽ അഭയം പ്രാപിച്ചു!
Israeli officers and soldiers have taken shelter in bunkers out of fear of Iranian missiles! ”.
എന്നാൽ എന്താണ് ഈ വീഡിയോയുടെ സത്യാവസ്ഥ നമുക്ക് നോക്കാം.
വസ്തുത അന്വേഷണം
ഞങ്ങൾ വീഡിയോ ഗൂഗിളിൽ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചപ്പോൾ ഈ വീഡിയോ പഴയതാണെന്ന് കണ്ടെത്തി.ഒരു ഇൻസ്റ്റാഗ്രാം പോസ്റ്റിൽ ഞങ്ങൾക്ക് ഈ വീഡിയോ ലഭിച്ചു. മെയ് 25നാണു ഈ പോസ്റ്റ് ചെയ്തത്. ഇസ്രായേൽ ഇറാനിൽ ആക്രമണം നടത്തിയത് ജൂൺ 12നാണ്. ഇസ്രായേൽ ഇറാനിൻ്റെ ആണവ കേന്ദ്രങ്ങളിൽ ബോംബിട്ടത്തിന് ശേഷമാണ് ഈ യുദ്ധം തുടങ്ങിയത്.
പോസ്റ്റ് കാണാൻ – Instagram | Archived
മുകളിൽ നൽകിയ പോസ്റ്റ് പോലെ ഇസ്രായേലി ഇൻഫ്ലുൻസർ ഹനായ നഫ്താലിയും ഈ വീഡിയോ പോസ്റ്റ് ചെയ്തിട്ടുണ്ട്. അദ്ദേഹത്തിൻ്റെ പോസ്റ്റിൻ്റെ അടിക്കുറിപ്പ് പ്രകാരം ഈ സൈനികർ യോം ഹസികരോൺ ആചരിക്കുകയാണ്. യോം ഹസികരോൺ ഇസ്രായേലിൽ ഒരു ദേശിയ അവധിയാണ്. ഈ ദിനത്തിൽ ഇസ്രായേലിന് വേണ്ടി മരിച്ച സൈനികരെ ഓർമ്മിക്കുന്നതാണ്. ഇവർ സരിത് ഹദാദ് എന്ന ഇസ്രായേലി ഗായിക പാടിയ പാട്ട് വെൻ ദി ഹാർട്ട് ക്രൈസ് എന്നാണ് പാടുന്നത്.
മെയ് 14നാണ് ഈ വീഡിയോ നഫ്താലി പോസ്റ്റ് ചെയ്തിരിക്കുന്നത്. ഈ ദിനം ഇസ്രായേലി മാസം ഇയാറിലാണ് ആഘോഷിക്കുന്നത്. ഈ മാസം ഏപ്രിൽ-മെയിലാണ് ഉണ്ടാവുന്നത്. ഈ വർഷം ഈ ദിനം ഏപ്രിൽ 29 വൈകുനേരം മുതൽ ഏപ്രിൽ 30ൻ്റെ വൈകുനേരം വരെ ആചരിച്ചതാണ്. മെയ് 2ന് ഈ വീഡിയോ യുട്യൂബിൽ പ്രസിദ്ധികരിച്ചതായി ഞങ്ങൾ കണ്ടെത്തി. ഈ വീഡിയോ നിങ്ങൾക്ക് താഴെ കാണാം.
Read in Tamil | ஈரான் தாக்குதலுக்கு பயந்து இஸ்ரேலிய ராணுவ வீரர்கள் பதுங்கு குழிகளில் தஞ்சம் புகுந்தனரா?
നിഗമനം
ഇറാനിൻ്റെ മിസൈലുകളിൽ നിന്ന് രക്ഷപ്പെടാൻ ഇസ്രായേൽ സൈന്യ അധികാരികൾ ബങ്കറിൽ ഒളിക്കുന്ന ദൃശ്യങ്ങൾ എന്ന തരത്തിൽ പ്രചരിപ്പിക്കുന്നത് പഴയ വിഡിയോയാണ്. ഈ വീഡിയോയ്ക്ക് ഈയിടെ ഇസ്രയേലും ഇറാനും തമ്മിൽ നടന്ന യുദ്ധവുമായി ബന്ധമില്ല.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.
ഞങ്ങളെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുക:
Facebook | Twitter | Instagram | Telegram | WhatsApp (9049053770)

Title:IDF മെമ്മോറിയൽ ഡേ ആചരിക്കുന്ന ദൃശ്യങ്ങൾ ഇറാനിൻ്റെ മിസൈലുകൾ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്ന ഇസ്രായേലി പട്ടാളക്കാർ എന്ന തരത്തിൽ പ്രചരിപ്പിക്കുന്നു
Written By: Mukundan KResult: Misleading
